കാഴ്ചക്കാരായി മഹീന്ദ്ര; കേന്ദ്രസര്‍ക്കാരിന് 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും

Written By:

മഹീന്ദ്രയല്ല, കേന്ദ്രസര്‍ക്കാരിന് ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും. 10,000 ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആഗോള ടെന്‍ഡര്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ സ്വന്തമാക്കി. 1,120 കോടി രൂപയുടെ ഓര്‍ഡറാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ടാറ്റ നേടിയിരിക്കുന്നത്.

കാഴ്ചക്കാരായി മഹീന്ദ്ര; കേന്ദ്രസര്‍ക്കാരിന് 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും

2030 ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യപടിയാണ് 10,000 ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ടിയുള്ള കരാര്‍.

കാഴ്ചക്കാരായി മഹീന്ദ്ര; കേന്ദ്രസര്‍ക്കാരിന് 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും

ഇതിന് വേണ്ടി ആഗോള ടെന്‍ഡര്‍ ക്ഷണിച്ച ഇലക്ട്രിക് എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്, 11.2 ലക്ഷം രൂപ പ്രതി നിരക്കില്‍ ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും.

കാഴ്ചക്കാരായി മഹീന്ദ്ര; കേന്ദ്രസര്‍ക്കാരിന് 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും

10.16 ലക്ഷം രൂപ എന്ന ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ തുക സമര്‍പ്പിച്ച ടാറ്റ മോട്ടോര്‍സാണ് 10,000 ഇലക്ട്രിക് കാറുകള്‍ക്കുള്ള കരാര്‍ സ്വന്തമാക്കിയതെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കാഴ്ചക്കാരായി മഹീന്ദ്ര; കേന്ദ്രസര്‍ക്കാരിന് 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും

ജിഎസ്ടി നിരക്ക് ഉള്‍പ്പെടെ 11.2 ലക്ഷം രൂപ പ്രതി നിരക്കില്‍ 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ മോട്ടോര്‍സ് അഞ്ച് വര്‍ഷക്കാലയളവില്‍ കൈമാറുമെന്ന് പ്രസ്താവന വ്യക്തമാക്കി.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
കാഴ്ചക്കാരായി മഹീന്ദ്ര; കേന്ദ്രസര്‍ക്കാരിന് 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും

രണ്ട് ഘട്ടമായാണ് ഇലക്ട്രിക് കാറുകളുടെ വിതരണം നടക്കുക. ആദ്യ ഘട്ടത്തില്‍ 500 ഇലക്ട്രിക് കാറുകളുടെ വിതരണം 2017 നവംബര്‍ മാസത്തോടെ ടാറ്റ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ 9500 കാറുകളെ കൈമാറാനാണ് തീരുമാനം.

കാഴ്ചക്കാരായി മഹീന്ദ്ര; കേന്ദ്രസര്‍ക്കാരിന് 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും

കരാര്‍ പ്രകാരം, കോമ്പാക്ട് സെഡാന്‍ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പിനെയാണ് ടാറ്റ മോട്ടോര്‍സ് നല്‍കുക. അടുത്തിടെയാണ് ഇംഗ്ലണ്ടില്‍ വെച്ച് ടിയാഗൊ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിനെ ടാറ്റ കാഴ്ചവെച്ചത്.

കാഴ്ചക്കാരായി മഹീന്ദ്ര; കേന്ദ്രസര്‍ക്കാരിന് 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും

ടാറ്റ മോട്ടോര്‍സ് യൂറോപ്യയന്‍ ടെക്‌നിക്കല്‍ സെന്ററില്‍ നിന്നും ടിയാഗൊ ഇലക്ട്രിക് പതിപ്പ് ഒരുങ്ങിയതും. 200 Nm torqueഏകുന്ന ലിക്വിഡ് കൂള്‍ഡ് 85 kW ഡ്രൈവ് മോട്ടോറാണ് ടാറ്റയുടെ ഇലക്ട്രിക് കാറില്‍ ഒരുങ്ങുന്നത്.

കൂടുതല്‍... #tata #auto news #ടാറ്റ
English summary
Tata Motors To Supply 10,000 Electric Vehicles To EESL. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark