നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

Written By:

മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകള്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് നെക്‌സോണ്‍ എസ് യുവി. 5.85 ലക്ഷം രൂപ മുതല്‍ 9.44 ലക്ഷം രൂപ വരെയുള്ള വില നിലവാരത്തില്‍ എത്തുന്ന നെക്‌സോണ്‍ എസ്‌യുവി, ഇന്ത്യന്‍ ഉപഭോക്താക്കളെ സ്വാധീനിക്കുന്നതില്‍ വിജയിച്ചിട്ടുമുണ്ട്.

നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

XE, XM, XT, XZ+ എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് നെക്‌സോണ്‍ എത്തുന്നത്. ടോപ് വേരിയന്റ് XZ+ ല്‍ മാത്രം ഒട്ടനവധി ആക്‌സസറികളെ നല്‍കിയ ടാറ്റയുടെ നീക്കം ഉപഭോക്താക്കളെ ഒരു പരിധി വരെ നിരാശപ്പെടുത്തിയിരുന്നു.

നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

എന്നാല്‍ ഇപ്പോള്‍ ആ കുറവ് ടാറ്റ പരിഹരിച്ചിരിക്കുകയാണ്. വേരിയന്റ് ഭേദമന്യെ, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന ആക്‌സസറികളുടെ നീണ്ട നിര കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്.

നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

XE, XM വേരിയന്റുകള്‍ക്കുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളെ 4000 രൂപ നിരക്കിലാണ് ടാറ്റ ലഭ്യമാക്കുന്നത്. ഡിസ്‌പ്ലേയോട് കൂടിയ ക്യാമറ 5700 രൂപ വിലയിലും, ഡിസ്‌പ്ലേ-സെന്‍സറുകള്‍ക്ക് ഒപ്പമുള്ള ക്യാമറ 7600 രൂപ വിലയിലും ടാറ്റ കാഴ്ചവെക്കുന്നു.

നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

മേല്‍പറഞ്ഞ ആക്‌സസറികളും XE, XM വേരിയന്റുകള്‍ക്ക് വേണ്ടിയുള്ളതാണ്. എല്ലാ വേരിയന്റുകള്‍ക്കും 16000 രൂപ നിരക്കില്‍ ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ടിഎംപിഎസ് എന്നിവ ലഭ്യമാണ്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

XE, XM, XT വേരിയന്റുകളില്‍ 33500 രൂപ വിലയില്‍ അലോയ് വീലുകളെയും ടാറ്റ ഒരുക്കുന്നുണ്ട്. ടാറ്റ ലോഗോയോട് കൂടിയ പഡില്‍ ലാമ്പുകള്‍, ഇല്യൂമിനേറ്റഡ് ഫ്രണ്ട് ലോഗോ, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ഹെഡ്-ടെയില്‍ ലാമ്പുകള്‍ക്കുള്ള ക്രോം ആക്‌സന്റ് എന്നിങ്ങനെ നീളുന്ന ആക്‌സസറികളും അതത് വേരിയന്റുകള്‍ക്കായി ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്.

നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

ഇതിനെല്ലാം പുറമെ ഒരു വര്‍ഷം വാറന്റിയോടെയുള്ള ടെഫ്‌ലോണ്‍ കോട്ടിംഗും 5000 രൂപ നിരക്കില്‍ നെക്‌സോണ്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

ഫലപ്രദമായ ചില ആക്സസറികൾ —

  • ഫ്രണ്ട് കോര്‍ണര്‍ സെന്‍സറുകള്‍ - പാര്‍ക്കിംഗ് വേളയില്‍ ഏറെ പ്രയോജനകരമാണ്.
  • ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ടിഎംപിഎസ് - റോഡില്‍ നിന്നും കണ്ണെടുക്കാതെ തന്നെ ജിപിഎസ് ദിശ പോലുള്ള ഒരുപിടി വിവരങ്ങള്‍ ഡ്രൈവര്‍ക്ക് ലഭ്യമാക്കുന്ന ആക്‌സസറിയാണ് ഹെഡ്‌സ്അപ് ഡിസ്‌പ്ലേ. ടയര്‍ സമ്മര്‍ദ്ദം തത്സമയം അറിയാന്‍ ടിഎംപിഎസ് ഫീച്ചര്‍ അവസരം ഒരുക്കും.

നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

  • ചൈല്‍ഡ് സീറ്റ് - ശിശുക്കള്‍ അല്ലെങ്കില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ കുടുംബത്തിലുണ്ടെങ്കില്‍ ഈ ആക്‌സസറി ഏറെ പ്രധാനപ്പെട്ടതാണ്.
  • ക്യാമറ, ഡിസ്‌പ്ലേ എന്നിവയോട് കൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ - കാര്‍ റിവേഴ്‌സ് ചെയ്യുമ്പോള്‍ ഏറ ഗുണകരമാണ്.

നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ടാറ്റ ലഭ്യമാക്കുന്ന ആക്‌സസറികളും അവയുടെ വിലയും ഇങ്ങനെ

  • റബ്ബര്‍ മാറ്റുകള്‍ - മഴക്കാലങ്ങളില്‍ ഫ്‌ളോര്‍ മാറ്റുകളില്‍ അതിവേഗം ചെളി നിറയും. വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്ന റബ്ബര്‍ മാറ്റുകള്‍ ഇക്കാലയളവില്‍ ഏറെ പ്രയോജനം ചെയ്യും.

കൂടുതല്‍... #tata #ടാറ്റ
English summary
Tata Motors Reveals The Full List Of Nexon Accessories And Its Prices. Read in Malayalam.
Story first published: Monday, October 9, 2017, 18:10 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark