ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

Written By:

സബ് കോമ്പാക്ട് എസ്‌യുവി നെക്‌സോണുമായി ദിവാലി വരെ കാത്തിരിക്കാന്‍ ടാറ്റ ഒരുക്കമല്ലെന്ന് സൂചന. ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ വിപണിയില്‍ വാഹന സമവാക്യങ്ങള്‍ മാറുന്ന അവസരത്തില്‍, നെക്‌സോണിനെ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

നേരത്തെ, ദിവാലി സീസണിനോട് അനുബന്ധിച്ചാണ് നെക്‌സോണിനെ ടാറ്റ അവതരിപ്പിക്കുകയെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ വിപണി ഉണര്‍ന്നതോട് കൂടി, നെക്‌സോണുമായി ടാറ്റയും വന്നെത്തുകയാണ്.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

പുതിയ നികുതി ഘടന പ്രകാരം, മിക്ക കാറുകളിലും എസ് യു വികളിലും മൂന്ന് മുതല്‍ 14 ശതമാനം വരെയാണ് വിലക്കുറവ് രേഖപ്പെടുത്തുന്നത്. ഇതാണ് നെക്‌സോണിന്റെ വരവിന്റെ വേഗത വര്‍ധിപ്പിച്ചിരിക്കുന്നതും.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

സബ്-4-മീറ്റര്‍ എസ് യുവി ശ്രേണിയിലേക്ക് വന്നെത്തുന്ന നെക്സോണിന് മുന്നില്‍ മത്സരം കടുത്തതാകും. തുടക്കം മുതല്‍ക്കെ വലിയ തോതിലുള്ള ഉത്പാദനമാകും നെക്സോണിന് വേണ്ടി ടാറ്റ നടത്തുക.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

ടിയാഗോയ്ക്കും, ടിഗോറിനും ഒപ്പം ടാറ്റ ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന മോഡലാണ് നെക്സോണ്‍. അതേസമയം, വിപണിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന മാരുതി വിതാര ബ്രെസ്സയെയും, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിനെയും വെല്ലുവിളിക്കാന്‍ ടാറ്റ നെക്സോണിന് സാധിക്കുമോ എന്നാണ് വിപണി വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന മത്സരം കണക്കിലെടുത്താല്‍ നെക്സോണിനെ ടാറ്റ എത്തിക്കുന്നത് ഒരല്‍പം വൈകിയല്ലേ എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.

എന്നാല്‍ കോമ്പാക്ട് എസ്‌യുവി സങ്കല്‍പങ്ങള്‍ക്ക് നെക്സോണിലൂടെ ടാറ്റ പുതിയ മുഖം നല്‍കുമെന്നാണ് സൂചന.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

പ്രൊജക്ടര്‍ ഹെഡ്ലൈറ്റ്സ്, സെറാമിക് സൈഡ് ഫിനിഷര്‍, കോണ്‍ട്രാസ്റ്റ് റൂഫ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഡിആര്‍എലുകള്‍, ഫോഗ് ലാമ്പുകള്‍, ഗ്ലിലില്‍ ഗ്ലോസ് ബ്ലാക് ഫിനിഷ്, എല്‍ഇഡിയിലുള്ള ടെയില്‍ ലാമ്പുകള്‍ എന്നിങ്ങനെയുള്ള ഒരുപിടി ഫീച്ചേര്‍സാണ് നെക്സോണില്‍ ടാറ്റ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

ക്ലൈമറ്റ് കണ്‍ട്രോളോട് കൂടിയ എസി, ഡാഷ്ടോപ് ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയര്‍സിലേക്കായി ടാറ്റ നടത്തിയ പുതിയ നീക്കം.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

സുരക്ഷയുടെ കാര്യത്തിലും ടാറ്റ ഏറെ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ISOFIX ക്യാമറ എന്നിങ്ങനെ പോകുന്നു നെക്സോണിലെ സുരക്ഷാ സജ്ജീകരണം.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധപ്പെടുത്തിയ 1.5 ലിറ്റര്‍ റെവോടോര്‍ഖ് ഡീസല്‍ എഞ്ചിനിലാണ് നെക്സോണ്‍ എത്തുന്നത്. അതേസമയം, 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ജ്ഡ് യൂണിറ്റിലാകും നെക്സോണിന്റെ പെട്രോള്‍ വേരിയന്റ് വന്നെത്തുക.

ഇനിയും കാത്ത് നില്‍ക്കാന്‍ ടാറ്റയ്ക്ക് സമയമില്ല; നെക്‌സോണ്‍ എസ്‌യുവി ഉടന്‍ എത്തും

ഏകദേശം 6.5 ലക്ഷം രൂപയിലാകും നെക്സോണിന്റെ വില ആരംഭിക്കുക. ടോപ് വേരിയന്റിനെ പത്ത് ലക്ഷം രൂപയിലാകും ടാറ്റ വിപണിയില്‍ അവതരിപ്പിക്കുക.

കൂടുതല്‍... #ടാറ്റ
English summary
Tata Nexon India Launch Sooner Than Expected. Read in Malayalam.
Story first published: Saturday, July 8, 2017, 16:40 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark