മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

Written By:

മഹീന്ദ്രയില്‍ നിന്നും രണ്ട് പുതിയ വാഹനങ്ങള്‍ കൂടി വരുന്നു. പുതിയ മോഡലുകളിലൂടെ പാസഞ്ചര്‍ വാഹന ശ്രേണിയില്‍ ആധിപത്യം നേടാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലക്ഷ്യം വെയ്ക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

കോമ്പാക്ട് KUV100 ല്‍ തുടങ്ങി ഫുള്‍-സൈസ് എസ്‌യുവി XUV500 ല്‍ വന്നെത്തുന്നതാണ് മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹന നിര. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ ഇലക്ട്രിക വാഹനത്തെയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

U321 എന്ന കോഡ്‌നാമത്തിലുള്ള മള്‍ട്ടി പര്‍പസ് വാഹനമാകും മഹീന്ദ്രയുടെ പുതുനിരയില്‍ ആദ്യം എത്തുക. ടെയൊട്ട ഇന്നോവ, ടാറ്റ ഹെക്‌സ എന്നീ മോഡലുകള്‍ക്കുള്ള മഹീന്ദ്രയുടെ മറുപടി കൂടിയാണ് U321.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് വാഹനങ്ങളെയാണ് മഹീന്ദ്ര അവതരിപ്പിക്കുകയെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്കെ പറഞ്ഞു.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

ഈ സാമ്പത്തിക വര്‍ഷം തന്നെ U321 എന്ന കോഡ്‌നാമത്തിലുള്ള എംപിവിയെ മഹീന്ദ്ര പുറത്തെത്തിക്കുമെന്ന് ഗോയെങ്കെ വ്യക്തമാക്കി.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

S 201 എന്ന കോഡ്‌നാമത്തിലുള്ള രണ്ടാം വാഹനം, സാങ്‌യോങ് ടിവോലി പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ S201 Fvഇന്ത്യന്‍ വിപണിയില്‍ അവതരിക്കും.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

ഇരു മോഡലുകളെയും ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ആദ്യം കാഴ്ചവെക്കും. തുടര്‍ന്ന് മാത്രമാകും വിദേശ വിപണികളില്‍ മോഡലുകളെ അവതരിപ്പിക്കണമോ എന്ന് മഹീന്ദ്ര തീരുമാനിക്കുക.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

നിലവില്‍ 8 ശതമാനം വിപണി വിഹിതമാണ് മഹീന്ദ്ര കൈയ്യടക്കുന്നത്.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തും

അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കള്‍ എന്ന പട്ടം മഹീന്ദ്രയ്ക്ക് നഷ്ടമായത്. മഹീന്ദ്രയെ മറികടന്ന് മാരുതി സുസൂക്കി യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ മുന്നേറുകയായിരുന്നു. എന്തായാലും പുതിയ മോഡലുകള്‍ മഹീന്ദ്രയ്ക്ക് തിരിച്ച് വരവിന് ഇടംഒരുക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.

കൂടുതല്‍... #മഹീന്ദ്ര
English summary
Mahindra To Launch Two New Vehicles In The Next Two Years. Read in Malayalam.
Story first published: Tuesday, July 18, 2017, 10:07 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark