അടിമുടി മാറി മാരുതി വാഗൺ ആർ....

Written By:

മാരുതിയുടെ നിത്യഹരിത വാഹനമായ വാഗൺ ആറിന്റെ പുത്തൻതലമുറ ജപ്പാനിൽ അവതരിച്ചു. പതിനെട്ടു വർഷം തുടർച്ചയായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന അഞ്ച് കാറുകൾക്കിടയിലെ നിറസാന്നിധ്യമായിരുന്നു വാഗൺ ആർ. 1999- ൽ ടോള്‍ ബോയ് ഡിസൈനിൽ ഇന്ത്യയിൽ അവതരിച്ച വാഹനമായിരുന്നുവിത്. വിപണിയിൽ അരങ്ങേറിയതും ഇടത്തക്കാരുടെ പ്രിയവാഹനമാകുന്നതിൽ വാഗൺ ആറിന് അധികം സമയമൊന്നു വേണ്ടിവന്നില്ല.

To Follow DriveSpark On Facebook, Click The Like Button
അടിമുടി മാറി മാരുതി വാഗൺ ആർ....

ഇന്ത്യയിൽ ഏതാണ്ട് ഒന്നര പതിറ്റാണ്ടോളം നീളുന്ന യാത്രയിൽ ചെറിയ മാറ്റങ്ങൾക്ക് വിധേയമായി എന്നല്ലാതെ ഒരു സമഗ്രമാറ്റം വാഗൺ ആറിന് ഇതുവരെ ഉണ്ടായിട്ടില്ല.

അടിമുടി മാറി മാരുതി വാഗൺ ആർ....

1993-ൽ ജപ്പാനിൽ ആദ്യമായി അവതരിച്ച് ജനങ്ങളുടെ പ്രിയവാഹനമായി മാറിയ വാഗൺ ആർ അടിമുടി മാറ്റങ്ങളോടെ ജപ്പാനിൽ വീണ്ടുമവതരിച്ചിരിക്കുന്നു.

അടിമുടി മാറി മാരുതി വാഗൺ ആർ....

വാഗൺ ആർ, വാഗൺ ആർ സ്റ്റിങ് റേ മോഡലുകളെയാണ് സുസുക്കിയിപ്പോൾ ജപ്പാൻ വിപണിയിലെത്തിച്ചിരിക്കുന്നത്. അടിമുടി മാറ്റങ്ങളുമായി ജപ്പാനിൽ പുറത്തിറങ്ങിയ പുതിയ വാഗൺ ആറിനെ ഇന്ത്യയിലേക്കും ഉടൻ എത്തിക്കുന്നതായിരിക്കും.

അടിമുടി മാറി മാരുതി വാഗൺ ആർ....

നിലവിലെ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ് പുതിയ വാഗൺ ആറിൽ പിൻതുടർന്നിരിക്കുന്നത്.

അടിമുടി മാറി മാരുതി വാഗൺ ആർ....

ടോൾബോയി, ബോക്സി ഡിസൈൻ അതുപോലെ നിലനിർത്തിയിട്ടുണ്ടെങ്കിലും വാഹനത്തെ കൂടുതൽ സ്പോർടിയാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.

അടിമുടി മാറി മാരുതി വാഗൺ ആർ....

പുത്തൻ ഗ്രില്ലും ഹെഡ്‌ലാമ്പും നൽകി മുൻവശത്ത് പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. വശങ്ങളിലെ പ്രകടമായ മാറ്റമെന്നത് വീതിക്കൂട്ടി നൽകിയിട്ടുള്ള ബിപില്ലറുകളാണ്.

അടിമുടി മാറി മാരുതി വാഗൺ ആർ....

ആദ്യ കാഴ്ചയിൽ വാഹനത്തിനല്പം വലുപ്പം കൂടിയതായും തോന്നുന്നുണ്ട്. സമഗ്രമായ മാറ്റം തന്നെയാണ് പിന്നിൽ നൽകിയിട്ടുള്ളത്.

അടിമുടി മാറി മാരുതി വാഗൺ ആർ....

ബംബറിലാണ് ടെയിൽ ലാമ്പിന്റെ സ്ഥാനം എന്നതാണ് ശ്രദ്ധേയമായിട്ടുള്ള ഒരു ഘടകം. കൂടാതെ ഒരു പ്ലെയിൻ ഡിസൈനാണ് പിൻഭാഗത്തെ കാഴ്ചയിൽ ലഭിക്കുന്നത്.

അടിമുടി മാറി മാരുതി വാഗൺ ആർ....

മാരുതി ഇഗ്നിസിൽ നൽകിയിട്ടുള്ള സമാനമായ ടാബ്‍‌ലെറ്റ് പുതിയ വാഗൺആറിലുമുണ്ട്. ഇതുവഴി അകത്തളത്തിലൊരു പ്രീമിയം ഫീൽ കൊണ്ടുവരാൻ സുസുക്കി ശ്രമിച്ചിട്ടുണ്ട്.

അടിമുടി മാറി മാരുതി വാഗൺ ആർ....

ഇന്ത്യയിൽ ചെറു ഹാച്ച് സെഗ്മെന്റിൽ ആവർത്തിച്ചുവരുന്ന പരിണാമങ്ങൾക്കും പുത്തൻ വാഹനങ്ങൾക്കും കൂടുതൽ ഭീഷണിയായി അടുത്ത വർഷം അവസാനത്തോടെയെങ്കിലും പുത്തൻ വാഗൺ ആർ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

മാരുതിയിൽ നിന്നും ഒരു ഹാച്ച്ബാക്ക് വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ എങ്കിൽ കാണൂ നിരത്തിലെത്താനിരിക്കുന്ന ന്യൂജെൻ സ്വിഫ്റ്റിനെ...

 

കൂടുതല്‍... #മാരുതി #maruti
English summary
Next-Generation WagonR Revealed
Story first published: Saturday, February 4, 2017, 12:35 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark