2018 ബിഎംഡബ്ല്യു 3 സീരീസ് GT സ്‌പോര്‍ട് ഇന്ത്യയില്‍ എത്തി, വില 46.60 ലക്ഷം
2018 ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ടിനെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആഗോള വിപണിയില്‍ കൊണ്ടുവന്നത്. കൃത്യം ഒരുവര്‍ഷത്തിനിപ്പുറം കാര്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തിയിരിക്കുകയാണ്. 46.6 ലക്ഷം രൂപ വിലയില്‍ പുതിയ ബിഎംഡബ്ല്യു 320d ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് വിപണിയില്‍ പുറത്തിറങ്ങി.

3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയുടെ പ്രാരംഭ വകഭേദമാണിത്. ബിഎംഡബ്ല്യു 320d GT സ്‌പോര്‍ട്, പേരു സൂചിപ്പിക്കുന്നതു പോലെ ഡീസല്‍ പതിപ്പില്‍ മാത്രമെ മോഡല്‍ ലഭ്യമാവുകയുള്ളു. ലക്ഷ്വറി ലൈന്‍ വകഭേദത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് GT സ്‌പോര്‍ടിലും.

അതേസമയം ഇടത്തരം ലക്ഷ്വറി ലൈനിനെക്കാളും 2.6 ലക്ഷം രൂപ 3 സീരീസ് GT സ്‌പോര്‍ടിന് കുറവുണ്ട്. 49.20 ലക്ഷം രൂപയാണ് 3 സീരീസ് GT ലക്ഷ്വറി ലൈനിന് വില. ഏറ്റവും ഉയര്‍ന്ന എം സ്‌പോര്‍ടിന് 51.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഏഴു നിറങ്ങളാണ് കാറിലുള്ളത്. ആല്‍പൈന്‍ വൈറ്റ്, ബ്ലാക് സഫയര്‍ മെറ്റാലിക്, ഗ്ലേസിയര്‍ സില്‍വര്‍ മെറ്റാലിക്, ഇംപീരിയല്‍ ബ്ലൂ ബ്രില്ല്യന്റ് മെറ്റാലിക്, മെല്‍ബണ്‍ റെഡ് മെറ്റാലിക്, ജടൊബ മെറ്റാലിക്, ആര്‍ക്ടിക് ഗ്രെയ് ബ്രില്ല്യന്റ് ഇഫക്ട് മെറ്റാലിക് എന്നീ നിറങ്ങള്‍ മോഡലില്‍ തെരഞ്ഞെടുക്കാം.

പുറംമോടിയില്‍ ഒരുപിടി മാറ്റങ്ങളോടെയാണ് 3 സീരീസ് GT സ്‌പോര്‍ടിന്റെ വരവ്. ഹൈ - ലോ ബീമുകളുള്ള പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും പരിഷ്‌കരിച്ച ടെയില്‍ലാമ്പുകളും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

അലൂമിനിയം സാറ്റിന്‍ അലങ്കാരമുള്ള എയര്‍ ഇന്‍ടെയ്ക്കുകള്‍ പുതിയ 3 സീരീസ് GT സ്‌പോര്‍ടില്‍ ശ്രദ്ധയാകര്‍ഷിക്കും. എം സ്‌പോര്‍ടില്‍ നിന്നും പകര്‍ത്തിയ ശൈലിയാണിത്. അലോയ് വീല്‍ ഘടനയിലും മുന്‍ പിന്‍ ബമ്പറുകളിലും ഇക്കുറി മാറ്റങ്ങള്‍ കാണാം.

ടെയില്‍പൈപ്പുകളില്‍ കറുത്ത ക്രോം അലങ്കാരമാണ് ഒരുങ്ങുന്നത്. തുകലിനും തടിക്കും ഉള്ളില്‍ ക്ഷാമമില്ല. ലോഹ ഘടനകളുടെ പിന്തുണയുള്ള ആഷ് ഗ്രിന്‍ നിറശൈലിയാണ് അകത്തളം പിന്തുടരുന്നത്.

പാഡില്‍ ഷിഫ്റ്ററുകള്‍, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറകള്‍, എയര്‍ബാഗുകള്‍ എന്നിവ ഉള്ളിലെ സവിശേഷതകളില്‍പ്പെടും.

3 സീരീസ് GT സ്‌പോര്‍ടിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 190 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് സെറ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക.

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററിലെത്താന്‍ പുതിയ 3 സീരീസ് GT സ്‌പോര്‍ടിന് 7.7 സെക്കന്‍ഡുകള്‍ മതി. കംഫേര്‍ട്ട്, ഇക്കോപ്രോ, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിങ്ങനെ വിവിധ ഡ്രൈവിംഗ് മോഡുകള്‍ കാറില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications








