മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

By Staff

പുതിയ എര്‍ട്ടിഗ വരുന്നതുവരയെയുള്ള മഹീന്ദ്ര മറാസോയുടെ തിളക്കം, നവംബര്‍ 21 -ന് പുതുതലമുറ മാരുതി എംപിവി വില്‍പനയ്ക്കു വരാനിരിക്കെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. രൂപത്തിലും ഭാവത്തിലും എര്‍ട്ടിഗ കുറച്ചുകൂടെ വളര്‍ന്നു. മൈലേജായിരിക്കും ഇത്തവണ എര്‍ട്ടിഗയുടെ ഹൈലൈറ്റ്. നാളിതുവരെ ബജറ്റ് എംപിവി ശ്രേണിയില്‍ എര്‍ട്ടിഗയായിരുന്നു സൂപ്പര്‍താരം.

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

പ്രതിമാസം 4,000 യൂണിറ്റിന് മുകളില്‍ വില്‍പ്പന കുറിച്ചു കൊണ്ടിരിക്കെയാണ് എര്‍ട്ടിഗയുടെ പുത്തന്‍ പതിപ്പു രാജ്യാന്തര വിപണിയില്‍ എത്തുന്നത്. പുതിയ എര്‍ട്ടിഗ താമസിയാതെ ഇങ്ങെത്തുമെന്നു അറിഞ്ഞതു മുതല്‍ നിലവിലെ എംപിവിയുടെ വില്‍പ്പന പതിയെ കുറഞ്ഞു.

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

ഇടയ്ക്കു കയറിവന്ന മഹീന്ദ്ര മറാസോ എര്‍ട്ടിഗയുടെ വിപണി നാമവശേഷമാക്കിയെന്നും വേണമെങ്കില്‍ പറയാം. കഴിഞ്ഞമാസം 1,387 യൂണിറ്റിന്റെ വില്‍പ്പന മാത്രമെ എര്‍ട്ടിഗ കുറിച്ചുള്ളൂ. പക്ഷെ ഈ ക്ഷീണം മുഴുവന്‍ പുതുതലമുറ എര്‍ട്ടിഗ മാറ്റും.

Most Read: മട്ടും ഭാവവും മാറി പുതിയ ടൊയോട്ട കൊറോള — ഇന്ത്യയില്‍ വരിക മാരുതി എഞ്ചിനില്‍?

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

ആകര്‍ഷകമായ രൂപഭാവം. ആഢംബര മികവുള്ള അകത്തളം. പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും. എര്‍ട്ടിഗയിലൂടെ തിരിച്ചുവരവു നടത്താന്‍ മാരുതി തയ്യാര്‍. നിലവിലെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരം പുത്തന്‍ 1.5 ലിറ്റര്‍ K15B നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 2018 എര്‍ട്ടിഗയില്‍ തുടിക്കും.

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ള എഞ്ചിനാണിത്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എര്‍ട്ടിഗയ്ക്ക് മാരുതി നല്‍കും.

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ 19 കിലോമീറ്റര്‍ വരെ മൈലേജ് എര്‍ട്ടിഗ കുറിക്കുമെന്നാണ് വിവരം. അതായത് നിലവിലെ എര്‍ട്ടിഗയെക്കാള്‍ രണ്ടു കിലോമീറ്റര്‍ അധികം മൈലേജ്. സമാനമായി ഓട്ടോമാറ്റിക് വകഭേദം 18 കിലോമീറ്റര്‍ മൈലേജ് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

പെട്രോള്‍ എഞ്ചിന്‍ പുത്തനാണെങ്കില്‍ എര്‍ട്ടിഗയുടെ ഡീസല്‍ പതിപ്പുകളില്‍ നിലവിലെ എഞ്ചിന്‍ തന്നെ തുടരും. 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന് 90 bhp കരുത്തും 200 Nm torque ഉം പരമാവധിയുണ്ട്. അഞ്ചു സ്പീഡാണ് ഡീസല്‍ പതിപ്പുകളില്‍ ഗിയര്‍ബോക്‌സ്.

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

25 കിലോമീറ്റര്‍ വരെ മൈലേജ് എര്‍ട്ടിഗ ഡീസലില്‍ പ്രതീക്ഷിക്കാം. ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എംപിവിയായി രണ്ടാംതലമുറ എര്‍ട്ടിഗ വിപണിയില്‍ അറിയപ്പെടും. ഭാരംകുറഞ്ഞ HEARTECT അടിത്തറ എര്‍ട്ടിഗയുടെ മൈലേജ് കൂട്ടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

മികവുറ്റ ഡ്രൈവിംഗ് നിയന്ത്രണവും ഭേദപ്പെട്ട സ്ഥിരതയും HEARTECT അടിത്തറ കാഴ്ച്ചവെക്കുമന്നാണ് കമ്പനിയുടെ അവകാശവാദം. രൂപത്തിലും ഭാവത്തിലും വലുപ്പം കൈവരിച്ചെങ്കിലും നിലവിലെ എര്‍ട്ടിഗയുടെ വീല്‍ബേസ് തന്നെയാണ് പുതിയ മോഡലിനും.

Most Read: പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

തടിനിര്‍മ്മിത ഡാഷ്‌ബോര്‍ഡ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് ബട്ടണ്‍, പിന്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രോം ആവരണമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിങ്ങനെ നീളും പുതുതലമുറ എര്‍ട്ടിഗയുടെ വിശേഷങ്ങള്‍.

മറാസോയ്ക്ക് എതിരെ പുത്തന്‍ എര്‍ട്ടിഗ, മൈലേജ് മാജിക്ക് ആവര്‍ത്തിക്കാന്‍ മാരുതി

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലാണ് എര്‍ട്ടിഗയില്‍ ഒരുങ്ങുന്നത്. 12V ചാര്‍ജ്ജിംഗ് പോര്‍ട്ടുകളും വോയിസ് കമ്മാന്‍ഡ് സംവിധാനവും പിന്‍ പാര്‍ക്കിംഗ് ക്യാമറയുമെല്ലാം എര്‍ട്ടിഗയുടെ മറ്റു ഫീച്ചറുകളില്‍പ്പെടും. വിപണിയില്‍ 6.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ പുതിയ എര്‍ട്ടിഗയ്ക്കു വില പ്രതീക്ഷിക്കാം.

Image Source: TeamBHP, Instagram/Indra Fathan

Most Read Articles

Malayalam
English summary
2018 Maruti Ertiga Mileage Details. Read in Malayalam.
Story first published: Tuesday, November 20, 2018, 19:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X