എത്തിയോസിന് പകരക്കാരനുമായി ടൊയോട്ട; യാരിസ് ഏറ്റിവ് ഇന്ത്യയിലേക്ക്
ഇന്ത്യയില്‍ ടൊയോട്ട എത്തിയോസിന് പകരക്കാരന്‍ എത്തുന്നു. എത്തിയോസിന് പകരം പുതിയ യരിസ് ഏറ്റിവ് സെഡാനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

എത്തിയോസിന്റെ രണ്ടാം തലമുറയെ ടൊയോട്ട അവതരിപ്പിക്കില്ലെന്നും, 2020 ഓടെ എത്തിയോസിനെ വിപണിയില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

ഒരു കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട എത്തിയോസ് സജീവമായിരുന്നെങ്കിലും, പുതിയ കോമ്പാക്ട് സെഡാനുകളുടെ വരവ് മോഡലിന്റെ പ്രചാരത്തെ സാരമായി ബാധിച്ചു.

കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ പുതുമ കൊണ്ടു വരാനുള്ള ടൊയോട്ടയുടെ ശ്രമമാണ് പുതിയ യാരിസ് ഏറ്റിവ്. നിലവില്‍ ഇടത്തരം സെഡാന്‍ ശ്രേണിയില്‍ യാരിസ് ഏറ്റിവ് മാത്രമാണ് ടൊയോട്ടയ്ക്ക് മുതല്‍ക്കൂട്ടായുള്ളത്.

അതേസമയം, വയോസ് സെഡാനെ ഇന്ത്യയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തായ്‌ലാന്‍ഡ് വിപണിയില്‍ നിസാന്‍ സണ്ണി, ഹോണ്ട സിറ്റി, സുസൂക്കി സിയാസ് മോഡലുകള്‍ക്ക് ബദലായുള്ള ബജറ്റ് പരിവേഷത്തിലാണ് ടൊയോട്ട യാരിസ് ഏറ്റിവ് അണിനിരക്കുന്നത്.
Recommended Video


ഇതേ തന്ത്രമാണ് ഇന്ത്യയിലും ടൊയോട്ട പരീക്ഷിക്കുന്നതെങ്കില്‍, സെഡാന്‍ ശ്രേണിയിലെ സമവാക്യങ്ങള്‍ മാറിയേക്കും. ഫീച്ചറുകളുടെ കാര്യത്തില്‍ ഏത്തിയോസിലും ബഹുദൂരം മുന്നിലാണ് ടൊയോട്ട യാരിസ് ഏറ്റിവ്.

86 bhp കരുത്തും 108 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് യാരിസ് ഏറ്റിവ് തായ്‌ലാന്‍ഡ് വിപണിയില്‍ ഒരുങ്ങുന്നത്. സിവിടി ഗിയര്‍ബോക്‌സുമായാണ് 1.2 ലിറ്റര്‍ എഞ്ചിന്‍ ബന്ധപ്പെട്ടിരിക്കുന്നതും.


Click it and Unblock the Notifications








