പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

By Dijo Jackson

2018 ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 7.35 ലക്ഷം രൂപ മുതലാണ് പുതിയ ജാസിന് വിപണിയില്‍ വില. ഏറ്റവും ഉയര്‍ന്ന ജാസ് മോഡല്‍ 9.29 ലക്ഷം രൂപ വിലയില്‍ ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. പുതുക്കിയ അകത്തളവും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും പുതിയ ജാസിന്റെ പ്രധാന ആകര്‍ഷണീയതയാണ്. പുറംമോടിയില്‍ ഒരുങ്ങിയിട്ടുള്ള ചെറിയ മിനുക്കുപ്പണികളും ശ്രദ്ധയാകര്‍ഷിക്കും.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

മൂന്നുവര്‍ഷം മുമ്പ് ഇന്ത്യയില്‍ എത്തിയ മൂന്നാം തലമുറ ജാസിന് ഹോണ്ട നല്‍കുന്ന ആദ്യ അപ്‌ഡേറ്റാണിത്. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. അതേസമയം വകഭേദങ്ങളുടെ എണ്ണം കമ്പനി വെട്ടിച്ചുരുക്കി.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

V, VX വകഭേദങ്ങള്‍ മാത്രമെ ജാസ് പെട്രോള്‍ ലഭ്യമാവുകയുള്ളു. S, V, VX വകഭേദങ്ങള്‍ ജാസ് ഡീസലില്‍ ഒരുങ്ങും. പ്രാരംഭ E, ഇടത്തരം SV വകഭേദങ്ങളെ കമ്പനി പൂര്‍ണമായും നിര്‍ത്തി. ഇനി മുതല്‍ ഡീസല്‍ മോഡലിലുള്ള S വകഭേദത്തില്‍ ജാസ് നിര തുടങ്ങും.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

2018 ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് വകഭേദങ്ങളുടെ വില —

Variants Petrol Diesel
S MT Not Available Rs 8.05 lakh
V MT Rs 7.35 lakh Rs 8.85 lakh
VX MT Rs 7.79 lakh Rs 9.29 lakh
V CVT Rs 8.55 lakh Not Avilable
VX CVT Rs 8.99 lakh Not Avilable
പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 15 ഇഞ്ച് സ്റ്റീല്‍ വീല്‍, നാലു സ്പീക്കര്‍ ഓഡിയോ സംവിധാനമുള്ള 3.5 ഇഞ്ച് സ്‌ക്രീന്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടുണുള്ള സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ ഡിഫോഗര്‍ എന്നിവയെല്ലാം പ്രാരംഭ ജാസ് S മോഡലിന്റെ വിശേഷങ്ങളാണ്.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

15 ഇഞ്ച് അലോയ് വീലുകളിലാണ് ഇടത്തരം V വകഭേദം വില്‍പനയ്‌ക്കെത്തുന്നത്. മുന്‍ ഫോഗ് ലാമ്പുകള്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ ഡിസ്‌പ്ലേയായും പ്രവര്‍ത്തിക്കുന്ന 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പിന്‍ വൈപ്പര്‍ എന്നിവ V വകഭേദത്തിന്റെ പ്രത്യേകതകളില്‍പ്പെടും.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

പെട്രോള്‍, ഡീസല്‍ സിവിടി മോഡലുകളില്‍ മാത്രമെ ക്രൂയിസ് കണ്‍ട്രോള്‍ ഒരുങ്ങുകയുള്ളു. പാഡില്‍ഷിഫ്റ്ററുകള്‍ പെട്രോള്‍ സിവിടി V മോഡല്‍ മാത്രമാണ് അവകശപ്പെടുക.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

ഏറ്റവും ഉയര്‍ന്ന VX വകഭേദത്തില്‍ നാവിഗേഷനുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ലെതര്‍ സ്റ്റീയറിംഗ് വീല്‍ എന്നിവയുണ്ട്.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

പിറകിലെ സിഗ്നേച്ചര്‍ എല്‍ഇഡി ടെയില്‍ ലൈറ്റും ക്രോം അലങ്കാരമുള്ള ഡോര്‍ ഹാന്‍ഡിലുകളും പുതിയ രണ്ടു നിറഭേദങ്ങളുമാണ് പുറംമോടിയില്‍ കമ്പനി നടത്തിയ മിനുക്കുപ്പണികള്‍.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

മുമ്പുണ്ടായിരുന്ന റേഡിയന്റ് റെഡ്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങള്‍ക്ക് പകരം പുതിയ കാര്‍ണെലിയന്‍ റെഡ് പേള്‍, അലബാസ്റ്റര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങള്‍ ഹാച്ച്ബാക്കില്‍ ഒരുങ്ങും. രൂപഭാവത്തിലോ ആകാരത്തിലോ മാറ്റങ്ങള്‍ വരുത്താതെയാണ് പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഹോണ്ട ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

പുതിയ ഹോണ്ട ജാസിലുള്ള 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 88 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്.

പുതിയ ജാസുമായി ഹോണ്ട വിപണിയില്‍, വില 7.35 ലക്ഷം മുതല്‍

1.5 ലിറ്റര്‍ i-DTEC എഞ്ചിനാണ് ഡീസല്‍ മോഡലില്‍. 98 bhp കരുത്തും 200 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഹ്യുണ്ടായി എലൈറ്റ് i20, മാരുതി ബലെനോ എന്നിവരോടാണ് ഹോണ്ട ജാസിന്റെ അങ്കം.

Article Published On: Thursday, July 19, 2018, 15:55 [IST]
English summary
2018 Honda Jazz Launched At Rs 7.35 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X