കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

Written By:

കാത്തിരിപ്പിന് ഒടുവില്‍ ടാറ്റ ടിഗോര്‍ അവതരിച്ചു. ഡിസൈനില്‍ വിപ്ലവം ഒരുക്കിയുള്ള സബ്‌കോമ്പാക്ട് സെഡാന്‍ മോഡല്‍ ടിഗോറിനെ 4.70 ലക്ഷം രൂപ ആംരഭ വിലയിലാണ് വിപണിയില്‍ ടാറ്റ എത്തിച്ചിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില).

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ടാറ്റ ടിഗോര്‍ ലഭ്യമാണ്. XE, XT, XZ, XZ (O) എന്നീ വേരിയന്റുകളില്‍ ടിഗോറിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നു. 2017 ജനീവ മോട്ടോര്‍ ഷോയിലാണ് ടിഗോറിനെ ടാറ്റ ആദ്യമായി അവതരിപ്പിച്ചത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ടാറ്റയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന നെക്സോണിനെയും കമ്പനി ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചിരുന്നു. ടിയാഗോയെ ഒരുക്കിയ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ടാറ്റ ടിഗോറിനെയും ഒരുക്കിയിട്ടുള്ളത്.

ടാറ്റ ടിഗോര്‍ വില-

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി
Variant Ex-Showroom Price (Delhi)
XE Rs 4.70 lakh
XE Diesel Rs 5.60 lakh
XT Rs 5.41 lakh
XT Diesel Rs 6.31 lakh
XZ Rs 5.90 lakh
XZ Diesel Rs 6.80 lakh
XZ (O) Rs 6.19 lakh
XZ (O) Diesel Rs 7.09 lakh
കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ടാറ്റയുടെ IMPACT ഡിസൈന്‍ തത്വത്തില്‍ അവതരിക്കുന്ന മൂന്നാം മോഡലാണ് ടാറ്റ ടിഗോര്‍. ടിഗോറിലൂടെ സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ ഡിസൈന്‍ സങ്കല്പങ്ങള്‍ക്ക് പുതിയ മുഖം നല്‍കാനാണ് ടാറ്റ ശ്രമിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ഹാച്ച്ബാക്ക് മോഡല്‍ ടിയാഗോയുമായി സാമ്യം പുലര്‍ത്തുന്ന ടിഗോറിന്റെ ഡിസൈനിംഗിനെ സ്റ്റൈല്‍ ബാക്കെന്നാണ് ടാറ്റ വിശേഷിപ്പിക്കുന്നത്. സെഡാന്‍ ശ്രേണിയില്‍ അവതരിക്കുന്ന ടിഗോര്‍ കരുത്തരായ ഫോര്‍ഡ് ആസ്പിയര്‍, ഹോണ്ട അമെയ്സ്, ഹ്യുണ്ടായ് എക്സെന്റ് എന്നിവരുമായാണ് കൊമ്പ് കോര്‍ക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ടാറ്റ ടിഗോര്‍ സ്പെസിഫിക്കേഷന്‍സ്

83 bhp കരുത്തും, 114 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് ടിഗോറിന്റെ പെട്രോള്‍ വേരിയന്റ് വന്നെത്തുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ എഞ്ചിനുമായി ടാറ്റ ബന്ധപ്പെടുത്തിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

അതേസമയം, 69 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.05 ലിറ്റര്‍ റെവോട്രോണ്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ടിഗോര്‍ ഡീസല്‍ വേരിയന്റില്‍ ടാറ്റ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പെട്രോള്‍ വേരിയന്റിന് സമാനമായ 5 സ്പീഡ് മാനവുല്‍ ഗിയര്‍ബോക്സാണ് ഡീസല്‍ വേരിയന്റിലുമുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ടാറ്റ ടിഗോര്‍ ഡൈമന്‍ഷന്‍സ്

സബ്-ഫോര്‍-മീറ്റര്‍ കോമ്പാക്ട് സെഡാന്‍ വിഭാഗത്തിലേക്കാണ് ടിഗോര്‍ വരുന്നത്. 3992mm നീളവും, 1677 mm വീതിയും, 1537 mm ഉയരവുമാണ് ടാറ്റ ടിഗോറിനുള്ളത്. 170 mm ഗ്രൗണ്ട് ക്ലിയറന്‍സോട് കൂടി വരുന്ന ടിഗോറില്‍ 2450 mm ആണ് വില്‍ബേസിന്റെ വലുപ്പം.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

1062 കിലോഗ്രാം ഭാരമാണ് ടാറ്റ ടിഗോര്‍ പെട്രോള്‍ വേരിയന്റിനുള്ളത്. അതേസമയം, ഡീസല്‍ വേരിയന്റിന്റെ ഭാരം വരുന്നത് 1130 കിലോഗ്രാമാണ്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ആറ് വ്യത്യസ്ത നിറങ്ങളിലാണ് ടാറ്റ ടിഗോര്‍ രാജ്യത്തെ വിപണയില്‍ ലഭ്യമായിട്ടുള്ളത്. ടാറ്റയുടെ സിഗ്നേച്ചര്‍ നിറമായ കോപ്പര്‍ ഡാസ്സില്ലും ടിഗോറിനെ ടാറ്റ അണിനിരത്തിയിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

മോഡല്‍ ലൈനപ്പില്‍ ടാറ്റ സെസ്റ്റിന് പിന്നിലാകും ടിഗോറിന് ടാറ്റ സ്ഥാനം നല്‍കുക. ടിയാഗോയെ ഒരുക്കിയ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ടാറ്റ ടിഗോറിനെയും ഒരുക്കിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ഹാച്ച്ബാക്ക് സഹോദരനായ ടിയാഗോയ്ക്ക് നല്‍കിയതിന് സമാനമായ ഇംപാക്ട് ഡിസൈന്‍ ഭാഷയിലാണ് ടിഗോറിനെയും ടാറ്റ ഒരുക്കിയിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ടിയാഗോയുടേതിന് സമാനമായ മുഖ രൂപമാണ് ടിഗോറിനും ലഭിച്ചിട്ടുള്ളത്. പ്രോജക്ടര്‍ ലൈറ്റ്‌സിന് ഒപ്പമുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകളും, ഡെയ്‌ടൈം എല്‍ഇഡി ലൈറ്റുകളും, ORVM ഇന്റഗ്രേറ്റഡ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടെ ടിയാഗോയ്ക്ക് സമാനമായ രൂപ കല്‍പനയാണ് ടിഗോറിനും ടാറ്റ നല്‍കിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ചരിഞ്ഞിറങ്ങുന്ന റൂഫിംഗ് ശൈലി ടിഗോറിന്റെ മസ്‌കുലാര്‍ ബൂട്ട് ലിഡിന് യോജിച്ച് നില്‍ക്കുന്നുണ്ട്. സ്‌പോര്‍ട്ടി ലുക്കിന് വേണ്ടി ടിഗോഗിന് റാപ് എറൗണ്ട് ടെയില്‍ ലാമ്പുകളും, വീതിയേറിയ ബമ്പറുമാണ് ടിഗോറിന്റെ പിന്‍വശത്ത് ടാറ്റ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

15 ഇഞ്ച് അലോയ് വീലില്‍ ടിഗോറിന്റെ പെട്രോള്‍ വേര്‍ഷന്‍ വിപണിയിലെത്തുമ്പോള്‍, 14 ഇഞ്ച് അലോയ് വീലിലാണ് ഡീസല്‍ വേര്‍ഷന്‍ വരുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

എട്ട് സ്പീക്കറുകള്‍ക്ക് ഒപ്പമുള്ള ഹര്‍മാന്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടിഗോറിന്റെ ഫീച്ചേര്‍സില്‍ പ്രധാന ആകര്‍ഷണം.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

AUX, USB, ബ്ലുടൂത്ത് കണക്ടിവിറ്റിയും ടിഗോറിനുണ്ട്. കൂടാതെ, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണില്‍ അധിഷ്ടിതമായ നാവിഗേഷനും ടിഗോറില്‍ ലഭ്യമാണ്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ടാറ്റ ടിഗോര്‍ ഇന്റീരിയര്‍സ്

ടിയാഗോയ്ക്ക് സമാനമായ ബ്ലാക്ക് ഫിനിഷ്ഡ് കാബിനും, ഫാബ്രിക്കില്‍ ഒരുക്കിയ സീറ്റുകളും, ത്രീസ്പോക്ക് ഇലക്ട്രിക്ക് സ്റ്റീയറിംഗ് വീലുമാണ് ടിഗോറിനുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ഡോര്‍ ഹാന്‍ഡിലുകള്‍ ഗ്ലോസ് ബ്ലാക്കിലാണുള്ളത്. 419 ലിറ്ററാണ് സബ്കോമ്പാക്ട് സെഡാനായ ടിഗോറിന്റെ ബൂട്ട് കപ്പാസിറ്റി.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

ടാറ്റ ടിഗോര്‍ സുരക്ഷാ ക്രമീകരണങ്ങള്‍

മുന്‍ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകളും, പിന്‍ചക്രങ്ങളില്‍ ഡ്രം ബ്രേക്കുകളുമാണ്ടിഗോറില്‍ ടാറ്റ നല്‍കിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; 4.70 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ എത്തി

കൂടാതെ, EBD യോട് കൂടിയ ABS ഉം, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളും, സ്പീഡ് സെന്‍സിംഗ് ഓട്ടോ ലോക്കുമെല്ലാം ടിഗോറില്‍ ടാറ്റ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

English summary
Tata Tigor launched in India. Price, Specs and more in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark