ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

Written By:

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലേക്ക് കടന്നു വന്നിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. നീണ്ട പത്ത് വര്‍ഷക്കാലത്തെ വിജയകരമായ ഇന്ത്യന്‍ ബന്ധത്തിന്റെ സ്മരണയുണര്‍ത്തി, ഫോക്‌സ്‌ഫെസ്റ്റ് 2017 ന് ഫോക്‌സ്‌വാഗണ്‍ തുടക്കം കുറിച്ചു.

ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

ആഘോഷവേളയ്ക്ക് മാറ്റ് പകരുന്ന നാല് ലിമിറ്റഡ് എഡിഷന്‍ മോഡലുകളെയും ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയിരിക്കുകയാണ്. വെന്റോ ഓള്‍സ്റ്റാര്‍, പോളോ ജിടി സ്‌പോര്‍ട്, അമിയോ ആനിവേഴ്‌സറി എഡിഷന്‍, പോളോ ആനിവേഴ്‌സറി എഡിഷന്‍ എന്നിവയാണ് ഫോക്‌സ്‌വാഗണ്‍ നിരയില്‍ എത്തിയിരിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍.

ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

ഫോക്‌സ്‌ഫെസ്റ്റിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും, സര്‍വീസ് ആനുകൂല്യങ്ങളും, ഉറപ്പായ പാരിതോഷികങ്ങളും ഉപഭോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പുകളില്‍ നിന്നും നേടാം.

ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

ജിടി ടിഎസ്‌ഐ, ജിടി ടിഡിഐ പതിപ്പുകളെ അടിസ്ഥാനപ്പെടുത്തി എത്തുന്നതാണ് പോളോ ജിടി സ്‌പോര്‍ട്. 16 ഇഞ്ച് പോര്‍ട്ടാഗൊ അലോയ് വീലുകളാണ് പുതിയ പോളോ ജിടി സ്‌പോര്‍ടിന് ലഭിക്കുന്നത്.

ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

15 ഇഞ്ച് ഡ്യൂവല്‍ റേസര്‍ അലോയ് വീലുകള്‍, ഡയമണ്ട് കട്ട് ബ്ലാക് സീറ്റ് കവറുകള്‍ എന്നിവയാണ് പോളോ ആനിവേഴ്‌സറി എഡിഷന്റെ പ്രധാന വിശേഷങ്ങള്‍.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

ഗ്ലോസി ബ്ലാക് റൂഫ് റാപ്, സൈഡ് ഗ്രാഫിക്‌സ്, പുതിയ സ്‌പോയിലര്‍ മുതലായ മറ്റ് മിനുക്കുപണികള്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ ഒരുക്കി നല്‍കും.

ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

അമിയോ ആനിവേഴ്‌സറി എഡിഷനില്‍ 15 ഇഞ്ച് ടോസാ അലോയ് വീലുകളും ഹണികോമ്പ് സീറ്റ് കവറുകളുമാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പ്രത്യേകം ലഭ്യമാക്കുന്നത്.

ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

പുതിയ ലൈനസ് അലോയ് വീലുകളും, അലൂമിനിയം പെഡലുകളും, ബ്ലാക്-ഗ്രെയ് ഇന്റീരിയര്‍ കവറും, ആള്‍സ്റ്റാര്‍ ബാഡ്ജുമാണ് വെന്റോ ആള്‍സ്റ്റാറിന്റെ പ്രധാന വിശേഷം.

ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ ഫോക്‌സ്‌വാഗണ്‍ സ്‌പെഷ്യല്‍ എഡിഷനുകള്‍ എത്തി

ഫോക്‌സ്‌വാഗണ്‍ ലിമിറ്റഡ് എഡിഷന്‍ വില (എക്‌സ്‌ഷോറൂം, ദില്ലി)

— പോളോ കംഫോര്‍ട്ട്‌ലൈന്‍ - 5.99 ലക്ഷം രൂപ

— അമിയോ കംഫോര്‍ട്ട്‌ലൈന്‍ - 5.79 ലക്ഷം രൂപ

— വെന്റോ ഓള്‍സ്റ്റാര്‍ കംഫോര്‍ട്ട്‌ലൈന്‍ - 8.79 ലക്ഷം രൂപ

English summary
Volkswagen Launches Special Editions Of The Polo, Ameo And Vento In India. Read in Malayalam.
Story first published: Friday, September 8, 2017, 15:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark