തലമുറകളിലൂടെ പോളോ; ഫോക്‌സ്‌വാഗണിന്റെ വീഡിയോ ശ്രദ്ധ നേടുന്നു

Written By:

2017 ഫോക്‌സ്‌വാഗണ്‍ പോളോയുടെ വരവിനായി വിപണി കാത്തിരിക്കുകയാണ്. പുതിയ പോളോയില്‍ ഫോക്‌സ്‌വാഗണ്‍ ഒരുക്കിയിരിക്കുന്ന അഗ്രസീവ് ലുക്ക് വിപണിയില്‍ തരംഗം ഒരുക്കി കഴിഞ്ഞു.

ഫോക്‌സ്‌വാഗൺ

കഴിഞ്ഞ മാസം പുറത്ത് വന്ന പോളോയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രചാരം തന്നെ പോളോയിന്മേലുള്ള ആരാധകരുടെ ആകാംഷ വ്യക്തമാക്കുന്നതാണ്. ഇപ്പോള്‍ ഇതാ 2017 ഫോക്‌സ്‌വാഗണ്‍ പോളോയുടെ ടീസറുകളാണ് ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്.

ആദ്യ ടീസറില്‍, എന്താണ് ഫോക്‌സ്‌വാഗണ്‍ പോളോ എന്ന് കമ്പനി ദൃശ്യങ്ങളിലൂടെ വ്യക്തമാക്കുന്നു. ലോകത്തെ ബെസ്റ്റ് സെല്ലിംഗ് കാര്‍ എന്ന പട്ടം നേടിയെടുത്ത പോളോയുടെ ഇന്ന് വരെയുള്ള യാത്രയിലേക്കാണ് ഫോക്‌സ്‌വാഗണ്‍ വിരല്‍ ചൂണ്ടുന്നത്.

ചെറു കാര്‍ സങ്കല്‍പത്തില്‍ ആരംഭിച്ച പോളോയുടെ വിജയാധ്യായമാണ് രണ്ടാം ടീസര്‍ കാഴ്ചവെക്കുന്നത്.

പ്യുവര്‍ ഫണ്‍ എന്ന തലക്കെട്ടോടെയാണ് മൂന്നാം ടീസറിനെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, പോളോ നല്‍കുന്ന അനുഭൂതിയാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുക.

ഫോക്‌സ്‌വാഗൺ

മുന്‍തലമുറ കാറുകളെ പരാമര്‍ശിച്ചുള്ള പോളോ ടീസര്‍, ഫോക്‌സ്‌വാഗണ്‍ ആരാധകരില്‍ ഗൃഹാതുരത്വം ഉണര്‍ത്തുമെന്നതില്‍ സംശയമില്ല. ആറാം തലമുറ പോളോയുടെ രൂപരേഖ നല്‍കുന്ന ടീസറില്‍, അവതരിപ്പിക്കാനിരിക്കുന്ന മറ്റ് മോഡലുകളെയും ഫോക്‌സ്‌വാഗണ്‍ കാണിക്കുന്നുണ്ട്.

ഫോക്‌സ്‌വാഗൺ

MQB പ്ലാറ്റ്‌ഫോമില്‍ അടിസ്ഥാനപ്പെടുത്തിയാണ് 2017 ഫോക്‌സ്‌വാഗന്‍ പോളോ അണിനിരക്കുന്നത്.

ഫോക്‌സ്‌വാഗൺ

1.5 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെ ഹാച്ച്ബാക്കില്‍ ഫോക്‌സ് വാഗന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, 1.2 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നൽകുന്നു.

ഫോക്‌സ്‌വാഗൺ

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാകും പോളോയില്‍ ഫോക്‌സ്‌വാഗൺ ഒരുക്കുകയെന്നും സൂചനകളുണ്ട്.

ഫോക്‌സ്‌വാഗൺ

അടുത്ത മാസം, സ്‌പെയിനിലുള്ള നവാറ പ്ലാന്റില്‍ നിന്നും പുതുതലമുറ പോളോകളെ ഫോക്‌സ്‌വാഗൺ ഉത്പാദിപ്പിച്ച് തുടങ്ങും. 2017 ന്റെ രണ്ടാം പാദത്തിലാണ് ഫോക്‌സ്‌വാഗൺ പോളോ വിപണികളിൽ സാന്നിധ്യമറിയിക്കുക.

കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
Volkswagen Teases 2017 Polo Through Video Series. Read in Malayalam.
Story first published: Wednesday, June 7, 2017, 9:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark