ഇന്ത്യയിലെ ആദ്യ ബയോ-മീഥെയ്ന്‍ ബസിനെ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു
ഇന്ത്യയിലെ ആദ്യത്തെ ബയോ-സിഎന്‍ജി (ബയോ-മീഥെയ്ന്‍) ബസിനെ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോർസ് മോട്ടോര്‍സ് അവതരിപ്പിച്ചു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സംഘടിപ്പിച്ച ഊര്‍ജ്ജ ഉത്സവ് പരിപാടിയില്‍ വെച്ചാണ് ആദ്യ ബയോ-സിഎന്‍ജി ബസിനെ ടാറ്റ മോട്ടോർസ് കാഴ്ചവെച്ചത്.

ടാറ്റ മോട്ടോര്‍സ് വികസിപ്പിച്ചിരിക്കുന്ന ബയോ-മീഥെയ്ന്‍ എഞ്ചിനുകള്‍ എല്‍സിവി, ഐസിവി, എംസിവി ബസുകള്‍ക്ക് പര്യാപ്തമാണ്.

ഊര്‍ജ്ജ ഉത്സവില്‍ ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ച മൂന്ന് എഞ്ചിനുകളില്‍ ടാറ്റ LPO 1613 എഞ്ചിനാണ് ഏറ്റവും മുഖ്യം. 5.7 SGI ബിഎസ് IV IOBD-II നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് LPO 1613 ഒരുങ്ങിയിരിക്കുന്നത്.

നിലവില്‍ ഈ എഞ്ചിനിലോടുന്ന ബസ് പൂനെയില്‍ സര്‍വീസിലുണ്ട്.

പ്രകൃതി വാതകത്തില്‍ സഞ്ചരിക്കുന്ന ബസുകളെ അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ എന്നും മുന്‍നിരയിലാണ്. സിഎന്‍ജി എഞ്ചിനുകളുടെ പ്രകടനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിനായി ഇതിനകം ഒട്ടനവധി സാങ്കേതിക വിദ്യകള്‍ ടാറ്റ അവതരിപ്പിച്ചു കഴിഞ്ഞു.

പരിസ്ഥിതി സൗഹാര്‍ദ്ദമായ വിപണിയിലേക്കുള്ള ടാറ്റയുടെ മറ്റൊരു ചുവട് വെയ്പാണ് ബയോ-സിഎന്‍ജി ബസുകളെന്ന് ടാറ്റ മോട്ടോര്‍സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് ഹെഡ് ഗിരീഷ് വാഗ് പറഞ്ഞു.

ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള പുതിയ ഒരു മാര്‍ഗം കൂടിയാണ് ബയോ-സിഎന്‍ജി ബസുകളെന്ന് ഗിരീഷ് വാഗ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








