TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍; കരുത്തന്‍ മഹീന്ദ്ര XUV500 വിപണിയില്‍ — അറിയേണ്ടതെല്ലാം
കാത്തിരിപ്പിന് വിരാമം, 2018 മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 12.32 ലക്ഷം രൂപ മുതലാണ് പുതിയ XUV500 ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില (മുംബൈ).
പരിഷ്‌കരിച്ച രൂപഭാവവും, പ്രീമിയം അകത്തളവുമാണ് പുതിയ XUV500 ന്റെ പ്രധാന വിശേഷങ്ങള്‍. ഒപ്പം കരുത്തുറ്റ ടര്‍ബ്ബോഡീസല്‍ എഞ്ചിനും പുതിയ എസ്‌യുവിയുടെ ആകര്‍ഷണമാണ്.
അഞ്ചു ഡീസല്‍ വകഭേദങ്ങളിലും ഒരു പെട്രോള്‍ വകഭേദത്തിലുമാണ് ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ലഭ്യമാവുക. W5, W7, W9, W11, W11 ഓപ്ഷന്‍ പാക്ക് എന്നിങ്ങനെയാണ് ഡീസല്‍ വകഭേദങ്ങള്‍. G AT വകഭേദം മാത്രമാണ് XUV500 പെട്രോളില്‍.
ജീപ് കോമ്പസാണ് മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യഎതിരാളി. വിലയുടെ കാര്യമെടുത്താല്‍ കോമ്പസിനെ പിന്നിലാക്കിയിട്ടുണ്ട് പുതിയ XUV500.
Diesel | ||
Variant | MT | AT |
W5 | ₹12.32 Lakh | |
W7 | ₹13.58 Lakh | ₹14.78 Lakh |
W9 | ₹15.23 Lakh | ₹16.43 Lakh |
W11 | ₹16.43 Lakh | ₹17.63 Lakh |
W11 (O) | ₹16.68 Lakh | ₹17.88 Lakh |
Petrol | |
G AT | ₹15.43 Lakh |
15.43 ലക്ഷം രൂപയാണ് മഹീന്ദ്ര XUV500 പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില (മുംബൈ). ജീപ് കോമ്പസിന്റെ വിലയാകട്ടെ 15.16 ലക്ഷം രൂപ മുതലും. മുന്‍തലമുറയെക്കാളും വലിയ പുത്തന്‍ ഗ്രില്ലാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്.
പരിഷ്‌കരിച്ച ഹാലോജന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും. ഹെഡ്‌ലാമ്പുകളോട് ചേര്‍ന്ന് കുത്തനെയാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. ഇക്കുറി ഫോഗ് ലാമ്പുകളുടെ ഘടനയും കമ്പനി മാറ്റി.
ഒരല്‍പം വലിഞ്ഞു നില്‍ക്കുന്ന ടെയില്‍ലാമ്പുകളാണ് പുതിയ എസ്‌യുവിക്ക് പിന്നില്‍. പതിവിന് വിപരീതമായ ത്രികോണാകൃതിയാണ് ടെയില്‍ലാമ്പുകള്‍ക്ക്. ടെയില്‍ഗേറ്റിനും പിന്‍ ബമ്പറിനും പരിഷ്‌കാരങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
നമ്പര്‍ പ്ലേറ്റിന് ചുറ്റുമുള്ള ക്രോം അലങ്കാരം കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. ചവിട്ടുപടികള്‍ക്ക് ലഭിച്ച ക്രോം വര മാത്രമാണ് എസ്‌യുവിയുടെ വശങ്ങളില്‍ ചൂണ്ടിക്കാട്ടാവുന്ന മാറ്റം.
പുതിയ ഡയമണ്ട് കട്ട് ശൈലിയിലാണ് 18 ഇഞ്ച് അലോയ് വീലുകള്‍. 17 ഇഞ്ച് അലോയ് വീലുകളിലാണ് താഴ്ന്ന വകഭേദങ്ങളുടെ ഒരുക്കം. ക്രിംസൺ റെഡ്, മിസ്റ്റിക് കോപ്പർ എന്നീ രണ്ടു പുതിയ നിറങ്ങളും XUV500 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കമ്പനി പ്രത്യേകം കാഴ്ചവെച്ചിട്ടുണ്ട്.
ടാന്‍ നിറത്തിലുള്ള സീറ്റുകളാണ് അകത്തളത്തില്‍ വരവേല്‍ക്കുക. സീറ്റുകളില്‍ ഡയമണ്ട് സ്റ്റിച്ച് ശൈലിയാണ്. മൃദുവേറിയ ലെതര്‍ പ്രതലമാണ് ഡാഷ്‌ബോര്‍ഡില്‍. സെന്റര്‍ കണ്‍സോളിലും ഗിയര്‍ പിടിയിലും സ്റ്റീയറിംഗ് വീലിലും അലൂമിനിയം ഘടകങ്ങള്‍ കാണാം.
അര്‍ക്കമീസ് ഓഡിയോ സംവിധാനത്തിന്റെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഉണ്ട്. എസ്‌യുവിയിലെ മുഖ്യാകര്‍ഷണമാണ് കരുത്തുറ്റ 2.2 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോഡീസല്‍ എഞ്ചിന്‍. 155 bhp കരുത്തും 360 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.
140 bhp കരുത്തും 330 Nm torque ഉം ആയിരുന്നു മുന്‍തലമുറകളുടെ കരുത്തുത്പാദനം. അതേസമയം ഗിയര്‍ബോക്‌സില്‍ മാറ്റമില്ല. ആറു സ്പീഡാണ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍.
140 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കുന്നതാണ് 2.2 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോപെട്രോള്‍ എഞ്ചിന്‍. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവും എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
15.4 കിലോമീറ്ററാണ് XUV500 ല്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ആറു എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്പി, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളും XUV500 ന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍.
വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹെക്‌സ, ജീപ് കോമ്പസ് എന്നിവരോടാണ് പുതിയ മഹീന്ദ്ര XUV500 ഏറ്റുമുട്ടുക. രാജ്യത്തുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ നിന്നും പുതിയ XUV500 നെ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം. വരും ദിവസങ്ങളിൽ തന്നെ മോഡലിന്റെ വിതരണം കമ്പനി ആരംഭിക്കും.