ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

പുതുവർഷത്തിൽ പുത്തൻ ലോഞ്ചിന് തുടക്കമിട്ട് ടാറ്റ സെനോണിന്റെ പുത്തൻ പതിപ്പ് സെനോൺ യോദ്ധ അരങ്ങേറുന്നു.

By Praseetha

ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹനനിർമാതാക്കളായ ടാറ്റ പുതുക്കിയ സെനോൺ പിക്-അപ്പ് വാഹനവുമായി വിപണിയിലെത്തുന്നു. 2017 ജനുവരി 3-നായിരിക്കും വിപണിപ്രവേശമെന്നാണ് കമ്പനി അറിയിപ്പ്.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

സെനോൺ യോദ്ധ എന്ന പുതുക്കിയ പേരിലായിരിക്കും ഈ ഫേസ്‍‌ലിഫ്റ്റ് പതിപ്പിന്റെ അവതരണം. മുംബൈയിൽ വച്ചു നടക്കുന്ന ചടങ്ങിൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചലച്ചിത്ര താരം അക്ഷയ് കുമാറിന്റെ സാന്നിദ്ധ്യത്തിലായിരിക്കും പുതിയ സെനോണിന്റെ അവതരണം.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

പിക് അപ്പിന്റെ അകമേയും പുറമേയും സമഗ്ര പരിഷ്കാരങ്ങളോടെയാണ് അവതരണം. ഇതിനകം തന്നെ പുതുക്കിയ സെനോണിന്റെ ചാരപ്പടങ്ങളും ഇന്റർനെറ്റ് വഴി പ്രചരിക്കപ്പെട്ടിരുന്നു.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

പുതുക്കിയ ഫ്രണ്ട് ബംബർ, ക്രോം ഉൾപ്പെടുത്തിയിട്ടുള്ള ഗ്രിൽ, പുതുക്കിയ ടെയിൽ‌ലാമ്പ് എന്നീ പരിഷ്കാരങ്ങളാണ് വാഹനത്തിന്റെ പുറമെ കാണാൻ സാധിക്കുക.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

എന്നാൽ വളരെ പരിമിതപ്പെടുത്തിയ മാറ്റങ്ങളാണ് അകത്തളത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതുതായി ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയതല്ലാതെ പറയത്തക്ക മാറ്റങ്ങളൊന്നും അകത്തളത്തിൽ വരുത്തിയിട്ടില്ല.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

2.2ലിറ്റർ വാരികോർ 400 ഡീസൽ എൻജിനാണ് സെനോൺ യോദ്ധയ്ക്ക് കരുത്തേകുന്നത്. 154ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. സഫാരി സ്ട്രോമിലും പുറത്തിറങ്ങാനിരിക്കുന്ന ഹെക്സയിലും ഇതേ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും അതോടൊപ്പം ഫോർവീൽ ഡ്രൈവും ഓപ്ഷണലായി നൽകിയിട്ടുണ്ട്.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

എക്സ്ഷോറൂം 9.96ലക്ഷം രൂപയായിരുന്നു മുൻ സെനോണിന്റെ വില. ഇതിനേക്കാൾ 20,000 രൂപ മുതൽ 30,000രൂപ വരെ വിലക്കൂടതലും പ്രതീക്ഷിക്കാം പുതിയ സെനോൺ യോദ്ധയ്ക്ക്.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

പിക് അപ് ട്രക്ക് സെഗ്മെന്റിൽ ഇസൂസുവിന്റെ ഡി മാക്സ് വി ക്രോസുമായിട്ടായിരിക്കും ടാറ്റ സെനോൺ യോദ്ധയ്ക്ക് ഏറ്റുമുട്ടേണ്ടതായി വരിക.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

യാത്രാവാഹന വിഭാഗത്തിൽ ഹാച്ച്ബാക്ക് ടിയാഗോയുടെ വരവ് കമ്പനിക്ക് പുത്തൻ ഉണർവായിരുന്നു നൽകിയിരുന്നത്. സെനോൺ യോദ്ധയിലൂടെ വാണിജ്യ വാഹന വിഭാഗത്തിലും സമാന രീതിയിലുള്ള മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

ടിയാഗോ വിജയം പിൻതുടരാൻ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക്...

ടൊയോട്ട ആഡംബരക്കാർ ലക്സസ് മാർച്ചിൽ

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ

Article Published On: Monday, January 2, 2017, 10:55 [IST]
English summary
Tata Motors Is Ready For Its First Launch Of 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X