കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

By Dijo Jackson

കാത്തിരിപ്പിന് ഒടുവില്‍ ടാറ്റ നെക്‌സോണ്‍ എത്തി. 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. 6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പുകള്‍ എത്തുന്നതും. ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ആദ്യ സബ്-കോമ്പാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍.

കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

XE, XM, XT, XZ+ എന്നീ നാല് വേരിയന്റുകളിലായാണ് നെക്‌സോണ്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ലഭ്യമാവുന്നത്.

Variant Ex-Showroom Price (Delhi)
XE Rs 5.85 lakh
XE Diesel Rs 6.85 lakh
XM Rs 6.49 lakh
XM Diesel Rs 7.39 lakh
XT Rs 7.29 lakh
XT Diesel Rs 8.14 lakh
XZ+ Rs 8.44 lakh
XZ+ Diesel Rs 9.29 lakh
XZ+ (Dual-Tone) Rs 8.59 lakh
XZ+ (Dual-Tone) Diesel Rs 9.44 lakh
കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ നെക്‌സോണ്‍ ഒരുങ്ങുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളില്‍ ഇടംപിടിക്കുന്നതും.

കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മള്‍ട്ടി-ഡ്രൈവ് മോഡുകള്‍ നെക്‌സോണ്‍ വേരിയന്റുകളില്‍ ഒരുങ്ങുന്നുണ്ട്. 108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

108.5 bhp കരുത്തും 260 Nm torque മാണ് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. IMPACT ഡിസൈന്‍ ഫിലോസഫി പിന്തുടരുന്ന ടാറ്റയുടെ നാലാമത്തെ വാഹനമാണ് നെക്‌സോണ്‍.

കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

എസ്‌യുവിക്ക് ലഭിച്ച കൂപ്പെ പരിവേഷമാണ് ടാറ്റ നെക്‌സോണിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റ്. ഉയര്‍ന്ന ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബ്ലാക് ഹണി കോമ്പ് ഗ്രില്‍, ക്രോം ടച്ച് നേടിയ ഹ്യുമാനിറ്റി ലൈന്‍ എന്നിവയാണ് നെക്‌സോണ്‍ ഫ്രണ്ട് പ്രൊഫൈലിന്റെ വിശേഷങ്ങള്‍.

കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

നെക്‌സോണിന് കോണ്‍ട്രാസ്റ്റ് ലുക്ക് ഒരുക്കുന്നതാണ് ഡാര്‍ക്ക് ഗ്രെയ് കളര്‍ സ്‌കീം ലഭിച്ച ഫ്‌ളോട്ടിംഗ് റൂഫ്‌ലൈന്‍. 16 ഇഞ്ച് മെഷീന്‍-കട്ട് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകളാണ് വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

വെട്ടിയൊതുക്കിയ റിയര്‍ എന്‍ഡും, X ആകൃതി നേടിയ സെറാമിക് പ്ലാസ്റ്റിക്കും റിയര്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. ഡാഷ്‌ബോര്‍ഡിന് മേലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് സമീപം ഒരുങ്ങുന്ന 6.5 ഇഞ്ച് HD ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നെക്‌സോണ്‍ ഇന്റീരിയറിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

ഗ്ലോസി പിയാനൊ ബ്ലാക് ഫിനിഷ് നേടിയതാണ് സെന്റര്‍ കണ്‍സോള്‍. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സജ്ജീകരണങ്ങള്‍ നെക്‌സോണ്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാണ്.

കാത്തിരിപ്പ് അവസാനിച്ചു; നെക്‌സോണുമായി ടാറ്റ എത്തി — വില 5.85 ലക്ഷം രൂപ

മൊറോക്കന്‍ ബ്ലൂ, വെര്‍മോണ്ട് റെഡ്, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്‌ഗോ ഗ്രെയ്, കാല്‍ഗറി വൈറ്റ് നിറഭേദങ്ങളിലാണ് നെക്‌സോണ്‍ ഒരുങ്ങുന്നത്.

More from DriveSpark

Article Published On: Thursday, September 21, 2017, 13:43 [IST]
English summary
Tata Nexon Launched In India; Prices Start At Rs 5.85 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X