പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

Written By:

കഴിഞ്ഞ വര്‍ഷം, ലിമിറ്റഡ് എഡിഷന്‍ മോഡലായാണ് പോളോ ജിടിഐ യെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. ആകെമൊത്തം 99 പോളോ ജിടിഐകള്‍ മാത്രമാണ് ഇന്ത്യയ്ക്കായി ഫോക്‌സ്‌വാഗണ്‍ നല്‍കിയതും.

പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

എന്നാല്‍ പ്രതീക്ഷിച്ച വില്‍പന നേടാന്‍ പോളോ ജിടിഐയ്ക്ക് സാധിച്ചില്ല. മിച്ചമുള്ള പോളോ ജിടിഐകളെ എത്രയും പെട്ടെന്ന് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായി മോഡലില്‍ ആറ് ലക്ഷം രൂപയുടെ വിലക്കുറവാണ് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

2016 നവംബറില്‍ 25.99 ലക്ഷം രൂപ വിലയില്‍ അവതരിച്ച ത്രീ-ഡോര്‍ ഹാച്ച്ബാക്ക്, ഇനി 19.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സാന്നിധ്യമറിയിക്കും.

പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

ഫോക്‌സ്‌വാഗണിന്റെ മുംബൈ ഡീലര്‍ഷിപ്പുകള്‍ ഇതിനകം വിലക്കുറവ് പ്രാബല്യത്തില്‍ വരുത്തി കഴിഞ്ഞു.

പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

ഫിയറ്റ് അബാര്‍ത്ത് 595 കോമ്പറ്റിസിയോന്‍, മിനി കൂപ്പര്‍ എസ് മോഡലുകള്‍ക്ക് എതിരായാണ് പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് പോളോ ജിടിഐയെ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയത്.

പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

189 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടിഎസ്‌ഐ എഞ്ചിനാണ് പോളോ ജിടിഐയുടെ പവര്‍ഹൗസ്. 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുന്നത്.

പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പോളോ ജിടിഐക്ക് വേണ്ടത് കേവലം 7.2 സെക്കന്‍ഡാണ്. മണിക്കൂറില്‍ 233 കിലോമീറ്റര്‍ വേഗതയാണ് പോളോ ജിടിഐയുടെ ടോപ്‌സ്പീഡും.

പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

പുതുക്കിയ ബമ്പറും, സ്‌പോയിലര്‍ ലിപും, ഫോഗ് ലൈറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പോളോ ജിടിഐയില്‍ ഒരുങ്ങുന്നു. റിയര്‍ എന്‍ഡില്‍ വലുപ്പമേറിയ റൂഫ് സ്‌പോയിലറും, ഡിഫ്യൂസറും, ഡ്യൂവല്‍ ടെയില്‍ പൈപുകളും എല്‍ഇഡി ടെയില്‍ ലൈറ്റുകളും ജിടിഐ ബാഡ്ജുമാണ് ശ്രദ്ധാകേന്ദ്രം.

പോളോ ജിടിഐയുടെ വില ഫോക്‌സ്‌വാഗണ്‍ വെട്ടിക്കുറച്ചു

ആറ് എയര്‍ബാഗുകള്‍, എബിഎസ് ഉള്‍പ്പെടുന്ന സുരക്ഷാ ഫീച്ചറുകളും പോളോ ജിടിഐയില്‍ ഒരുങ്ങുന്നു.

ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഗ്രോവ് ബോക്‌സ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യുഎസ്ബി, ബ്ലൂടുത്ത് കണക്ടിവിറ്റി, ആറ് സ്പീക്കറുകള്‍ എന്നിങ്ങനെ നീളുന്നതാണ് പോളോ ജിടിഐ ഫീച്ചറുകള്‍.

കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
Volkswagen Polo GTI Sold At A Discounted Price In India. Read in Malayalam.
Story first published: Saturday, July 15, 2017, 14:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark