വെൻച്വറർ- ഇന്നോവ ക്രിസ്റ്റയ്ക്ക് പുത്തൻ പതിപ്പെത്തി...
ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുത്തൻ പതിപ്പായ വെൻച്വറർ ഇന്തോനേഷയിൽ അവതരിച്ചു.
ജാപ്പനീസ് കാർനിർമാതാവായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് പുത്തൻ പതിപ്പായ വെൻച്വററിനെ പുറത്തിറക്കുന്നുവെന്ന് ഇതിനുമുൻപെ റിപ്പോർട്ട് ചെയ്തിരുന്ന വാർത്തയാണ്. ഈ വാഹനത്തിന്റെ ചാരപ്പടങ്ങൾക്ക് ഇന്റർനെറ്റിൽ വൻ പ്രചാരണവും ലഭിച്ചിരുന്നു. ഇപ്പോൾ ഈ പുത്തൻ ഇന്നോവ ക്രിസ്റ്റ വെൻച്വററിനെ ഇന്തോനേഷ്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ടൊയോട്ട.

ഇന്ത്യൻ വില കണക്കിലെടുക്കുമ്പോൾ 19.69ലക്ഷത്തിനാണ് ഈ വാഹനം വിപണിയിലെത്തിയിരിക്കുന്നത്. വാഹനത്തിന്റെ പുറംഭാഗത്തുടനീളമായി ബ്ലാക്ക് ക്ലാഡിംഗിനൊപ്പം ക്രോം ഇൻസേർട്ടുകളും നൽകി ഒരു കോസ്മെറ്റിക് പരിവർത്തനം നടത്തിയിട്ടുണ്ട്.

ടെയിൽ ഗേറ്റ്, എക്സോസ്റ്റ്, റിഫ്ലക്ടർ, ഫോഗ് ലാമ്പ്, എയർ ഡാം, ഫ്രണ്ട് സ്പ്ലിറ്റർ, സൈഡ് സിൽസ്, ഒആർവിഎംമുകൾ എന്നിവടങ്ങളിലെല്ലാം തന്നെ ക്രോമിന്റെ അതിപ്രസരണങ്ങൾ കാണാൻ സാധിക്കും.

ഗൺമെറ്റൽ ഫിനിഷിംഗുള്ള 17 ഇഞ്ച് അലോയ് വീലാണ് ഇന്നോവ ക്രിസ്റ്റ വെൻച്വറിന്റെ മറ്റൊരു പ്രത്യേകത. ഇന്തോനേഷ്യൻ വിപണിയിൽ മാത്രമാണിപ്പോൾ ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എന്റ് വേരിയന്റായ വെൻച്വറയെ പുറത്തിറക്കിയിരിക്കുന്നത്.

6 സീറ്റർ വേരിയന്റായിട്ടാണ് വെൻച്വറർ അവതരിച്ചിട്ടുള്ളത്. 4.2ഇഞ്ച് ടിഎഫ്‌ടി മിനി ഇൻസ്ട്രുമെന്റ് ഡിസ്പ്ലെ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, 7ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും വെൻച്വറിന്റെ പ്രത്യേകതകളാണ്.

സുരക്ഷ സന്നാഹങ്ങളായി 7 എയർബാഗ്, എബിഎസ്, ഇബിഡി, ഹിൽ സ്റ്റാർട്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ എന്നിവയും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2.4ലിറ്റർ ഡീസൽ, 2ലിറ്റർ പെട്രോൾ എന്നീ വകഭേദങ്ങളിലാണ് ഈ പുത്തൻ എംപിവി ലഭ്യമാവുക. 5 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓപ്ഷണലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ അർബൻ ക്രോസോവർ റെഡി-ഗോ: ഒരു വിജയഗാഥ
ഹ്യുണ്ടായ് സാൻട്രോ നിരത്തിലെത്തുന്നു അമ്പരപ്പിക്കുന്ന വിലയിൽ


Click it and Unblock the Notifications








