നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് ഒരു ചുവടുവെപ്പിനൊരുങ്ങുന്നു. ലോഞ്ച് ഈ വർഷം ആദ്യപകുതിയോടു കൂടി.

By Praseetha

ടാറ്റ മോട്ടേഴ്സ് ഈവർഷം വിപണിയിലിറക്കാനായി ഒരുകൂട്ടം വാഹനങ്ങളുടെ നീണ്ടനിര തന്നെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം വിപണിയിലെത്തിച്ച ചെറുകാർ ടിയാഗോയ്ക്ക് മികച്ച ജനപിന്തുണയായിരുന്നു ലഭിച്ചിരുന്നത്.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

ഹോണ്ടയെ പിൻതള്ളിയായിരുന്നു ഇന്ത്യയിൽ മികച്ച വില്പന കാഴ്ചവെക്കുന്ന കാറുകളുടെ പട്ടികയിൽ ടാറ്റ നാലാമതെത്തിയത്. തങ്ങളുടെ വാഹനശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ കാറുകളുമായി വിപണിപിടിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

കോംപാക്ട് സെഡാനായ കൈറ്റ് 5, എംപിവി ഹെക്സ എന്നീ വാഹനങ്ങൾ വിപണിപിടിക്കാനിരിക്കെ പുതുപുത്തൻ കോംപാക്ട് എസ്‌യുവിയുമായി കടന്നുവരികയാണ് ടാറ്റ.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

ഇന്ത്യയിൽ കോംപാക്ട് എസ്‌യുവി സെഗ്മെന്റിന് ഡിമാന്റ് ഏറിവരുന്ന അവസരത്തിൽ നെക്സൺ എന്ന പേരിൽ ടാറ്റ അവതരിപ്പിക്കുന്ന വാഹനം മത്സരങ്ങൾ ഒന്നുകൂടി കൊഴുപ്പിക്കുമെന്നതിൽ സംശയമില്ല.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

വിപണിപിടിക്കുന്നതിന് മുന്നോടിയായുള്ള ഈ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡ്രൈവ്‌സ്പാർക്ക് വായനക്കാരിലൊരാളാണ് പരീക്ഷണയോട്ടം നടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഞങ്ങളുമായി പങ്കുവച്ചത്.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

ഒരു കൺസ്പെറ്റ് എന്ന രൂപത്തിൽ 2014 ഓട്ടോഎക്സ്പോയിലായിരുന്നു നെക്സണിന്റെ ആദ്യ അവതരണം. പിന്നീട് നിർമാണം പൂർത്തിയാക്കിയ മോഡലായിരുന്നു 2016 എക്സ്പോയിൽ അവതരിച്ചത്.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

വാഹനം മൊത്തമായും മൂടപ്പെട്ട നിലയിലാണ് പരീക്ഷണയോട്ടം നടത്തുന്നതായി കാണപ്പെട്ടത്. അതിനാൽ നിർമാണം പൂർത്തിയാക്കിയ മോഡലിൽ കാണപ്പെട്ടിരുന്ന സവിശേഷതകൾ എല്ലാം തന്നെ ടെസ്റ്റിംഗ് നടത്തുന്ന മോഡലിൽ നിന്നും വ്യക്തമാക്കാൻ സാധിച്ചില്ല.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

ടാറ്റ ടിയാഗോയിലുള്ള 1.2ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിന്റെ ടർബോചാർജ്ഡ് പതിപ്പടക്കം രണ്ട് എൻജിൻ ഓപ്ഷനുകളായിരിക്കും ടാറ്റ നെക്സണിൽ ഉൾപ്പെടുത്തുക.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

രണ്ടാമതായുള്ള എൻജിൻ ടാറ്റയുടെ പുതിയ 1.5ലിറ്റർ ഡീസൽ എൻജിനായിരിക്കാനാണ് സാധ്യത. രണ്ട് എൻജിനുകളിലും മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഉണ്ടായിരിക്കുന്നതാണ്.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

2016 എക്സ്പോയിൽ അവതരിപ്പിച്ച നിർമാണം പൂർത്തിയാക്കിയ മോഡലിന് സമാനമായ ഫീച്ചറുകൾ തന്നെയായിരിക്കും ടെസ്റ്റിംഗ് മോഡലിനുമുള്ളത്. ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ, ആൻഗുലാർ ഹെഡ്‌ലാമ്പ്, റൂഫ് ലൈൻ എന്നീ സവിശേഷതകൾ അതുപോലെ നിലനിർത്താനുള്ള സാധ്യതയുണ്ട്.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ അവതരിപ്പിക്കുന്ന ആദ്യ വാഹനമായിരിക്കും നെക്സൺ. 3.99മീറ്റർ നീളവും 1.73മീറ്റർ വീതിയും 1.6മീറ്റർ ഉയരവുമുള്ള ഈ വാഹനത്തിന് 2.54 മീറ്റർ വീൽബേസാണുള്ളത്.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

2017 ആദ്യ പകുതിയിലായിരിക്കും ടാറ്റ നെക്സണിന്റെ വിപണിപ്രവേശം. മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നീ വാഹനങ്ങളെ ലാക്കാക്കി കൊണ്ടായിരിക്കും നെക്സണിന്റെ വരവ്.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ അവതരിപ്പിക്കുന്ന പുത്തൻ വാഹനത്തിന് 5 മുതൽ 8ലക്ഷം വരെയായിരിക്കും വിപണിയിലെ വില.

നെക്സണുമായി ടാറ്റയും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക്...

മാരുതി ഇഗ്നിസ് ബുക്കിംഗ് ആരംഭിച്ചു; തുകയറിയാം

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്

More from DriveSpark

Article Published On: Thursday, January 5, 2017, 11:53 [IST]
English summary
Spy Pics: Tata Nexon Spotted Testing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X