വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

ഏറെ കാത്തിരിപ്പിന് ശേഷം, ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞ ദിവസമാണ് പുതുതലമുറ പോളോ ഹാച്ച്ബാക്കിനെ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. പോളോ തരംഗം തീരുംമുമ്പെ പുതിയ ഫോക്‌സ്‌വാഗണ്‍ എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ടി-റോക്ക് പ്രൊഡക്ഷന്‍ വേര്‍ഷന്റെ ചിത്രങ്ങള്‍ കാര്‍ ആന്‍ഡ് ഡ്രൈവ് മാഗസിനിലൂടെയാണ് പുറത്ത് വന്നത്. 2014 ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ കോണ്‍സെപ്റ്റ് കാറായാണ് ടി-റോക്കിനെ ഫോക്‌സ്‌വാഗണ്‍ ആദ്യമായി അവതരിപ്പിച്ചത്.

വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ കോണ്‍സെപ്റ്റ് മോഡലില്‍ നിന്നും വേറിട്ട രൂപഘടനയാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് പിന്തുടരുന്നതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ടൂ-ഡോര്‍ കൂപ്പെ ഡിസൈനില്‍ ഒരുങ്ങിയ കോണ്‍സെപ്റ്റ് മോഡലിന് പകരം സമകാലിക എസ്‌യുവി പരിവേഷമാണ് ടി-റോക്കിനുള്ളത്.

വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ഫോക്‌സ്‌വാഗണ്‍ MQB പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ ടി-റോക്കില്‍ ഫൈവ്-ഡോര്‍ കോമ്പാക്ട് എസ്‌യുവി മുഖം ദൃശ്യമാണ്. അഡ്ജസ്റ്റബിള്‍ ഡാമ്പറുകള്‍ക്ക് ഒപ്പം, ഓള്‍-വീല്‍-ഡ്രൈവ് സംവിധാനത്തിലാകും പുതിയ കോമ്പാക്ട് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ നല്‍കുക.

വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

വിവിധ എഞ്ചിന്‍ ശ്രേണികളാണ് ടി-റോക്കില്‍ ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ മോഡലില്‍ ലഭിക്കുമെന്നാണ് സൂചന.

വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളും ടി-റോക്കില്‍ ഇടംപിടിക്കും.

വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളിലാകും ടി-റോക്ക് കടന്നെത്തുക. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ചാകും ടി-റോക്ക് എസ് യുവിയെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുക.

വീണ്ടും ഫോക്‌സ്‌വാഗണ്‍; കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

പോര്‍ച്ചുഗലില്‍ വെച്ച് ടി-റോക്കിന്റെ ഉത്പാദനം ഫോക്‌സ്‌വാഗണ്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
Volkswagen T-Roc Production Version Image Leaked. Read in Malayalam.
Story first published: Friday, June 23, 2017, 17:27 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark