ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക്

Written By:

ടിയാഗൊയുടെ ഇലക്ട്രിക് പതിപ്പിനെ മറയ്ക്ക് പുറത്ത് ടാറ്റ അവതരിപ്പിച്ചു. മില്‍ബ്രൂക്കില്‍ വെച്ച് നടന്ന ലോ കാര്‍ബണ്‍ എമ്മിഷന്‍സ് വെഹിക്കിള്‍സ് 2017 ല്‍, കോണ്‍സെപ്റ്റായാണ് ടിയാഗൊയുടെ പൂര്‍ണ ഇലക്ട്രിക് പതിപ്പിനെ ടാറ്റ കാഴ്ചവെച്ചത്.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

ഇംഗ്ലണ്ട് ആസ്ഥാനമായ ടാറ്റ മോട്ടോര്‍സ് ടെക്‌നിക്കല്‍ സെന്ററില്‍ നിന്നുമാണ് ടിയാഗൊ ഇലക്ട്രിക് പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. 200 Nm torque ഉത്പാദിപ്പിക്കുന്ന ലിക്വിഡ്-കൂള്‍ഡ് 85 kW ഇലക്ട്രിക് മോട്ടോറാണ് ടിയാഗൊ ഇലക്ട്രിക് കോണ്‍സെപ്റ്റില്‍ ഇടംപിടിക്കുന്നതും.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

11 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടിയാഗൊ ഇലക്ട്രിക് പതിപ്പിന് സാധിക്കുമെന്നാണ് ടാറ്റയുടെ വാദം.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

മണിക്കൂറില്‍ 135 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. സാധാരണ ടിയാഗൊയിലും 20 കിലോഗ്രാം ഭാരക്കുറവിലാണ് ഇലക്ട്രിക് പതിപ്പ് എത്തുന്നത്.

Recommended Video
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

1040 കിലോഗ്രാമാണ് ടിയാഗൊ ഇലക്ട്രിക് പതിപ്പിന്റെ ഭാരം. സിംഗിള്‍ ചാര്‍ജില്‍ 100 കിലോമീറ്ററാണ് ഇലക്ട്രിക് പതിപ്പിന്റെ ദൂരപരിധി.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

നേരത്തെ ബോള്‍ട്ട് ഇലക്ട്രിക് വേര്‍ഷനെ കോണ്‍സെപ്റ്റ് കാറായി ടാറ്റ കാഴ്ചവെച്ചിരുന്നു. ബോള്‍ട്ട് ഇലക്ട്രിക് വേര്‍ഷനില്‍ ടാറ്റ ഉള്‍പ്പെടുത്തിയ സമാന സാങ്കേതികവിദ്യയാകും ഇലക്ട്രിക് ടിയാഗൊയിലും വന്നെത്തുക.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

ചെലവ് കുറഞ്ഞ പുത്തന്‍ മോഡിഫൈഡ് X0 പ്ലാറ്റ്ഫോമിലാണ് ഇലക്ട്രിക് ടിയാഗൊയുടെ നിര്‍മ്മാണം. തത്ഫലമായി ഇലക്ട്രിക് പവര്‍ട്രെയിന്‍, ബാറ്ററി, മറ്റ് ഘടകങ്ങളുടെ ചെലവ് ഗണ്യമായി കുറയുമെന്നാണ് നിഗമനം.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

ഓഗസ്റ്റ് മാസത്തെ കണക്കുകള്‍ പ്രകാരം 7000 ടിയാഗൊ യൂണിറ്റുകളുടെ വില്‍പനയാണ് ടാറ്റ നടത്തിയത്. ഹാച്ച്ബാക്ക് ശ്രേണിയില്‍ ടിയാഗൊയ്ക്ക് പ്രചാരമേറുന്നതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഇലക്ട്രിക് പതിപ്പ് ടാറ്റയുടെ പ്രതീക്ഷ കാക്കുമെന്നാണ് വിലയിരുത്തല്‍.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

ചെലവ് കുറഞ്ഞ അടിത്തറയില്‍ ഒരുങ്ങുന്ന ടിയാഗൊയ്ക്ക് ഇലക്ട്രിക് പതിപ്പിനെ നല്‍കാനുള്ള ടാറ്റയുടെ നീക്കം, ശ്രേണിയില്‍ പുതിയ സമവാക്യങ്ങള്‍ക്ക് വഴിതെളിക്കും.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

എന്തായാലും 2018 ഓടെ മാത്രമാകും ഇലക്ട്രിക് ടിയാഗൊ ഇന്ത്യയിലേക്ക് കടന്ന് വരികയെന്നാണ് സൂചന. അടുത്തിടെയാണ് ഇന്ത്യയിലെ ആദ്യ ബയോ-സിഎന്‍ജി അല്ലെങ്കില്‍ ബയോ-മിഥെയ്ന്‍ ബസിനെ ടാറ്റ അവതരിപ്പിച്ചത്.

ഇലക്ട്രിക് കരുത്തില്‍ ടിയാഗൊ; ഇത് ടാറ്റയുടെ കാഴ്ചവെച്ച ഇലക്ട്രിക് ഹാച്ച്ബാക്ക്

2030 ഓടെ പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നും ഇലക്ട്രിക് കാറുകളിലേക്ക് ചുവട് മാറാനുളള കേന്ദ്ര നീക്കം, ടാറ്റ ടിയാഗൊ ഇലക്ട്രിക് പതിപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നതില്‍ സംശയം ഏതുമില്ല.

കൂടുതല്‍... #ടാറ്റ #tata #hatchback
English summary
Tata Tiago Electric Vehicle Concept Unveiled. Read in Malayalam.
Story first published: Friday, September 8, 2017, 14:35 [IST]
Please Wait while comments are loading...

Latest Photos