മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

By Dijo Jackson

2018 ലേക്കായി വോള്‍വോ ഒരുക്കുന്ന S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റ് എഡിഷനുകള്‍ മറയ്ക്ക് പുറത്ത് അവതരിച്ചു. പുതിയ എയറോഡൈനാമിക്‌സ് ഡിസൈനില്‍ ഒരുങ്ങുന്ന S60 സെഡാന്‍, V60 വാഗണ്‍ എന്നീ പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റ് വേരിയന്റുകള്‍, ലിമിറ്റഡ് എഡിഷനായാണ് എത്തുക.

മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

2.0 ലിറ്റര്‍ ട്വിന്‍-ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ എത്തുന്ന ഇരു പോള്‍സ്റ്റാറുകളിലും സൂപ്പര്‍ചാര്‍ജിംഗ്, ടര്‍ബ്ബോചാര്‍ജിംഗ് ഫീച്ചറുകള്‍ ലഭ്യമാണ്. 362 bhp കരുത്തും 470 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 2.0 ലിറ്റര്‍ ട്വിന്‍-ചാര്‍ജ്ഡ് എഞ്ചിന്‍.

മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു വേരിയന്റുകളിലും വോള്‍വോ നല്‍കുക. ബോര്‍ഗ്‌വാണര്‍ ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റം മുഖേനയുള്ള ഓള്‍-വീല്‍-ഡ്രൈവിലാണ് ഇരു മോഡലുകളും ഒരുങ്ങുന്നത്.

മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വോള്‍വോ S60 പോള്‍സ്റ്റാറിന് വേണ്ടത് 4.7 സെക്കന്‍ഡാണ്. അതേസമയം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത നേടാന്‍ V60 പോള്‍സ്റ്റാറിന് വേണ്ടത് 4.8 സെക്കന്‍ഡുമാണ്.

മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

മണിക്കൂറില്‍ 250 കിലോമീറ്ററാണ് S60, V60 പോള്‍സ്റ്റാറുകളുടെ ടോപ് സ്പീഡ്.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

ഫ്രണ്ട് സ്പ്ലിറ്ററിലും, സൈഡ് സില്ലുകളിലും, റിയര്‍ സ്‌പോയിലര്‍ എക്‌സ്റ്റന്‍ഷനിലും (S60 യില്‍ മാത്രം) ഒരുങ്ങുന്ന കാര്‍ബണ്‍-ഫൈബര്‍ എയറോ എലമന്റുകളാണ് പുതിയ പോള്‍സ്റ്റാറുകളുടെ പ്രധാന ഹൈലൈറ്റ്.

മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

അഡ്ജസ്റ്റബിള്‍ ഓലിന്‍സ് ഷോക്ക് അബ്‌സോര്‍ബര്‍ സിസ്റ്റവും, 371 mm ഡിസ്‌കുകള്‍ക്ക് ഒപ്പമുള്ള 6 പിസ്റ്റണ്‍ ബ്രെമ്പോ ബ്രേക്ക് കാലിപ്പറുകളും പോള്‍സ്റ്റാറുകളില്‍ വോള്‍വോ നല്‍കിയിട്ടുണ്ട്.

മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

ഹൈ-ഗ്ലോസ് ബ്ലാക് പോള്‍സ്റ്റര്‍ ഡയമണ്ട് കട്ട് വീലുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഡോര്‍ മിറര്‍ കേസിംഗുകള്‍, ബേസ്റ്റിംഗ് ബ്ലൂ മെറ്റാലിക് കളര്‍ സ്‌കീം എന്നിവ പുതിയ വേരിയന്റുകളുടെ കോസ്മറ്റിക് അപ്‌ഡേറ്റുകളാണ്.

മറയ്ക്ക് പുറത്ത് അവതരിച്ച 2018 വോള്‍വോ S60, V60 പോള്‍സ്റ്റാര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍

പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും, ബ്ലൂ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും, പോള്‍സ്റ്റര്‍ എംബ്രോയിഡറിംഗുമാണ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
2018 Volvo S60 & V60 Polestar Facelift Revealed. Read in Malayalam.
Story first published: Tuesday, August 29, 2017, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X