ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; ഹെക്സയ്ക്ക് കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

Written By:

ജീപ് കോമ്പസിന്റെ വരവ് പുതുതരംഗം സൃഷ്ടിച്ചു എന്നതില്‍ യാതൊരു സംശവുമില്ല. 14.95 ലക്ഷം രൂപയ്ക്ക് കോമ്പസ് എസ്‌യുവി വന്നെത്തിയത് ഉപഭോക്താക്കള്‍ക്ക് ഒപ്പം എതിരാളികളെയും ഞെട്ടിച്ചിരിക്കുകയാണ്.

ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

കോമ്പസിന്റെ വരവിന് പിന്നാലെ ടാറ്റ മോട്ടോര്‍സിന്റെ പുതിയ പരസ്യം ഇതിന് ഉദ്ദാഹരണമാകുന്നു. കോമ്പാക്ട് എസ്‌യുവി ടാഗോടെ എത്തുന്ന കോമ്പസ്, സെഗ്മന്റ് അടിസ്ഥാനത്തില്‍ വെല്ലുവിളിയേകുന്നത് ടാറ്റ ഹെക്‌സയോടാണ്.

ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

അപ്പോള്‍ പിന്നെ ജീപ് കോമ്പസ് തരംഗത്തില്‍ മുങ്ങി പോകാതിരിക്കാന്‍ ടാറ്റ കണ്ടെത്തിയ മാര്‍ഗമാണ് പുതിയ പരസ്യം.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

എന്താണ് ടാറ്റയുടെ പരസ്യം?

'Takes you anywhere. No compass required' - ജീപ് കോമ്പസുമായുള്ള നേരിട്ടുള്ള അങ്കത്തിന് തിരികൊളുത്തിയിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്.

ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

നിങ്ങളെ എവിടെയും എത്തിക്കും. ഒരു കോമ്പസിന്റെയും ആവശ്യമില്ലെന്ന് ടാറ്റുടെ പരസ്യം പറയുന്നു. ഇതിന് പുറമെ, കോമ്പസുമായുള്ള ഹെക്‌സയുടെ താരതമ്യവും ടാറ്റ നടത്തിയിട്ടുണ്ട്.

ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

വില, സീറ്റിംഗ് കപ്പാസിറ്റി, ഫീച്ചറുകളെ അടിസ്ഥാനപ്പെടുത്തി കോമ്പസിന് മുകളിലാണ് ഹെക്‌സയെന്ന് ടാറ്റ വാദിക്കുന്നു. 10-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓപ്ഷനല്‍ സണ്‍റൂഫ് എന്നിങ്ങനെ നീളുന്നതാണ് ഹെക്‌സയുടെ ഫീച്ചറുകള്‍.

ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

കോമ്പസ് 350 Nm ടോര്‍ഖേകുമ്പോള്‍, 400 Nm ടോര്‍ഖാണ് ഹെക്‌സ ഏകുന്നതെന്ന് ടാറ്റ താരതമ്യം ചെയ്യുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഹെക്‌സ ഡീസലില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്.

ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

ടോപ് വേരിയന്റ് XT യുമായി കോമ്പസ് ലിമിറ്റ്ഡ് വേരിയന്റിനെയാണ് ടാറ്റ താരതമ്യം ചെയ്തിരിക്കുന്നത്. 15.03 ലക്ഷം രൂപ വിലയില്‍ ഹെക്‌സ് XT എത്തുമ്പോള്‍, 18.05 ലക്ഷം രൂപ വിലയിലാണ് കോമ്പസ് ലിമിറ്റഡ് വേരിയന്റ് ലഭ്യമാകുന്നതും.

ജീപിന്റെ വരവും ടാറ്റയുടെ ആശങ്കയും; കോമ്പസിന്റെ ആവശ്യമില്ലെന്ന് ടാറ്റയുടെ പരസ്യം

കടലാസില്‍ ഹെക്‌സ മുന്നിലാണെങ്കിലും, അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ പ്രീമിയം മുഖമാണ് ടാറ്റയുടെ ആശങ്ക. 5000 ത്തിലേറെ ബുക്കിംഗാണ് കോമ്പസിനായി ജീപ് നേടിയിരിക്കുന്നത്.

കൂടുതല്‍... #ടാറ്റ #tata
English summary
Tata Takes A Dig At Jeep Compass. Read in Malayalam.
Story first published: Saturday, August 5, 2017, 19:28 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark