പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

By Dijo Jackson

ദീപാവലി അടുത്തതോടെ ഇന്ത്യന്‍ വിപണി വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. പുതിയ കാറുകളുമായി രാജ്യത്ത് ചുവട് ഉറപ്പിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളെക്കാളും ഉത്സാഹം, ഇപ്പോള്‍ വിദേശ നിര്‍മ്മാതാക്കള്‍ക്കാണ് എന്നതും ശ്രദ്ധേയം.

പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

2017 ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ, ജീപ് കോമ്പസും, ഫോക്‌സ്‌വാഗണ്‍ ടിഗ്വാനും പോലുള്ള ഒരുപിടി രാജ്യാന്തര അവതാരങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ വന്‍പ്രചാരമാണ് നേടിയിരിക്കുന്നത്.

പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

എന്നാല്‍ അങ്ങനെ വിട്ട് കൊടുക്കാന്‍ മാരുതി സുസൂക്കിയും, ഹ്യുണ്ടായിയും അടങ്ങുന്ന വമ്പന്‍ നിര തയ്യാറുമല്ല. ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാതാക്കള്‍ അണിനിരത്താനിരിക്കുന്ന പുതിയ കാറുകളെ ഏതൊക്കെയെന്ന് പരിശോധിക്കാം -

പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

റെനോ ക്യാപ്ച്ചര്‍

ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം എസ്‌യുവി ടാഗോടെ എത്താനിരിക്കുന്ന മോഡലാണ് റെനോ ക്യാപ്ച്ചര്‍. പ്രീമിയം ഫീച്ചറുകള്‍ തിങ്ങി നിറഞ്ഞുള്ള ഡസ്റ്ററിന്റെ M0 പ്ലാറ്റ്‌ഫോമിലാണ് ക്യാപ്ച്ചറിനെ റെനോ ഒരുക്കുന്നത്.

പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

K9K 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും, ഡസ്റ്ററിന്റെ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുമാണ് പുത്തന്‍ റെനോ ക്യാപ്ച്ചര്‍ അണിനിരക്കുക. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ മാനുവല്‍ ഗിയര്‍ബോക്‌സാകും തുടക്കത്തില്‍ ലഭ്യമാവുക.

പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

അതേസമയം പിന്നീട് ഓട്ടോമാറ്റിക് ഫോര്‍-വീല്‍-ഡ്രൈവ് പതിപ്പിനെ ക്യാപ്ച്ചറില്‍ റെനോ നല്‍കിയേക്കും. ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് എന്നിവരാണ് റെനോ ക്യാപ്ച്ചറിന്റെ പ്രധാന എതിരാളികള്‍.

  • പ്രതീക്ഷിത വരവ്: 2017 ഒക്ടോബര്‍ പകുതിയോടെ
  • പ്രതീക്ഷിത വില: 9 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെ
  • Recommended Video

    Mahindra KUV100 NXT Launched In India | In India - DriveSpark മലയാളം
    പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

    ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ്

    ഇന്ത്യ കണ്ട ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. എന്നാല്‍ പുത്തന്‍ അവതാരങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കോസ്‌പോര്‍ടിന് പ്രചാരം കുറഞ്ഞെന്ന തിരിച്ചറിവാണ്, ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി വരാന്‍ ഫോര്‍ഡിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

    പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

    കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ക്കൊപ്പം, പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ പ്രധാന ഹൈലൈറ്റ്. പുതുക്കിയ മുഖരൂപവും, അകത്തളവും ഇക്കോസ്‌പോര്‍ടിന്റെ വരവിന് പ്രചാരമേകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍.

    പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

    വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുന്ന പുതിയ ഡാഷ്‌ബോര്‍ഡും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വിശേഷമാണ്. 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം, പുതിയ 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും മോഡലില്‍ ഉള്‍പ്പെടുന്നുണ്ട്.

    • പ്രതീക്ഷിത വരവ്: 2017 നവംബര്‍ പകുതിയോടെ
    • പ്രതീക്ഷിത വില: 7 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ
    • പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

      മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

      വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള കാത്തിരിപ്പ് ആരംഭിച്ചിട്ട് നാളേറെയായി. ഒടുവില്‍ മഹീന്ദ്ര പുതിയ സ്‌കോര്‍പിയോ വിപണിയില്‍ ഉടനെത്തുമെന്ന വ്യക്തമായ സൂചന ലഭിച്ചിരിക്കുകയാണ്.

      പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

      പുതിയ ഫ്രണ്ട് പ്രൊഫൈലാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രധാന ആകര്‍ഷണം. ഇന്റീരിയര്‍ സംബന്ധിച്ച് ഏറെ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പുതിയ സ്വിച്ച്ഗിയറും, അപ്‌ഹോള്‍സ്റ്ററിയും അകത്തളത്ത് ഒരുങ്ങുമെന്ന സൂചനയുണ്ട്.

      പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

      മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റം ഉള്‍ക്കൊണ്ടാകും പുതിയ മോഡല്‍ എത്തുക. ഉയര്‍ന്ന കരുത്ത് ഉത്പാദനമുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാകും പുതിയ സ്‌കോര്‍പിയോയെ മഹീന്ദ്ര അണിനിരത്തുക.

      പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

      ഇതിന് പുറമെ XUV500 ന് വേണ്ടി വികസിപ്പിച്ച 2.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിനെയും സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ മഹീന്ദ്ര നല്‍കിയേക്കും.

      • പ്രതീക്ഷിത വരവ്: 2018 ആരംഭത്തോടെ
      • പ്രതീക്ഷിത വില: 11 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ
      • പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

        മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ്

        ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ നേടി എത്താനിരിക്കുന്ന മഹീന്ദ്രയുടെ മറ്റൊരു അവതാരമാണ് XUV500 ഫെയ്‌സ്‌ലിഫ്റ്റ്. ഉപഭോക്താക്കളുടെ ഏറെ നാളത്തെ ആവശ്യമായ പെട്രോള്‍ എഞ്ചിനെയും ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ പുതിയ പതിപ്പിൽ മഹീന്ദ്ര ഇത്തവണ നല്‍കും.

        പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

        189 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന പുതുക്കിയ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും XUV500 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഒരുങ്ങും.

        • പ്രതീക്ഷിത വരവ്: 2018 ആരംഭത്തോടെ
        • പ്രതീക്ഷിത വില: 13 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ
        • പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

          പുതിയ മാരുതി സ്വിഫ്റ്റ്

          ഇന്ത്യന്‍ വിപണി ഉറ്റുനോക്കുന്ന മോഡലുകളില്‍ ഒന്നാണ് പുതുതലമുറ മാരുതി സ്വിഫ്റ്റ്. കാഴ്ചയില്‍ ഏറെ അഗ്രസീവായ പുതിയ മാരുതി സ്വിഫ്റ്റ്, വിപണി കീഴടക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

          പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

          രൂപത്തില്‍ അടിമുടി സ്‌പോര്‍ടിയായാണ് പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഒരുങ്ങിയിട്ടുള്ളത്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുത്തന്‍ മാരുതി സ്വിഫ്റ്റും ഇന്ത്യന്‍ തീരമണയുക.

          പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

          അതേസമയം, മോഡലില്‍ എഎംടി ഗിയര്‍ബോക്‌സിനെ മാരുതി നല്‍കിയേക്കും.

          • പ്രതീക്ഷിത വരവ്: 2018 പകുതിയോടെ
          • പ്രതീക്ഷിത വില: 5 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ
          • പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

            ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

            ഫിഗൊ ഹാച്ച്ബാക്കിലും, ആസ്‌പൈര്‍ കോമ്പാക്ട് സെഡാനിലും ഒരുപിടി മാറ്റങ്ങളെ ഉള്‍ക്കൊള്ളിച്ച ഫെയ്‌സ്‌ലിഫ്റ്റ് പരിവേഷങ്ങളെയാണ് ഫോര്‍ഡ് അണിനിരത്താനിരിക്കുന്നത്.

            പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

            ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍ ഡിസൈന്‍ അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം, പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും പുത്തന്‍ ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ സവിശേഷതയാണ്.

            • പ്രതീക്ഷിത വരവ്: 2018 പകുതിയോടെ
            • പ്രതീക്ഷിത വില: 6 ലക്ഷം രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെ
            • പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

              ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റ്

              വേര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് തീര്‍ത്ത വിജയത്തിളക്കം മങ്ങും മുമ്പെ i20 ഹാച്ച്ബാക്കിന്റെ പുതുക്കിയ പരിവേഷവുമായി ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ കളം നിറയാന്‍ ഒരുങ്ങുകയാണ്.

              പുതിയ കാര്‍ വാങ്ങുന്നുണ്ടോ? വിപണിയില്‍ എത്താനിരിക്കുന്ന പുത്തന്‍ കാറുകള്‍ ഇവയൊക്കെ

              ഹ്യുണ്ടായിയുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് പുത്തന്‍ i20 ഫെയ്‌സ്‌ലിഫ്റ്റ് അണിനിരക്കുക. നിലവിലുള്ള എഞ്ചിന് ഒപ്പം പുതിയ 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ഡ് പെട്രോള്‍ എഞ്ചിനും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഹൈലൈറ്റാണ്.

              • പ്രതീക്ഷിത വരവ്: 2018 അവസാനത്തോടെ
              • പ്രതീക്ഷിത വില: 5.5 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെ

More from DriveSpark

Article Published On: Tuesday, October 17, 2017, 14:39 [IST]
English summary
Upcoming Car Launches In India — Here Are The Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X