കാത്തിരിപ്പിന് വിരാമം; ടിയാഗോ എഎംടിയിലൂടെ കരുത്ത് കാട്ടാന്‍ ടാറ്റ

Written By: Dijo

കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ടാറ്റാ ടിയാഗോ എഎംടി പുറത്തിറങ്ങി. വിപണിയില്‍ 5.39 ലക്ഷം രൂപ നിരക്കില്‍ (ദില്ലി എക്‌സ് ഷോറൂം) ടാറ്റാ അണിനിരത്തുന്ന ടിയാഗോ എഎംടി, എക്‌സ്‌സിഎ പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ലഭ്യമാവുക. സെസ്റ്റ്, നാനോ അടക്കമുള്ള ടാറ്റയുടെ മുന്‍മോഡലുകളിലേതിന് സമാനമായി ഓട്ടോമേറ്റഡ് മാനുവല്‍ യൂണിറ്റാണ് ടിഗോയിലും ഒരുക്കിയിട്ടുള്ളത്. ഇന്ന് മുതല്‍ രാജ്യത്തുടനീളമുള്ള 597 ഔട്ട്‌ലെറ്റുകളിലൂടെ ടിയാഗോ എഎംടിയെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ടാറ്റാ ടിയാഗോ എഎംടി പുറത്തിറങ്ങി

ഓട്ടോമാറ്റിക്, ന്യൂട്ട്രല്‍, റിവേഴ്‌സ്, മാനുവല്‍ എന്നിങ്ങനെ നാല് ഗിയര്‍ പോസിഷനോട് കൂടിയാണ് ഈസ് ഷിഫ്റ്റ് എഎംടി വിപണിയിലെത്തുന്നത്. കൂടാതെ സ്‌പോര്‍ട്ട്, സിറ്റി എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡ്രൈവിങ്ങ് മോഡുകളും ടിയാഗോ എഎംടിയിലൂടെ ടാറ്റാ കാഴ്ചവെക്കുന്നു.

ടാറ്റാ ടിയാഗോ എഎംടി പുറത്തിറങ്ങി

84 bhp യും 114 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ടിയാഗോ എഎംടിയെ ടാറ്റാ ഒരുക്കിയിട്ടുള്ളത്. കൂടാതെ, ആക്‌സിലേറ്ററില്‍ ചവിട്ടാതെ തന്നെ ബ്രേക്ക് പെഡലില്‍ നിന്നും കാല് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കാറിനെ ചെറിയ തോതില്‍ മുന്നോട്ട് നയിക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനവും ടിയാഗോയിലുണ്ട്. അതിനാല്‍ ചരിവുള്ള പ്രദേശങ്ങളില്‍ വാഹനത്തെ മുന്നോട്ട് നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല.

ടാറ്റാ ടിയാഗോ എഎംടി പുറത്തിറങ്ങി

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തങ്ങള്‍ ടിയാഗോ എഎംടി വേര്‍ഷനെ അവതരിപ്പിക്കുന്നതെന്നും ടിയാഗോയിലൂടെ വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ന് നടന്ന ചടങ്ങില്‍ ടാറ്റാ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

ടാറ്റാ ടിയാഗോ എഎംടി പുറത്തിറങ്ങി

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ടാറ്റാ ടിയാഗോ ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ കടക്കുന്നത്. ടിയാഗോയുടെ 4000 ത്തില്‍ പരം യൂണിറ്റുകളാണ് ഒരു വര്‍ഷത്തോളമായി ടാറ്റാപ്രതിമാസം വിപണിയിലെത്തിച്ചത്. വന്നതിന് പിന്നാലെ വിപണിയെ സ്വാധീനിക്കുന്നതില്‍ വിജയിച്ച ടിയാഗോ, ടാറ്റയെ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചൂവെന്നതും ശ്രദ്ധേയമാണ്.

ടാറ്റാ ടിയാഗോ എഎംടി പുറത്തിറങ്ങി

മാരുതി സുസൂക്കി സെലറിയോ എഎംടിയുമായാണ് ടാറ്റാ ടിയാഗോ എഎംടി വിപണിയില്‍ നേരിട്ട് മത്സരിക്കുന്നത്. അതേസമയം സെലറിയോ എഎംടിയുടെ വില 4.51 ലക്ഷം രൂപയാണ് എന്നത് ടിയാഗോയ്ക്ക് കനത്ത വെല്ലുവിളിയാണ്. ഇതിന് പുറമെ, 2017 ല്‍ പുറത്തിറക്കിയ ഹ്യൂണ്ടായ ഗ്രാന്‍ഡ് ഐ10 നെയും, മാരുതി സുസൂക്കി ഇഗ്നിസിനെയും, റെനോള്‍ട്ട് ക്വിഡ് 1.0 എഎംടിയെയും വെല്ലുവിളിക്കാന്‍ ഒരുങ്ങുകയാണ് ടിയാഗോ എഎംടി.

ടാറ്റാ ടിയാഗോ ഫോട്ടോ ഗാലറിയില്‍

കൂടുതല്‍... #tata motors #auto news
English summary
The Tata Tiago AMT variant will come in petrol model only, and the diesel model is expected later during the products' life cycle.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark