കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റയുടെ മുന്നേറ്റം

Written By:

ഹോണ്ടയെ മറികടന്ന ടാറ്റ മോട്ടോര്‍സ്, ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ കാര്‍ നിര്‍മ്മാതാക്കളായി. 2017 മെയ് മാസത്തെ വില്‍പന കണക്കുകളുടെ പശ്ചാത്തലത്തിലാണ് ടാറ്റയുടെ മുന്നേറ്റം.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

8.63 ശതമാനം വര്‍ധനവാണ് പാസഞ്ചര്‍ കാറുകളുടെ ആഭ്യന്തര വില്‍പനയില്‍ മെയ് മാസം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മുന്‍മാസമായ ഏപ്രിലില്‍ പാസഞ്ചര്‍ കാറുകളുടെ ആഭ്യന്തര വില്‍പന 14.68 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതും.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. നിരയില്‍ പുതുതായി എത്തിയ ടിയാഗോ, ടിഗോര്‍, ഹെക്‌സ മോഡലുകള്‍ക്ക് ആവശ്യക്കാരേറിയതിന്റെ അടിസ്ഥാനത്തിലാണ് ടാറ്റയുടെ മുന്നേറ്റം.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

12499 യൂണിറ്റുകളാണ് മെയ് മാസം ടാറ്റ വില്‍പന നടത്തിയത്. 11278 യൂണിറ്റുകള്‍ മാത്രമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വിറ്റത്.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

സിറ്റി ഫെയ്‌സ് ലിഫ്റ്റ്, ഡബ്ല്യുആര്‍-വി ക്രോസോവര്‍ മോഡലുകളെ അവതരിപ്പിച്ചിട്ടും വില്‍പനയില്‍ ഹോണ്ട പിന്നോക്കം പോയി എന്നതും ശ്രദ്ധേയം.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

എന്നാല്‍ ഇത് ഹോണ്ടയുടെ ചുവട് മാറ്റമാണെന്ന വാദം ശക്തമാണ്. പസഞ്ചര്‍ കാറുകളില്‍ നിന്നും പ്രീമിയം ശ്രേണിയിലേക്കാണ് ഹോണ്ട ശ്രദ്ധ ചെലുത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

പുതിയ സിറ്റിയില്‍ 33000 ബുക്കിംഗാണ് ഹോണ്ടയ്ക്ക് ലഭിച്ചത്. ഡബ്ല്യുആര്‍-വിയില്‍ 18000 ബുക്കിംഗും ഹോണ്ടയെ തേടിയെത്തി. നിലവില്‍ രണ്ട് മാസത്തെ കാലതാമസമാണ് ഈ രണ്ട് മോഡലുകളിലും ഉപഭോക്താക്കള്‍ നേരിടുന്നതും.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

അതിനാല്‍ വരും മാസങ്ങളില്‍ ഹോണ്ട ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

ടാറ്റയിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. IMPACT ഡിസൈന്‍ തത്വത്തിന്റെ പശ്ചാത്തലത്തില്‍ ടാറ്റ അടിമുടി മാറിയിരിക്കുകയാണ്. വിപണിയില്‍ തരംഗം ഒരുക്കിയ ടിയാഗോയിലൂടെയാണ് ടാറ്റ മുന്നേറ്റം ആരംഭിച്ചത്.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

ജനപ്രീതി നേടിയ ടിയാഗോയ്ക്ക് പിന്നാലെ, ഹെക്‌സയെയും ടാറ്റ അവതരിപ്പിച്ചു. ഹെക്‌സയ്ക്ക് ഒപ്പം, രൂപമാറ്റങ്ങളോടെ ആര്യയെയും ടാറ്റ നല്‍കിയിരുന്നു.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

എംപിവി എന്നതിലുപരി എസ്‌യുവി സങ്കല്‍പങ്ങളോടാണ് ഹെക്‌സ നീതി പുലര്‍ത്തിയത്. ബജറ്റില്‍ ഒതുങ്ങുന്ന വിലയുമായി എത്തിയ ഹെക്‌സ ഇന്നും വിപണിയിലെ താരമാണ്.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

സബ്‌കോമ്പാക്ട് സെഡാന്‍ ടിഗോറാണ് ടാറ്റ നിരയിലെ പുതിയ അംഗം. സെഡാന്‍ സങ്കല്‍പങ്ങള്‍ക്ക് പുതുമുഖമേകിയ ടിഗോര്‍ വന്നതിന് പിന്നാലെ ശ്രദ്ധ നേടുകയായിരുന്നു.

കഥ മാറുന്നു; വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ മുന്നേറ്റം

നിലവില്‍ മികച്ച മുന്നേറ്റം നടത്തുന്ന ഈ മൂന്ന് മോഡലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാറുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ടാറ്റയില്‍ നിന്നും വരാനിരിക്കുന്ന സബ്‌കോമ്പാക്ട് എസ്‌യുവി നെക്‌സോണിലേക്കാണ് ഇപ്പോള്‍ വിപണി ഉറ്റുനോക്കുന്നതും.

കൂടുതല്‍... #ടാറ്റ
English summary
Tata Motors Overtakes Honda To Become 4th Largest Carmaker In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark