നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

Written By:

കോമ്പാക്ട് എസ്‌യുവി നെക്‌സോണിന്റെ ടീസറുമായി ടാറ്റ മോട്ടോര്‍സ്. നെക്‌സോണ്‍ എസ്‌യുവിയുടെ വരവ് അടുത്തെന്ന സൂചനയാണ് ടീസറിലൂടെ ടാറ്റ പുറത്ത് വിട്ടിരിക്കുന്നത്.

നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

നെക്‌സോണിന്റെ എക്‌സ്റ്റീരിയര്‍ ഘടനയിലേക്ക് വെളിച്ചം വീശുന്നതാണ് ടീസർ. കൂപ്പെ പ്രൊഫൈലിന് സാമ്യമായ രൂപഘടനയില്‍ എത്തുന്ന നെക്‌സോണ്‍, ടാറ്റയുടെ IMPACT ഡിസൈന്‍ തത്വമാണ് പാലിക്കുന്നത്.

നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ഡ്യൂവല്‍ ടോണ്‍ ടച്ചോട് കൂടിയ എക്‌സ്റ്റീരിയറാണ് നെക്‌സോണില്‍ ഒരുങ്ങുക. ടിയാഗൊ ഹാച്ച്ബാക്ക്, ടിഗോര്‍ കോമ്പാക്ട് സെഡാന്‍ മോഡലുകള്‍ക്ക് സമാനമായ ഇന്റീരിയറാകും നെക്‌സോണില്‍ സാന്നിധ്യമറിയിക്കുക.

നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ റെവൊട്രണ്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ നെക്‌സോണിന്റെ പവര്‍ഹൗസ്. 108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1198 സിസി എഞ്ചിന്‍.

നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ റെവൊടോര്‍ഖ് ഡീസല്‍ എഞ്ചിനും നെക്‌സോണില്‍ ഇടംപിടിക്കും. 108.5 bhp കരുത്തും 260 Nm torque ഉം ഏകുന്നതാണ് 1496 സിസി എഞ്ചിന്‍.

നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ക്ക് ഒപ്പമാണ് ഇരു എഞ്ചിന്‍ വേര്‍ഷനുകളും എത്തുക. TA6300 സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാകും നെക്‌സോണില്‍ ഒരുക്കുകയെന്ന് ടാറ്റ വ്യക്തമാക്കി.

നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

പൂനെയിലുള്ള ടാറ്റയുടെ ഉത്പാദനകേന്ദ്രത്തില്‍ നിന്നുമാണ് നെക്‌സോണ്‍ എസ്‌യുവികള്‍ എത്തുക. എവിഎല്‍, ബോഷ്, മഹാലെ, ഹണിവെല്‍ ഉള്‍പ്പെടുന്ന വിതരണക്കാരില്‍ നിന്നുമുള്ള ഘടകങ്ങളും നെക്‌സോണില്‍ ഇടംപിടിക്കുന്നു.

നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

പെട്രോള്‍ റെവൊട്രണ്‍ സാനന്ദ് ഉത്പാദന കേന്ദ്രത്തില്‍ നിന്നും വരുമ്പോള്‍, ഡീസല്‍ റെവൊടോര്‍ഖ് എത്തുന്നത് രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമാണ്.

നെക്‌സോണിന്റെ ടീസറുമായി ടാറ്റ; കോമ്പാക്ട് എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

മാരുതി വിതാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകള്‍ക്ക് ഭീഷണിയായാണ് ടാറ്റ നെക്‌സോണ്‍ വന്നെത്തുക. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ നിലകൊള്ളുന്ന മത്സരത്തിന്റെ പശ്ചാത്തലത്തില്‍, 6 മുതല്‍ 9 ലക്ഷം രൂപ വരെ പ്രൈസ് ടാഗിലാകും ടാറ്റ നെക്‌സോണ്‍ അവതരിക്കുക.

കൂടുതല്‍... #ടാറ്റ
English summary
Tata Motors Teases Nexon And Reveals Engine Details. Read in Malayalam.
Story first published: Tuesday, July 18, 2017, 15:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark