പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

Written By:

ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെയാണ് ടാറ്റയില്‍ നിന്നുള്ള കോമ്പാക്ട് എസ്‌യുവി നെക്‌സോണിനെ കാത്തിരിക്കുന്നത്. വരവിന് മുമ്പെ, റോഡ് ടെസ്റ്റ് നടത്തുന്ന ടാറ്റ നെക്‌സോണിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ മാരുതി വിതാര ബ്രെസ്സയ്ക്ക് എതിരെ ടാറ്റ ഒരുക്കിയ നെക്‌സോണിന്റെ ആദ്യ ചിത്രങ്ങളാണ് ഇത്. പൂനെയുടെ നിരത്തില്‍ വെച്ച് കനത്ത മറകളോടെയാണ് നെക്‌സോണിനെ ടാറ്റ റോഡ് ടെസ്റ്റ് നടത്തിയത്.

പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

അതേസമയം, 2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച കോണ്‍സെപ്റ്റ് കാറില്‍ നിന്നും ഏറെ വ്യത്യാസങ്ങള്‍ നെക്‌സോണിന് അവകാശപ്പെടാനില്ല.

പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

നിലവിലെ IMPACT ഡിസൈന്‍ തത്വത്തില്‍ ഒരുങ്ങുന്ന ടാറ്റയുടെ നാലാമത്തെ മോഡലാണ് വിപണിയില്‍ എത്താനിരിക്കുന്ന നെക്‌സോണ്‍. ഡ്യൂവല്‍ ടോണ്‍ ഇന്റീരിയറാണ് നെക്‌സോണില്‍ ടാറ്റ ഒരുക്കുന്നത്.

പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടോപ് എന്‍ഡ് വേരിയന്റുകളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ഇടംപിടിക്കുമെന്ന് സൂചനകളുണ്ട്.

പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രോണ്‍ പെട്രോള്‍ എഞ്ചിനിലാകും ടാറ്റ നെക്‌സോണ്‍ എത്തുക. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തിലും നെക്‌സോണ്‍ സാന്നിധ്യമറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോമ്പാക്ട് സെഡാന്‍ ടിഗോറില്‍ ഇടംപിടിക്കുന്നത് 1.2 ലിറ്റര്‍ റെവട്രോണ്‍ എഞ്ചിനാണ്.

പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

മാനുവല്‍ ഗിയര്‍ബോക്‌സോടെയാകും എഞ്ചിന്‍ വേര്‍ഷനുകള്‍ ആദ്യം അവതരിപ്പിക്കുക. പിന്നീട് AMT ഓപ്ഷന്‍ നെക്‌സോണില്‍ ടാറ്റ നല്‍കുമെന്നുമാണ് സൂചന.

പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

സിറ്റി, സ്‌പോര്‍ട്, ഇക്കോ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാകും പുതിയ നെക്‌സോണില്‍ ലഭിക്കുക. ഈ വര്‍ഷം അവസാനത്തോടെ നെക്‌സോണിനെ ടാറ്റ അവതരിപ്പിക്കുമെന്നാണ് സൂചന.

പ്രതീക്ഷ വാനോളമുയര്‍ത്തി ടാറ്റ നെക്‌സോണ്‍; ആദ്യ ചിത്രങ്ങള്‍ പുറത്ത്

ശ്രേണിയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര ടിയുവി 300, മാരുതി വിതാര ബ്രെസ്സ മോഡലുകളെയാണ് നെക്‌സോണ്‍ എതിരിടുക.

കൂടുതല്‍... #ടാറ്റ
English summary
Spy Pics: Tata Nexon Spotted Testing. Read in Malayalam.
Story first published: Saturday, June 17, 2017, 19:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark