ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം
പുതുവർഷത്തിൽ പുത്തൻ ലോഞ്ചിന് തുടക്കമിട്ട് ടാറ്റ സെനോണിന്റെ പുത്തൻ പതിപ്പ് യോദ്ധയെ വിപണിയിലെത്തിച്ചു.
ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹനനിർമാതാക്കളായ ടാറ്റ സെനോൺ പിക്-അപ് വാഹനത്തിന്റെ പുതിക്കിയ പതിപ്പ് യോദ്ധയെ ദില്ലി എക്സ്ഷോറൂം 6.05ലക്ഷമെന്ന പ്രാരംഭവിലയ്ക്ക് വിപണിയിലെത്തിച്ചു.

സിങ്കിൾ ക്യാബ്, ടബിൾ ക്യാബ് എന്ന മോഡലുകളിൽ ഈ വർഷം ടാറ്റ അവതരിപ്പിക്കുന്ന ആദ്യ വാഹനമാണ് സെനോൺ യോദ്ധ. ടാറ്റയുടെ പുതിയ ബ്രാന്റ് അംബാസിഡറായി നിയമതിനായ അക്ഷയ്കൂമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ലോഞ്ച് നടത്തപ്പെട്ടത്.

ബിഎസ്-III, ബിഎസ്-IV ചിട്ടാവട്ടങ്ങൾക്കനുസൃതമായിയുട്ട എൻജിനുകൾ ഉൾപ്പെടുത്തി അവതരിച്ചിരിക്കുന്ന സെനോൺ യോദ്ധയ്ക്ക് 6.05, 6.19ലക്ഷം എന്ന നിരക്കിലാണ് എക്സ്ഷോറൂം വില.

1.250 കിലോഗ്രാം ഭാരംചുമക്കാൻ ശേഷിയുള്ള യോദ്ധ പിക്-അപ്പിൽ ഫോർ വീൽ ഡ്രൈവും ടൂ വീൽ ഡ്രൈവും ലഭ്യമാക്കിയിട്ടുണ്ട്. ഏതു തരത്തിലുള്ള ഭൂപ്രകൃതിയിലും ഡ്രൈവിംഗ് അനായാസമാക്കാൻ സാധിക്കുന്നതിനും കൂടുതൽ ഭാരം താങ്ങുന്നതിനും 16 ഇഞ്ച് റേഡിയൽ ടയറാണ് ഈ വാഹനത്തിലുള്ളത്.

മികച്ച സുരക്ഷയും കംഫർട്ടുമാണ് ഈ വാഹനം പ്രദാനംചെയ്യുന്നത്. ക്യാബിനിൽ ഹൈ ഇന്റൻസിറ്റി ലൈറ്റും കാർപെറ്റ് ഫ്ലോറിംഗും നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് സുഖകരമാക്കാൻ അഡ്ജസ്റ്റബിൾ സ്റ്റിയറിംഗും പവർ സ്റ്റിയറിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനത്തിന് സ്ഥിരത നൽകാൻ ആന്റി റോൾ ബാറുകൾ, സീറ്റ് ബെൽറ്റുകൾ, സൈഡ് ഇൻട്രൂഷൻ ബീം, ക്രംപിൾ സോൺ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

72 ബിഎച്ച്പിയും 223എൻഎം ടോർക്കുമുള്ള ബിഎസ് III ചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ള 3.0ലിറ്റർ ഡീസൽ എൻജിനും 85ബിഎച്ച്പിയും 250എൻഎം ടോർക്കും നൽകുന്ന ബിഎസ് IV അടിസ്ഥാനപ്പെടുത്തിയ 3.0ലിറ്റർ ഡീസൽ എൻജിനാണ് യോദ്ധയ്ക്ക് കരുത്തുപകരുന്നത്.

സഫാരി സ്ട്രോമിലും പുറത്തിറങ്ങാനിരിക്കുന്ന ഹെക്സയിലും ഉപയോഗിച്ചിട്ടുള്ള എൻജിനാണ് സെനോൺ യോദ്ധയുടേയും കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും അതോടൊപ്പം ഫോർവീൽ ഡ്രൈവും ഓപ്ഷണലായി നൽകിയിട്ടുണ്ട്.

പിക് അപ് ട്രക്ക് സെഗ്മെന്റിൽ ഇസൂസുവിന്റെ ഡി മാക്സ് വി ക്രോസുമായിട്ടായിരിക്കും ടാറ്റ സെനോൺ യോദ്ധയ്ക്ക് ഏറ്റുമുട്ടേണ്ടതായി വരിക.

പുതുക്കിയ ഫ്രണ്ട് ബംബർ, ക്രോം ഉൾപ്പെടുത്തിയിട്ടുള്ള ഗ്രിൽ, പുതുക്കിയ ടെയിൽലാമ്പ് എന്നീ പരിഷ്കാരങ്ങളാണ് പുതിയ സെനോൺ യോദ്ധയിൽ വരുത്തിയിട്ടുള്ളത്. എന്നാൽ വളരെ പരിമിതപ്പെടുത്തിയ മാറ്റങ്ങളെ അകത്തളത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.

പുതുതായി നൽകിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം അല്ലാതെ പറയത്തക്ക മാറ്റങ്ങളൊന്നും അകത്തളത്തിൽ വരുത്തിയിട്ടില്ല.

കൈനിറയെ ഓഫറുകളും ടാറ്റ ഈ വാഹനത്തിനായി ഒരുക്കിയിട്ടുണ്ട്. വാഹനം ഉപയോഗിച്ച് നാലുവർഷത്തിനുശേഷം 50 ശതമാനം ബൈ ബാക്ക് ഇനോഗറൽ ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഈ സെഗ്മെന്റിലാദ്യമായി മൂന്ന് വർഷത്തേക്ക് കസ്റ്റമൈസ്ഡ് എംഎംസി പാക്കേജും മൂന്നു വർഷ വാരണ്ടിയും നൽകിയിട്ടുണ്ട്.

ഹോണ്ട ഉല്പാദിപ്പിച്ചത് 10കോടി കാറുകൾ; ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം
ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇനി 'ഡിസയർ' ഉണ്ടാകില്ല


Click it and Unblock the Notifications








