പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

By Dijo Jackson

പോളോയിന്മേല്‍ പുതിയ പരീക്ഷണങ്ങളുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച പുത്തന്‍ പോളോയുടെ അമ്പരപ്പ് മാറും മുമ്പെ, പോളോയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ വെര്‍ടസ് സെഡാന്റെ വരവും കമ്പനി അറിയിച്ചിരിക്കുകയാണ്.

പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

ഫോക്‌സ്‌വാഗണ്‍ പുറത്ത് വിട്ടിരിക്കുന്ന വെര്‍ടസ് സെഡാന്റെ ടീസര്‍, രാജ്യാന്തര വിപണികളില്‍ ചര്‍ച്ചയായി കഴിഞ്ഞു. വെര്‍ടസ് സെഡാന്റെ രൂപരേഖ സൂചിപ്പിക്കുന്നതാണ് പുതിയ ടീസര്‍.

പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

പുത്തന്‍ പോളോ ഒരുങ്ങിയിട്ടുള്ള എംക്യൂബി A0 അടിത്തറയില്‍ തന്നെയാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ടസും ഒരുങ്ങുക. ഫോക്‌സ്‌വാഗണ്‍ അണിനിരത്താനിരിക്കുന്ന ഭാവി അവതാരങ്ങള്‍ എല്ലാം ഇനി എംക്യൂബി A0 പ്ലാറ്റ്‌ഫോമിലാണ് എത്തുക എന്നതും ശ്രദ്ധേയം.

പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

വെര്‍ടസിലെ സ്‌റ്റൈലിഷ് അലോയ് വീലുകളിലേക്കും പുത്തന്‍ ഹെഡ്‌ലാമ്പുകളിലേക്കും മസ്‌കുലാര്‍ ഫ്രണ്ട് ബമ്പറുകളിലേക്കും ടീസര്‍ വെളിച്ചം വീശുന്നുണ്ട്.

പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

പുതുക്കിയ റിയര്‍ ബമ്പറും, ഓള്‍-റാപ് ടെയില്‍ ലൈറ്റുകളുമാണ് വെര്‍ടസ് റിയര്‍ എന്‍ഡിലെ ഡിസൈന്‍ വിശേഷം. പുതുതലമുറ പോളോയ്ക്ക് സമാനമായ ഇന്‍ീരിയറാകും വെര്‍ടസിലും ഒരുങ്ങുക.

പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

അതേസമയം, പുതിയ സെഡാനില്‍ ഡ്യൂവല്‍-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡിനെ ഫോക്‌സ്‌വാഗണ്‍ നല്‍കിയേക്കും. തെക്കെ അമേരിക്കന്‍ വിപണിയിലാണ് വെര്‍ടസ് സെഡാനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആദ്യം അണിനിരത്തുക.

പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

1.0 ലിറ്റര്‍, 1.6 ലിറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വെര്‍ടസ് സെഡാനില്‍ ഒരുങ്ങുന്നത്. 115 bhp കരുത്തും 162 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ലഭ്യമാവുക.

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

126 bhp കരുത്തും 200 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഫോക്‌സ്‌വാഗണ്‍ നല്‍കും.

പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

പുതിയ വെര്‍ടസ് സെഡാന്‍ ഇന്ത്യയില്‍ എന്നെത്തും എന്നതില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഫോക്‌സ്‌വാഗണ്‍ ഇതുവരെയും നല്‍കിയിട്ടില്ല.

പുത്തന്‍ പോളോയുടെ 'ആത്മാവുമായി' ഒരു സെഡാന്‍; ഫോക്‌സ്‌വാഗണ്‍ വെര്‍ടസ് വരുന്നു

അതേസമയം ചെലവ് കുറഞ്ഞ Eco പ്ലാറ്റ്‌ഫോമിനെ ഇന്ത്യയില്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫോക്‌സ് വാഗണും, സ്‌കോഡയും. ജര്‍മ്മന്‍ നിരയില്‍ വെന്റോയ്ക്കും, പസാറ്റിനും ഇടയിലായാകും പുതിയ വെര്‍ടസ് സെഡാന്‍ അണിനിരക്കുക.

More from DriveSpark

Article Published On: Saturday, October 14, 2017, 12:26 [IST]
English summary
Next-Generation Volkswagen Polo Based Virtus Sedan Teased Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X