ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

Written By:

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി. ഇന്ത്യന്‍ കാറുകളില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന മോഡലായി ഫോക്‌സ്‌വാഗണ്‍ പോളോയെ ഉപഭോക്താക്കള്‍ തെരഞ്ഞെടുത്തു.

To Follow DriveSpark On Facebook, Click The Like Button
ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

ജെഡി പവര്‍ നടത്തിയ 2016 ഇന്ത്യ ഇനീഷ്യല്‍ ക്വാളിറ്റി സ്റ്റഡിയിലാണ് പോളോയ്ക്ക് പുതിയ കിരീടം ലഭിച്ചിരിക്കുന്നത്. പുതിയ കാറില്‍ ആദ്യ ആറ് മാസം ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളും അനുഭവങ്ങളുമാണ് പഠന വിധേയമായത്.

ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

ഇന്ത്യയിലെ പ്രധാന 30 നഗരങ്ങളിലെ 8330 വാഹന ഉടമകളിലാണ് പഠനം നടന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

എഞ്ചിന്‍-ഗിയര്‍ബോക്‌സ്, ഡ്രൈവിംഗ് അനുഭൂതി, എച്ച്‌വിഎസി, വാഹന എക്സ്റ്റീരിയര്‍, ഫീച്ചറുകള്‍, കണ്‍ട്രോളുകള്‍, ഡിസ്‌പ്ലേ, വാഹന ഇന്റീരിയര്‍, ഓഡിയോ ഇന്റര്‍ടെയ്ന്‍മെന്റ്, നാവിഗേഷന്‍, സീറ്റുകള്‍ എന്നിങ്ങനെ എട്ടിലേറെ വിഭാഗങ്ങളിലായിരുന്ന പഠനം.

ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

ഓരോ മോഡലിന്റെ 100 യൂണിറ്റുകളും അതത് ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്‌കോറിംഗ് നടന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

കുറഞ്ഞ സ്‌കോര്‍, വാഹനത്തിന്റെ ഉന്നത നിലവാരം വെളിപ്പെടുത്തുന്നു. ജെഡി പവര്‍ പഠനത്തില്‍ ഫോക്‌സ് വാഗണ്‍ പോളോയ്ക്ക് 55 PP100 എന്ന് സ്‌കോറിംഗാണ് ലഭിച്ചത്.

ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

പ്രീമിയം കോമ്പാക്ട് സെഗ്മന്റ് കാറുകളില്‍ ഫോക്‌സ് വാഗണ്‍ പോളോ മാത്രമാണ് മികച്ച കുറഞ്ഞ സ്‌കോര്‍ നല്‍കിയതെന്നും ജെഡി പവര്‍ പഠനം പറയുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

1975 മുതല്‍ രാജ്യാന്തര വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന ഫോക്‌സ്‌വാഗണ്‍ പോളോ, ഇന്ന് ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ്.

ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി

പ്രകടനത്തിന് ഒപ്പം, മികച്ച ബില്‍ട്ട് ക്വാളിറ്റിയും പോളോയില്‍ എന്നും ശ്രദ്ധ നേടുന്നു. അവതരിച്ച് 40 വര്‍ഷം പിന്നിടുമ്പോഴും രാജ്യാന്തര വിപണിയിലും ജനപ്രിയ മോഡലായി പോളോ ഹാച്ച്ബാക്ക് ഇന്നും തുടരുന്നു.

കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
Volkswagen Polo Adds Another Feather To Its Credentials In India. Read in Malayalam.
Story first published: Friday, June 23, 2017, 10:27 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark