TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മാരുതിയുടെ സര്‍പ്രൈസ് മുഴുവന്‍ ചോര്‍ന്നു — ഇതാണ് പുതിയ 2018 സിയാസ് ഫെയ്സ്ലിഫ്റ്റ്
2018 മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡലിന്റെ പൂര്‍ണ്ണ ചിത്രങ്ങള്‍ പുറത്ത്. പുതിയ സിയാസില്‍ മാരുതി നടത്തിയ ഒരുക്കങ്ങള്‍ മുഴുവന്‍ പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുകയാണ്. കരുതിയതു പോലെ നിലവിലുള്ള മോഡലിനെക്കാള്‍ കൂടുതല്‍ പ്രീമിയം മുഖമാണ് പുതിയ സിയാസിന്.
വിപണിയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ് എന്നിവരുമായാണ് സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ പോര്. മോഡലിന്റെ മുഖം മാരുതി കാര്യമായി പരിഷ്കരിച്ചിട്ടുണ്ടെന്നു പുതിയ ചിത്രങ്ങള്‍ പറഞ്ഞുവെയ്ക്കുന്നു.
മുകളിലും താഴെയും ക്രോം അലങ്കാരം ഒരുങ്ങുന്ന ഗ്രില്ലിന് ഇക്കുറി വീതി കുറവായിരിക്കും. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളിലും പുതുമ അനുഭവപ്പെടും. ഹെഡ്ലാമ്പില് തന്നെയാണ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍. മുന്‍ ബമ്പര്‍ അഗ്രസീവ് ശൈലി പിന്തുടരുകയാണ്.
വശങ്ങളില് എടുത്തുപറയത്തക്ക മാറ്റങ്ങളില്ല. അതേസമയം 15 ഇഞ്ച് അലോയ് വീല്‍ ശൈലി കമ്പനി ചെറുതായി പരിഷ്കരിച്ചിട്ടുണ്ട്. ക്രോം അലങ്കാരം ചുറ്റുമൊരുങ്ങുന്ന റിഫ്ളക്ടറുകള്‍ക്ക് പിന് ബമ്പറിലാണിടം.
അകത്തളത്തിലും മാറ്റങ്ങള്‍ ധാരളമുണ്ട്. ഉള്ളില്‍ കൂടുതല്‍ തെളിച്ചം അനുഭവപ്പെടും. മുന്‍ ഡോറിന് നടുവില്‍ നിന്നുമാരംഭിക്കുന്ന വുഡ് ട്രിം ഡാഷ്ബോര്‍ഡിന് കുറുകെയാണ് ഒരുങ്ങുന്നത്. പരിഷ്കരിച്ച ഇന്‍സ്ട്രമെന്റ് പാനലും 2018 സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ ആകര്‍ഷണീയതയാണ്.
വലിയ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ കാറില്‍ സാന്നിധ്യമറിയിക്കും. സ്റ്റീയറിംഗില്‍ മാറ്റമില്ലെങ്കിലും ക്രൂയിസ് കണ്ട്രോള് ഫീച്ചര്‍ സിയാസ് ഫെയ്സ്ലിഫ്റ്റ് സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ മറ്റൊരു വിശേഷമായി മാറുന്നു.
മോഡലിന്റെ ആല്‍ഫ വകഭേദം ടച്ച്സ്ക്രീന്‍ സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിലനിര്‍ത്തും. 2018 സിയാസ് ഫെയ്സ്ലിഫ്റ്റിന് പുതിയ എഞ്ചിനായിരിക്കും ലഭിക്കുകയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ എഞ്ചിന് മോഡലില്‍ ഒരുങ്ങും.
എഞ്ചിന് 103 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെക്കാളും 10 bhp കരുത്തും 8 Nm torque ഉം പുതിയ എഞ്ചിന് കൂടുതല്‍ ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.
നാലു സ്പീഡ് ഗിയര്‍ബോക്സിനെ ഓപ്ഷനല്‍ വ്യവസ്ഥയില്‍ കമ്പനി ലഭ്യമാക്കും. നിലവിലുള്ള 1.3 ലിറ്റര്‍ DDiS 200 എഞ്ചിന് തന്നെയാണ് സിയാസ് ഫെയ്സ്ലിഫ്റ്റ് ഡീസലില്‍ തുടരുക. 89 bhp കരുത്തും 200 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. അഞ്ചു സ്പീഡ് മാത്രമായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്.
Spy Image Source: AutoPortal