പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

Written By:

ടാറ്റ മോട്ടോഴ്സ് പുതിയ കോംപാക്ട് സെഡാനുമായി വിപണിപിടിക്കുന്നു, ഇന്ത്യൻ റോഡിലുള്ള ടെസ്റ്റിഗുകൾ പുരോഗമിക്കുന്നു എന്നതുസംബന്ധിച്ച വാർത്തകൾ ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തവയാണ്. ഇപ്പോൾ 'കൈറ്റ് 5' എന്ന കോഡ്‌ നാമത്തിൽ മാർച്ചോടുകൂടി ഈ കോംപാക്ട് സെഡാനെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന അറിയിപ്പ്.

To Follow DriveSpark On Facebook, Click The Like Button
പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയാണ് ഈ കോംപാക്ട് സെഡാന്റെ അടിത്തറ. എക്സ്റ്റീരിയർ ഡിസൈനിലും ടിയാഗോയുമായി സാമ്യതയുണ്ട് ഈ വാഹനത്തിന്. എന്നാൽ അകത്തളത്തിൽ വെറിട്ടോരു ഡിസൈൻ തന്നെയാണെന്ന് പറയാം.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

പുതുവർഷത്തിൽ തന്നെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ടാറ്റ എന്നാൽ ചില സാങ്കേതിക കാരണങ്ങളായിരുന്നു ലോഞ്ച് വൈകിച്ചത്. ഒടുവിൽ 2017 മാർച്ചിലായിരിക്കും കൈറ്റ് 5 അവതരണമെന്നും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

ടാറ്റയുടെ പുതിയ എംപിവി വാഹനം ഹെക്സയുടേയും ലോഞ്ച് പുതുവർഷത്തിൽ തന്നെയായിരുന്നു സംഘടിപ്പിച്ചത്. ഇതും കൈറ്റ് 5 ലോഞ്ച് വൈകിച്ചതിനുള്ള ഒരു കാരണമായേക്കാം.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

നിലവിൽ കൈറ്റ് 5 എന്ന കോഡ് നാമത്തിലാണ് ഈ വാഹനമറിയപ്പെടുക. ടാറ്റ ടിയാഗോയ്ക്ക് ശേഷം 'വിയാഗോ' അല്ലെങ്കിൽ 'ആൾട്ടിഗോ' എന്ന പേരിലായിരിക്കും ഈ പുത്തൻ സെഡാനെ വിപണിയിലെത്തുക. എന്നാൽ പേരു സംബന്ധമായിട്ടുള്ള സ്ഥിരീകരണമൊന്നും ഇതുവരെ നടന്നിട്ടില്ല.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

2016 ദില്ലി ഓട്ടോഎക്സ്പോയിൽ ഒരു കൺസ്പെറ്റ് രൂപത്തിലായിരുന്നു കൈറ്റ് 5-ന്റെ അവതരണം. എന്നാൽ കൺസ്പെറ്റിൽ നിന്നു വിഭിന്നമായി ചില മാറ്റങ്ങളോടെയാണ് കമ്പനി അവതരിപ്പിക്കുന്നത്.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

ഹെക്സ, ടിയാഗോ എന്നിവയുടെ ഡിസൈൻ പിൻതുടർന്ന് ടാറ്റയുടെ ഇംപാക്ട് ഡിസൈൻ ഫിലോസഫിയിലാണ് കൈറ്റ് 5 രൂപകല്പന. കൂടാതെ ടാറ്റയുടെ കണക്ട് നെക്സ്റ്റ് സിസ്റ്റവും ഉൾപ്പെടുന്നതായിരിക്കും.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

പുതുതായി ലോഞ്ച് ചെയ്ത എല്ലാ വാഹനങ്ങളിലും ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയതിനാൽ കൈറ്റ് 5 സെഡാനിലും ഇതുൾപ്പെടുന്നതായിരിക്കും. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം കൂടാതെ 8 സ്പീക്കർ മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോളുകൾ എന്നീ ഫീച്ചറുകളുമുണ്ടായിരിക്കും.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നീ സുരക്ഷാസന്നാഹങ്ങളും ഈ വാഹനത്തിൽ പ്രതീക്ഷിക്കാം.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

ടിയാഗോയിലുള്ള അതെ എൻജിൻ തന്നെയാണ് കൈറ്റ് 5 സെഡാനും കരുത്തേകുന്നത്. റെവോട്രോൺ 1.2ലിറ്റർ, റെവോടോർക്ക് 1.05ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും ഇവ.

പുതിയ ടാറ്റ സെഡാൻ 'കൈറ്റ് 5' മാർച്ചിൽ....

ആകർഷക വിലയ്ക്ക് ദില്ലി എക്സ്ഷോറൂം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലായിട്ടായിരിക്കും കൈറ്റ് 5 വിപണിയിലെത്തിച്ചേരുക.

മാരുതി സുസുക്കി ഡസേർട്ട് സ്റ്റോം മോട്ടോർറെയ്സിന്റെ പതിനഞ്ചാം എഡിഷന് തുടക്കം കുറിച്ചിരിക്കുന്നു. കാണാം കിടിലൻ റേസിംഗ് ഇമേജുകൾ..

കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors’ Kite 5 Sedan Launch Details Revealed
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark