കാത്തിരിപ്പ് ഇനി ഏറെയില്ല; നെക്‌സോണുമായി ടാറ്റ ഈ മാസം വരുന്നൂ
ഒടുവില്‍ ടാറ്റ നെക്‌സോണ്‍ എത്തുകയാണ്. 2017 സെപ്തംബര്‍ 21 ന് ടാറ്റയുടെ കോമ്പാക്ട് എസ്‌യുവി നെക്‌സോണ്‍ വിപണിയില്‍ അവതരിക്കും. പൂനെയിലുള്ള രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമാണ് നെക്‌സോണിനെ ടാറ്റ ഒരുക്കുന്നത്.

കോമ്പാക്ട് എസ്‌യുവിക്ക് മേലുള്ള ബുക്കിംഗ് രാജ്യത്തെ ഡീലര്‍ഷിപ്പുകള്‍ മുഖേന ടാറ്റ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സെപ്തംബര്‍ അവസാന വാരത്തോടെ നെക്‌സോണിന്റെ വിതരണം ടാറ്റ തുടങ്ങും.

എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്‌സെഡ്, എക്‌സ്‌സെഡ്+ വേരിയന്റുകളിലായാണ് നെക്‌സോണിനെ ടാറ്റ ലഭ്യമാക്കുന്നത്. ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് നെക്‌സോണില്‍ ഇടംപിടിക്കുന്നത്.

ഇതിന് പുറമെ ടിയാഗൊയിലും ടിഗോറില്‍ ഒരുങ്ങിയിട്ടുള്ള 1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും നെക്‌സോണില്‍ ലഭ്യമാണ്. 108.5 bhp കരുത്തും 170 Nm torque ഉം ഏകുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.
Recommended Video


108.5 bhp കരുത്തും 260 Nm torque മാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

ആദ്യ വരവില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് നെക്‌സോണ്‍ ലഭ്യമാവുക. പിന്നീട് നെക്‌സോണ്‍ എഎംടി പതിപ്പിനെയും ടാറ്റ നല്‍കും. ഇക്കോണമി, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് നെക്‌സോണില്‍ ഒരുങ്ങുന്നത്.

മസ്‌കുലാര്‍ ലുക്കിന്റെയും, കൂപെയ്ക്ക് സമാനമായ റൂഫ്‌ലൈനിന്റെയും പശ്ചാത്തലത്തില്‍ നെക്‌സോണിന് ശ്രേണിയില്‍ വേറിട്ട് മുഖമാണ് ലഭിക്കുന്നത്.

ആഢംബര കാറുകളില്‍ മാത്രം കാണുന്ന ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടാറ്റ നെക്‌സോണ്‍ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെയുള്ള 6.5 ഇഞ്ച് HD ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്.

7 ലക്ഷം രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ഇടയിലായാകും നെക്‌സോണിനെ ടാറ്റ നല്‍കുക എന്നാണ് പ്രതീക്ഷ. നിലവില്‍ ശ്രേണി കൈയ്യടക്കിയിരിക്കുന്ന മാരുതി ബ്രെസ്സയും, ഫോര്‍ഡ് ഇക്കോസ്‌പോര്‍ടുമാണ് ടാറ്റ നെക്‌സോണിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








