4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

By Dijo Jackson

ടിയാഗൊ നിരയിലേക്ക് ടാറ്റയുടെ വക ഒരു നിശബ്ദ സംഭാവന. ടിയാഗൊ XTA വേരിയന്റിനെ ടാറ്റ അവതരിപ്പിച്ചു. നേരത്തെ, XZ വേരിയന്റില്‍ മാത്രം ലഭ്യമായിരുന്ന ടിയാഗൊ ഓട്ടോമാറ്റിക് പതിപ്പ് ഇനി XTA വേരിയന്റിലും പുറത്തിറങ്ങും. 4.79 ലക്ഷം രൂപയാണ് ടാറ്റ ടിയാഗൊ XTA യുടെ വില.

4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

മാഗ്നെറ്റി മറെലിയില്‍ നിന്നുള്ള ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സിനെ ഈസി ഷിഫ്റ്റ് എന്ന വിശേഷണത്തിലാണ് ടാറ്റ നല്‍കുന്നത്. സെസ്റ്റിലും നാനോയിലും ഇതേ ട്രാന്‍സ്മിഷനാണ് ഇടംപിടിക്കുന്നതും.

4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

നിലവിലുള്ള 1.2 ലിറ്റര്‍ റെവോട്രൊണ്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ടിയാഗൊ XTA ഒരുങ്ങിയിരിക്കുന്നത്. 84 bhp കരുത്തും 114 Nm torque ഉം പരമാവധി ഏകുന്നതാണ് എഞ്ചിന്‍.

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി XTA വേരിയന്റില്‍ ഒരുങ്ങുമ്പോള്‍, എഎംടി ഗിയര്‍ബോക്‌സിനെ ഓപ്ഷനലായി നേടാം.

4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

നാല് ഓപ്ഷനുകളാണ് എഎംടി ഗിയര്‍ബോക്‌സില്‍ ടാറ്റ ലഭ്യമാക്കുന്നത്. ഓട്ടോമാറ്റിക്, റിവേഴ്‌സ്, ന്യൂട്രല്‍, മാനുവല്‍ എന്നിവയാണ് ലഭ്യമായ ഓപ്ഷനുകള്‍.

4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

ബ്രേക്ക് പെഡലില്‍ നിന്നും കാലെടുക്കുന്നതിന് അനുസൃതമായി മുന്നോട്ട് നീങ്ങുന്ന ക്രീപ് ഫങ്ഷനും എഎംടി ഗിയര്‍ബോക്‌സിന്റെ ഫീച്ചറാണ്. സ്‌പോര്‍ട്, സിറ്റി എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് ടാറ്റ ടിയാഗൊ XTA AMT യില്‍ ഒരുങ്ങിയിരിക്കുന്നത്.

4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

XZA വേരിയന്റുമായുള്ള താരതമ്യത്തില്‍ ഒരുപിടി ഫീച്ചറുകള്‍ ടിയാഗൊ XTA വേരിയന്റിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ORVM ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീലുകള്‍, ഡീഫോഗറിന് ഒപ്പമുള്ള റിയര്‍ വൈപര്‍, സ്റ്റീയറിംഗ് മൗണ്ടട് കണ്‍ട്രോളുകള്‍, ക്രോം ഫിനിഷ് നേടിയ എയര്‍ വെന്റുകള്‍, എല്‍ഇഡി ഫ്യൂവല്‍-ടെമ്പറേച്ചര്‍ ഗൊജ്, 4 ട്വീറ്റേഴ്‌സ്, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ് എന്നീ ഫീച്ചറുകളാണ് XTA വേരിയന്റില്‍ ഇടംപിടിക്കാതെ പോയത്.

4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്രണ്ട് ഹെഡ് റെസ്റ്റുകള്‍, ഡ്രൈവര്‍-പാസഞ്ചചര്‍ എയര്‍ബാഗുകള്‍, പ്രീടെന്‍ഷനേഴ്‌സുകള്‍ക്കും ലോഡ് ലിമിറ്റേഴ്‌സിനും ഒപ്പമുള്ള സീറ്റ് ബെല്‍റ്റ് എന്നിവയാണ് ടിയാഗൊ XTA വേരിയന്റിന്റെ ഫീച്ചറുകള്‍.

4.79 ലക്ഷം രൂപയ്ക്ക് ഒരു എഎംടി കാര്‍; ടാറ്റ ടിയാഗൊ XTA എത്തി

മാരുതി സുസൂക്കി സെലറിയോ എഎംടി, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓട്ടോമാറ്റിക്, മാരുതി സുസൂക്കി ഇഗ്നിസ് എഎംടി, റെനോ ക്വിഡ് 1.0 ലിറ്റര്‍ എഎംടി മോഡലുകളാണ് ടാറ്റ ടിയാഗൊ XTA എഎംടി വേരിയന്റിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Tiago XTA AMT Variant Launched In India; Priced At Rs 4.79 Lakh. Read in Malayalam.
Story first published: Thursday, August 17, 2017, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X