സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി, വില 5.56 ലക്ഷം മുതല്‍

By Dijo Jackson

കഴിഞ്ഞവര്‍ഷമാണ് സബ് കോമ്പാക്ട് സെഡാന്‍ ഡിസൈറിന് മാരുതി പുതുക്കിയത്. വന്നതിന് പിന്നാലെ മോഡല്‍ വിപണിയില്‍ വമ്പന്‍ ഹിറ്റായി. ഒരുഘട്ടത്തില്‍ ആള്‍ട്ടോ 800 -നെ പോലും പിന്തള്ളിയാണ് ഡിസൈര്‍ വില്‍പന മുന്നേറിയത്. എന്നാല്‍ പുതിയ ഹോണ്ട അമേസിന്റെ വരവ് മാരുതി ഡിസൈറിന്റെ പ്രചാരം തെല്ലൊന്നു കുറച്ചു.

സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി, വില 5.56 ലക്ഷം മുതല്‍

ഫിഗൊ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡും വിപണിയില്‍ വരുന്നതോടു കൂടി ശ്രേണിയില്‍ മത്സരം മുറുകും. ഇക്കാര്യം മുന്നില്‍ക്കണ്ട് പുതിയ ഡിസൈര്‍ സ്‌പെഷ്യല്‍ എഡിഷനെ മാരുതി വിപണിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. പ്രാരംഭ LXI വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറിന്റെ ഒരുക്കം.

സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി, വില 5.56 ലക്ഷം മുതല്‍

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാണ്. ഡിസൈര്‍ സ്‌പെഷ്യല്‍ എഡിഷന്‍ പെട്രോളിന് 5.56 ലക്ഷം രൂപയാണ് വില. സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈര്‍ ഡീസല്‍ വില്‍പനയ്‌ക്കെത്തുക 6.56 ലക്ഷം രൂപയ്ക്കും. വില ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി, വില 5.56 ലക്ഷം മുതല്‍

പ്രാരംഭ വകഭേദങ്ങളായതുകൊണ്ടു ഫീച്ചറുകളിലും ഓപ്ഷനുകളിലും ഏറെ ധാരാളിത്തം സ്‌പെഷ്യല്‍ എഡിഷന്‍ അവകാശപ്പെടില്ല. എന്നാല്‍ ബ്ലുടൂത്ത് പിന്തുണയുള്ള രണ്ടു സ്പീക്കര്‍ ഓഡിയോ സംവിധാനം, മുന്‍ പവര്‍ വിന്‍ഡോ, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, വീല്‍ കവറുകള്‍ എന്നിവ സ്‌പെഷ്യല്‍ എഡിഷന്റെ ഭാഗമായി പ്രാരംഭ വകഭേദങ്ങള്‍ക്ക് ലഭിക്കും.

സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി, വില 5.56 ലക്ഷം മുതല്‍

പരിമിത കാലത്തേക്ക് മാത്രമാണോ ഡിസൈര്‍ സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാവുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ ഡിസൈറിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി, വില 5.56 ലക്ഷം മുതല്‍

ഡിസൈറിലുള്ള 1.2 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറിലുണ്ട്.

സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറുമായി മാരുതി, വില 5.56 ലക്ഷം മുതല്‍

ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനാണ് ഡിസൈര്‍ ഡീസലില്‍. എഞ്ചിന്‍ 74 bhp കരുത്തും 190 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ്, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഡീസല്‍ മോഡലിലും ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #new launches
English summary
New Maruti Dzire Edition Launched. Read in Malayalam.
Story first published: Friday, August 10, 2018, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X