ടിഗോറിന് പുതിയ പതിപ്പുമായി ടാറ്റ; വില 4.99 ലക്ഷം രൂപ
കോമ്പാക്ട് സെഡാന്‍ ടിഗോറിന് പുതിയ പതിപ്പുമായി ടാറ്റ. ടിഗോര്‍ എക്‌സ്എം പതിപ്പിനെ ടാറ്റ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ പുതിയ എക്‌സ്എം വേര്‍ഷന്‍ ലഭ്യമാണ്.

4.99 ലക്ഷം രൂപയാണ് ടിഗോര്‍ എക്‌സ്എം പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 5.80 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് പുതിയ ടിഗോര്‍ എക്‌സ്എം ഡീസല്‍ പതിപ്പ്, ഷോറൂമുകളില്‍ എത്തുന്നതും.

എക്‌സ്ഇ, എക്‌സ്ടി പതിപ്പുകള്‍ക്ക് ഇടയിലായാണ് പുതിയ എക്‌സ്എം പതിപ്പിനെ ടാറ്റ നല്‍കുന്നത്. ഒമ്പത് പ്രധാന ഫീച്ചറുകളാണ് പുതിയ ടിഗോര്‍ എക്‌സ്എം പതിപ്പില്‍ ടാറ്റ ഒരുക്കുന്നത്.

ബേസ് പതിപ്പിന് തൊട്ടുമുകളിലായി ഇടംപിടിക്കുന്ന എക്‌സ്എം പതിപ്പില്‍ കീയോട് കൂടിയ മാനുവല്‍ സെന്‍ട്രല്‍ ലോക്കിംഗ്, ഫ്രണ്ട്-റിയര്‍ പവര്‍ വിന്‍ഡോ, ഓട്ടോ ഡോര്‍ ലോക്കുകള്‍, ഫോളോ മീ ഹോം ലാമ്പ്, എല്‍ഇഡി ഫ്യൂവല്‍ ഗൊജ്, ഫുള്‍ ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, തീയറ്റര്‍ ഡിമ്മിംഗോട് കൂടിയ ഇന്റീരിയര്‍ ലൈറ്റുകള്‍, ഫുള്‍ വീല്‍ കവറുകള്‍ എന്നിവ പുതുതായി ഒരുങ്ങുന്നു.
Recommended Video


പുതിയ എക്‌സ്എം പതിപ്പില്‍, ഹാര്‍മനില്‍ നിന്നുള്ള 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റവും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമാണ്. കോപ്പര്‍ ഡാസില്‍, എസ്പ്രസോ ബ്രൗണ്‍, പേള്‍സെന്റ് വൈറ്റ്, പ്ലാറ്റിനം സില്‍വര്‍, സ്‌ട്രൈക്കര്‍ ബ്ലൂ, ബെറി റെഡ് എന്നീ കളര്‍ ഓപ്ഷനുകളാണ് എക്‌സ്എം പതിപ്പില്‍ ലഭ്യമാവുക.

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ടിഗോര്‍ എക്‌സ്എം പതിപ്പില്‍ ഒരുങ്ങുന്നത്. 84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍.

69 bhp കരുത്തും 114 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ടാറ്റ നല്‍കുന്നതും.

അതേസമയം, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനെ എക്‌സ്എം പതിപ്പില്‍ നല്‍കാന്‍ ടാറ്റ തയ്യാറായിട്ടില്ല.

സെപ്തംബര്‍ 15 മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും പുതിയ ടിഗോര്‍ എക്‌സ്എം പതിപ്പ് ലഭ്യമാവും. ഉത്സവകാലം ലക്ഷ്യമിട്ടുള്ള ടാറ്റയുടെ നീക്കമാണ് ടിഗോര്‍ എക്‌സ്എം പതിപ്പ്.


Click it and Unblock the Notifications








