2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

By Dijo Jackson

വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ ലൊഞ്ച് ചെയ്തു. 60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ V90 ക്രോസ് കണ്‍ട്രിയെ വോള്‍വോ അവതരിപ്പിച്ചിരിക്കുന്നത്.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ക്രോസോവര്‍ സ്റ്റേഷൻ വാഗൺ കൂടിയാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രി. നിലവില്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള S90 സെഡാനെ കേന്ദ്രീകരിച്ചാണ് V90 ക്രോസ് കണ്‍ട്രി എത്തുന്നത്.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

235 bhp കരുത്തും 430 Nm torque ഉം ഏകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രിയുടെ പവര്‍ഹൗസ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍ ലഭ്യമാകുക.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ഓള്‍-വീല്‍ ഡ്രൈവും, എയര്‍ റൈഡ് സസ്‌പെന്‍ഷനും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രിയില്‍ ഇടംപിടിക്കുന്നത്.

Volvo V90 Cross Country Specifications 2.0 Diesel
Engine 1,969cc
Power 235bhp
Peak Torque 430Nm
Gearbox 8-speed Automatic
2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ഡിസൈന്‍ മുഖത്ത്, S90 സെഡാനോട് സാമ്യത പുലര്‍ത്തിയാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രി ഒരുങ്ങിയിരിക്കുന്നത്.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

മെറ്റാലിക് ഫിനിഷിംഗോട് കൂടിയ ഫ്രണ്ട് ഗ്രില്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹാമര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബോണറ്റില്‍ ഇടംപിടിക്കുന്ന അഗ്രസീവ് വരകള്‍ ഉള്‍പ്പെടുന്നതാണ് ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചറുകള്‍.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

സ്റ്റേഷന്‍ വാഗണ്‍ പരിവേഷമാണ് സൈഡ് പ്രൊഫൈല്‍ നല്‍കുന്നത്. എന്നാല്‍ 20 ഇഞ്ച് വീലുകളും, പ്ലാസ്റ്റിക്-ക്ലാഡില്‍ ഒരുങ്ങിയ വീല്‍ ആര്‍ച്ചുകളും വോള്‍വോ V90 ക്രോസ് കണ്‍ട്രിയ്ക്ക് എസ്‌യുവി മുഖം നല്‍കുന്നു.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

590 ലിറ്ററാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രിയുടെ ബൂട്ട് കപ്പാസിറ്റി.

Volvo V90 Cross Country Dimensions
Length 4,938mm
Width 2,019mm
Height 1,542mm
Wheelbase 2,941mm
Ground Clearance 210mm
2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ഇരു എന്‍ഡുകളിലും നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റുകള്‍, പുതുക്കിയ ബമ്പറുകള്‍, അലൂമിനിയം റൂഫ് റയിലുകള്‍ ഉള്‍പ്പെടുന്നതാണ് മോഡലിലെ എക്‌സ്റ്റീരിയര്‍ ഫീച്ചറുകള്‍.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ ശ്രദ്ധാ കേന്ദ്രം. വെന്റിലേറ്റഡ് സീറ്റുകളുമായെത്തുന്ന വോള്‍വോ V90 ക്രോസ് കണ്‍ട്രിയില്‍ മസാജ് ഓപ്ഷനുകളും കമ്പനി ലഭ്യമാക്കുന്നു.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

പാര്‍ക്കിംഗ് അസിസ്റ്റ്, ലെയ്ന്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം, സിറ്റി സേഫ്റ്റി, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ ഉള്‍പ്പെടുന്നതാണ് സുരക്ഷാ ഫീച്ചറുകള്‍.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളോട് കൂടിയ സെമി ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രിയിലുള്ളത്. മുന്‍നിരയിലുള്ള കാറിന്റെ വേഗതയും ദൂരവും വിലയിരുത്തിയാണ് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുക.

2017 വോള്‍വോ V90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ബിഎംഡബ്ല്യു X3, ഔടി Q3, മെര്‍സിഡീസ് ബെന്‍സ് GLE മോഡലുകളോടാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രി മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #new launch
English summary
2017 Volvo V90 Cross Country Launched In India. Read in Malayalam.
Story first published: Wednesday, July 12, 2017, 19:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X