ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

Written By:

വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 12 പുതിയ കാറുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി. ഇന്ത്യന്‍ വിപണിയ്ക്കായി മാരുതി കാത്തുവെച്ചിരിക്കുന്ന അവതാരങ്ങളെ ഇവിടെ പരിചയപ്പെടാം-

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതുതലമുറ മാരുതി വാഗണ്‍ആര്‍ എംപിവി (7 സീറ്റര്‍)

2013 ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഷോയില്‍ വെച്ചാണ് 7 സീറ്റര്‍ വാഗണ്‍ആര്‍ എംപിവിയെ സുസൂക്കി ആദ്യമായി കാഴ്ചവെച്ചത്. അടുത്ത വര്‍ഷം ആരംഭത്തോടെ പ്രശസ്ത വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി 7 സീറ്റര്‍ വാഗണ്‍ആര്‍ എംപിവി ഇന്ത്യയില്‍ ചുവട് ഉറപ്പിക്കും.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

മാരുതിയുടെ ഗുജറാത്തിലെ മാരുതി പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ആദ്യ കാര്‍ കൂടിയാകും പുതുതലമുറ മാരുതി വാഗണ്‍ആര്‍ എംപിവി. ഡാറ്റ്‌സന്‍ ഗോ പ്ലസാകും മോഡലിന്റെ പ്രധാന എതിരാളി.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതുതലമുറ മാരുതി സുസൂക്കി സ്വിഫ്റ്റ്

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ്. ഫ്രെബ്രുവരി 9 ന് ആരംഭിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാകും 2017 മാരുതി സ്വിഫ്റ്റിന്റെ ഇന്ത്യന്‍ കടന്നുവരവും.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

എക്സ്റ്റീരിയറിലും ഇന്റീരിയറിലും അടിമുടി മാറിയെത്തുന്ന മൂന്നാം തലമുറ സ്വിഫ്റ്റ്, മാരുതിയുടെ ആധുനിക മുഖം വെളിപ്പെടുത്തുമെന്നാണ് സൂചന.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതിയ മാരുതി എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്

നിലവില്‍ ജാപ്പാനീസ്-യൂറോപ്യന്‍ വിപണികളില്‍ വില്‍പനയിലുള്ള മാരുതി എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്, ദിപാവലിയോട് അനുബന്ധിച്ച് ഇന്ത്യയില്‍ അവതരിക്കും.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

2016 പാരിസ് മോട്ടോര്‍ ഷോയില്‍ വെച്ചാണ് മോഡലിനെ സുസൂക്കി ആദ്യമായി മറയ്ക്ക് പുറത്തെത്തിച്ചത്. പ്രീമിയം നെക്‌സ ഷോറൂമുകളിലൂടെ മാത്രമാകും എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി ലഭ്യമാക്കുക.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതിയ മാരുതി 'ക്രോസ് ഹാച്ച്'

റെനോ ക്വിഡിന് എതിരായുള്ള മാരുതിയുടെ മറുപടിയാകും പുതിയ ക്രോസ് ഹാച്ച്ബാക്ക് (പേര് വെളിപ്പെടുത്തിയിട്ടില്ല). 2018 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റായി പുതിയ ക്രോസ് ഹാച്ചിനെ മാരുതി അവതരിപ്പിക്കുമെന്നാണ് സൂചന.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

മോഡലുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ മാരുതി പുറത്ത് വിട്ടിട്ടില്ലെങ്കിലും, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സോട് കൂടിയ എസ്‌യുവി പരിവേഷമാകും പുതിയ ക്രോസ് ഹാച്ച്ബാക്കിന്റെ ഹൈലൈറ്റ്. മാരുതി ആള്‍ട്ടോയ്ക്ക് പകരക്കാരനാകില്ല പുതിയ ക്രോസ് ഹാച്ച്ബാക്ക്. 2019 ഓടെയാകും മോഡല്‍ വിപണിയില്‍ എത്തുക.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതുതലമുറ മാരുതി എര്‍ട്ടിഗ

പുതുതലമുറ എര്‍ട്ടിഗയും മാരുതിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്. നിലവിലുള്ള എര്‍ട്ടിഗയില്‍ നിന്നും വലുപ്പമേറിയതാണ് പുതിയ മോഡല്‍. എംപിവി ശ്രേണിയില്‍ ആധിപത്യം തുടരാനുള്ള മാരുതിയുടെ നീക്കമാണ് പുതുതലമുറ എര്‍ട്ടിഗ.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

2018 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലായി പുതിയ എര്‍ട്ടിഗയെ മാരുതി സമര്‍പ്പിക്കും. സുസൂക്കിയുടെ ലൈറ്റ്‌വെയ്റ്റ് HEARTECT പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന പുതുതലമുറ എര്‍ട്ടിഗ, മികച്ച ഇന്ധനക്ഷമതയാകും കാഴ്ചവെക്കുക.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതിയ മാരുതി വിറ്റാര

2017 പാരിസ് മോട്ടോര്‍ഷോയില്‍ വെച്ചാണ് പുതുതലമുറ മാരുതി വിറ്റാര ആദ്യം ശ്രദ്ധ നേടിയത്. നിരയിൽ കോമ്പാക്ട് എസ് യു വി ബ്രെസ്സയ്ക്ക് മേലെയായാകും വിറ്റാര ഇടംപിടിക്കുക.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

ഹ്യുണ്ടായി ക്രെറ്റ, ഹോണ്ട ബിആര്‍വി, റെനോ ഡസ്റ്റര്‍ മുതലായ താരങ്ങള്‍ക്ക് ഭീഷണിയേകിയാകും വിറ്റാരയുടെ വരവും. രാജ്യത്തെ പ്രീമിയം എസ് യു വി ഉപഭോക്താക്കളെ ലക്ഷ്യമിട്ടെത്തുന്ന വിറ്റാര, നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ മാത്രമാകും ലഭ്യമാവുക.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍

2018 ലേക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന മോഡലാണ് വിറ്റാര ബ്രെസ്സ പെട്രോള്‍. ഡീസല്‍ പതിപ്പുകളെക്കാള്‍ വിലക്കുറവിലാകും പുതിയ പെട്രോള്‍ പതിപ്പിനെ മാരുതി നല്‍കുക.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ഹോണ്ട ഡബ്ല്യുആര്‍-വി മോഡലുകളാണ് മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ പതിപ്പുമായി മത്സരിക്കുക.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിക്കാനിരിക്കുന്ന മറ്റൊരു അവതാരമാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്. സണ്‍റൂഫ്, പ്രീമിയം അപ്‌ഹോള്‍സ്റ്ററി മുതലായ അധിക ഫീച്ചറുകള്‍ക്ക് ഒപ്പമാകും ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് ഒരുങ്ങുക.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

ആപ്പിള്‍കാര്‍പ്ലേ, മിറര്‍ ലിങ്ക് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൈലൈറ്റാണ്.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതുതലമുറ മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട്

സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക് വരുമോ? ഇക്കാലമത്രയും പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മടിച്ച് നിന്ന മാരുതി, ഇത്തവണ തീരുമാനം മാറ്റുമെന്നാണ് സൂചന. പെർഫോർമൻസ് ശ്രേണിയിൽ ബലെനോ RS ലൂടെ മാരുതി നടത്തിയ ചുവട് വെയ്പ്, സ്വിഫ്റ്റ് സ്‌പോര്‍ടിലൂടെ തുടരും.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

പുതിയ ഡിസൈറില്‍ നിന്നും കടമെടുത്ത ഡിസൈന്‍ പാഠങ്ങള്‍ പുതുതലമുറ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ ഏറെ ദൃശ്യമാണ്. പുതിയ റേഡിയേറ്റര്‍ ഗ്രില്‍, ബ്ലാക് ബമ്പര്‍ ലിപ് സ്‌പോയിലര്‍, പുതിയ ഫോഗ് ലാമ്പ് അസംബ്ലി എന്നിങ്ങനെ നീളുന്നതാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ എക്‌സ്റ്റീരിയര്‍ ഫീച്ചറുകള്‍.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

മാരുതി ജിമ്‌നി

2012 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് മാരുതി ആദ്യമായി അവതരിപ്പിച്ച ജിമ്‌നി, ഒടുവില്‍ ഇന്ത്യയിലേക്ക് വരികയാണ്. പുതിയ ഡിസൈറും, സ്വിഫ്റ്റും ഒരുങ്ങുന്ന മോഡിഫൈഡ് പ്ലാറ്റ്‌ഫോമിലാകും ജിമ്‌നിയും ഒരുങ്ങുക. വരവില്‍ ജിപ്‌സിക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും ഇടയിലായാകും ജിമ്‌നിയെ മാരുതി നല്‍കുക.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

മാരുതി സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ്

ആഭ്യന്തര-രാജ്യാന്തര വിപണികളില്‍ നിന്നും മികച്ച പ്രതികരണമാണ് മാരുതി സെലറിയോയ്ക്ക് ഇക്കാലമത്രയും ലഭിച്ചിട്ടുള്ളത്. സെലറിയോയുടെ ലളിതമാര്‍ന്ന ഡിസൈനും, കോമ്പാക്ട് ഘടനയും നഗരജീവിതത്തിന് പര്യാപ്തമാണെന്നാണ് ഉപഭോക്താക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നതും.

ഇന്ത്യയ്ക്കായി മാരുതി കാത്ത് വെച്ചിരിക്കുന്ന 12 പുതിയ കാറുകള്‍

സെലറിയോയുടെ വിജയത്തിന്റെ ചുവട് പറ്റി, മോഡലിന് പുതിയ സ്‌പോര്‍ടി മുഖം നല്‍കാനുള്ള തിടുക്കത്തിലാണ് മാരുതി ഇപ്പോള്‍. ടാറ്റ ടിയാഗൊ, റെനോ ക്വിഡ്, റെനോ പള്‍സ്, നിസാന്‍ മൈക്ര മോഡലുകള്‍ക്കാണ് പുതിയ സെലറിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് ഭീഷണിയേകുക.

കൂടുതല്‍... #മാരുതി #maruti #welcome 2018
English summary
Upcoming Maruti Cars in India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark