ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

By Dijo Jackson

ഡീസല്‍ ഗേറ്റ് വിവാദം വിടാതെ പിന്തുടരുന്ന ഫോക്‌സ്‌വാഗണ്‍, പ്രതിഛായ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഇലക്ട്രിക് കാറുകളിലേക്ക് അതിവേഗം ചുവട് ഉറപ്പിക്കാനുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ നീക്കവും ഇതേ പശ്ചാത്തലത്തിലാണ്.

ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

എന്നാല്‍ പ്രതിസന്ധികള്‍ക്ക് ഇടയിലും പുത്തന്‍ ആഘോഷങ്ങള്‍ക്ക് സന്ദര്‍ഭം ഒരുക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. എന്താണ് സംഭവം എന്നല്ലേ? ഫോക്‌സ് വാഗണ്‍ നിരയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ഗോള്‍ഫ് ജിടിഇ, ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ 150,000,000 (1500 ലക്ഷം) -മത്തെ കാറാണ്.

ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

ജര്‍മ്മനിയിലെ വൂള്‍സ്ബര്‍ഗ് ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് ആഘോഷ നിമിഷം സമ്മാനിച്ച നീല ഗോള്‍ ജിടിഇ പുറത്ത് വന്നിരിക്കുന്നത്.

ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

80 വര്‍ഷത്തെ കാലയളവിന് ശേഷമാണ് 1937 ല്‍ സ്ഥാപിതമായ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. നിലവില്‍, 14 രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന 50 ലേറെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുമാണ് കാറുകളെ ഫോക്‌സ്‌വാഗണ്‍ നിര്‍മ്മിക്കുന്നതും.

ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

ഇലക്ട്രിക് കാറുകളിലേക്കുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ചുവട് വെയ്പിന്റെ സൂചനയായണ് ആനിവേഴ്‌സറി കാറായ ഗോള്‍ഫ് ജിടിഇ. കൂടാതെ, 1500 ലക്ഷം കാറുകള്‍ എന്ന നേട്ടം കൈവരിക്കുന്നതില്‍ ഗോള്‍ഫിനുള്ള നിര്‍ണായക പങ്കും, പുതിയ കാറിലൂടെ ഫോക്‌സ്‌വാഗണ്‍ ചൂണ്ടിക്കാണിക്കുന്നു.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

2013 ല്‍ 3 കോടി ഗോള്‍ഫുകളുടെ വില്‍പനയാണ് ഫോക്‌സ്‌വാഗണ്‍ നടത്തിയത്. ഗോള്‍ഫിന്റെ ഏഴാം തലമുറ വന്നെത്തിയതോട് കൂടി വില്‍പന 3.4 കോടിയായി ഉയര്‍ന്നു.

ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

1.7 കോടി പോളോ, 1.95 കോടി ജെറ്റ, 2 കോടിക്ക് മേലെ പസറ്റുകളാണ് ഫോക്‌സ്‌വാഗണ്‍ നിരയില്‍ നിന്നും ഇതുവരെയും വിപണിയില്‍ എത്തിയത്.

ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

ഫോക്‌സ്‌വാഗണിന്റെ കുതിപ്പില്‍ ഗോള്‍ഫിനൊപ്പം ബീറ്റിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2003 ല്‍ ഉത്പാദനം നിര്‍ത്തിയ ബീറ്റിലിന്റെ 2.15 കോടി യൂണിറ്റുകളെയാണ് ഫോക്‌സ്‌വാഗണ്‍ വിറ്റത്.

72 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച വൂള്‍സ്ബര്‍ഗ് ഉത്പാദന കേന്ദ്രവും ഫോക്‌സ്‌വാണിന്റെ പുതിയ നേട്ടത്തില്‍ പ്രഥമസ്ഥാനം വഹിക്കുന്നു. 4.4 കോടി കാറുകളാണ് ഇക്കാലയളവില്‍ വൂള്‍സ്ബര്‍ഗ് കേന്ദ്രത്തില്‍ നിന്നും പുറത്ത് വന്നത്.

ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

നിലവില്‍ 60 ലേറെ മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ നിരയില്‍ സജ്ജീവമായുള്ളത്. 2020 ഓടെ വിവിധ ഇലക്ട്രിക് കാറുകളെ വിപണിയില്‍ അവതരിപ്പിക്കാനും ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നുണ്ട്.

ആഘോഷിക്കാന്‍ ഫോക്‌സ്‌വാഗണിന് ഉണ്ട് ഒരു കാരണം; പുഞ്ചിരി സമ്മാനിച്ച ഗോള്‍ഫ് ജിടിഇ

ഫോക്‌സ്‌വാഗണില്‍ നിന്നുമെത്തുന്ന ആദ്യ ഇലക്ട്രിക് മോഡലാകും ID കോണ്‍സെപ്റ്റ് കാര്‍. 2021 ഓടെ 10 ലക്ഷം ഇലക്ട്രിക് കാറുകളെ വിപണിയില്‍ ലഭ്യമാക്കുകയും ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യമാണ്.

Most Read Articles

Malayalam
English summary
Volkswagen Produces 150 Millionth Vehicle. Read in Malayalam.
Story first published: Monday, August 28, 2017, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X