മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ

Written By:

മഴക്കാലത്തിന് മുന്നോടിയായി ടാറ്റ മോട്ടോര്‍സ് മണ്‍സൂണ്‍ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലായ് മാസം, 40 പോയിന്റ് സൗജന്യ ചെക്ക് അപുകളാണ് ഉപഭോക്താക്കള്‍ക്കായി ടാറ്റ ഒരുക്കിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ

മഴക്കാല റോഡ് ദുരിതങ്ങള്‍ക്ക് മുമ്പ്, വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ടാറ്റയുടെ ലക്ഷ്യം. മഴക്കാല വാഹന ചെക്ക് അപ്പുകള്‍ക്കായി പ്രത്യേക വിഭാഗത്തെയും ടാറ്റ നിയോഗിച്ച് കഴിഞ്ഞു.

മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ

മണ്‍സൂണ്‍ മെഗാ ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ സ്‌കീമുകളും ടാറ്റ അവതരിപ്പിക്കും. സ്‌പെയര്‍ പാര്‍ട്‌സുകളിലും സര്‍വീസ് ചാര്‍ജുകളിലും വന്‍കിഴിവാണ് ടാറ്റ നല്‍കുകയെന്നും സൂചനയുണ്ട്.

മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ

രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍വീസ് ചാര്‍ജുകളാണ് നിലവില്‍ ടാറ്റ തുടരുന്നത്. കൂടാതെ, ഉള്‍പ്രദേശങ്ങളില്‍ ടാറ്റയുടെ മൊബൈല്‍ സര്‍വീസ് വാനുകളും സേവനം അനുഷ്ഠിക്കും.

മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ

ടാറ്റ മോട്ടോര്‍സ് ശുപാര്‍ശ ചെയ്യുന്ന ചില മണ്‍സൂണ്‍ കെയര്‍ ടിപ്‌സ്-

  • വൈപര്‍ ബ്ലേഡുകള്‍ക്ക് വളരെ പെട്ടെന്ന് തകരാര്‍ സംഭവിക്കാം. അതിനാല്‍ മണ്‍സൂണ്‍ കാലത്തിന് മുമ്പെ റബര്‍ സ്ട്രിപ് മാറ്റുന്നത് ഉത്തമമാണ്.
മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ
  • ആന്റി-റസ്റ്റ് കോട്ടിംഗ് പ്രയോഗിക്കുക. മഴക്കാലത്ത് വാഹനത്തിലെ ഇരുമ്പ് പ്രതലങ്ങള്‍ തുരുമ്പെടുക്കുന്നതില്‍ നിന്നും ആന്റി-റസ്റ്റ് കോട്ടിംഗ് സംരക്ഷണമേകും.
മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ
  • ടയറുകള്‍ പരിപാലിക്കുക. മഴക്കാലത്തിന് മുന്നോടിയായി ടയറുകളുടെ സുരക്ഷ പരിശോധന അനിവാര്യമാണ്. ടയര്‍ ട്രെഡുകളുടെ ആഴം ശുപാര്‍ശ ചെയ്ത അളവില്‍ തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക.
മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ
  • ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, ഫോഗ് ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തി മെച്ചപ്പെടുത്തുക. ഹെഡ്‌ലാമ്പുകളില്‍ വിള്ളലുകളില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം.
മണ്‍സൂണ്‍ മെഗാ ക്യാമ്പുമായി ടാറ്റ
  • അടിയന്തര സാഹചര്യങ്ങള്‍ക്കായി സ്‌പെയര്‍ ഫ്യൂസുകളും സജ്ജമാക്കുക.
കൂടുതല്‍... #ടാറ്റ
English summary
Tata Motors Announces Monsoon Mega Camp. Read in Malayalam.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark