ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

By Dijo Jackson

പുതുതലമുറ മാരുതി സുസൂക്കി എര്‍ട്ടിഗ എംപിവിയുടെ പൂര്‍ണ വിവരങ്ങള്‍ പുറത്ത്. രാജ്യാന്തര വിപണിയില്‍ അണിനിരക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ എര്‍ട്ടിഗ എംപിവിയുടെ മുഴുവന്‍ വിവരങ്ങളടങ്ങുന്ന ബ്രോഷര്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

കമ്പനി രഹസ്യമായി കാത്തുവെച്ച എര്‍ട്ടിഗയുടെ രൂപവും ഭാവവും ഇതോടെ വെളിപ്പെട്ടു. ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് പുതിയ എര്‍ട്ടിഗ ആദ്യമെത്തുക. തൊട്ടുപിന്നാലെ പുതുതലമുറ മാരുതി എംപിവി ഇന്ത്യന്‍ തീരമണയും. ഏഴു നിറങ്ങളാണ് പുതിയ എര്‍ട്ടിഗയ്ക്ക്. ഗ്രെയ്, ബ്രൗണ്‍, സില്‍വര്‍, ബ്ലാക്, വൈറ്റ്, ബര്‍ഗാന്റി, റെഡ് എന്നിങ്ങനെയാണ് നിറങ്ങള്‍.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

എര്‍ട്ടിഗയുടെ പുറംമോഡിയില്‍ കമ്പനി കാര്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഗ്രില്ലിലും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടനയിലും ഇതു വ്യക്തമായി കാണാം. പുതിയ ബമ്പറും 15 ഇഞ്ച് അലോയ് വീലുകളും കാറില്‍ എടുത്തുപറയണം.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

പ്രൊജക്ടര്‍ ടെയില്‍ലാമ്പുകളാണ് പുതിയ എര്‍ട്ടിഗയുടെ പിന്നില്‍. ഫോഗ് ലാമ്പുകള്‍, കീലെസ് സ്മാര്‍ട്ട് എന്‍ട്രി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും എര്‍ട്ടിഗയുടെ പ്രത്യേകതകളാണ്.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

പുതിയ എര്‍ട്ടിഗയില്‍ മേല്‍ക്കൂരയിലാണ് എല്‍ഇഡി സ്റ്റോപ് ലാമ്പ്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകളില്‍ ഇന്‍ഡിക്കേറ്ററുകളുമുണ്ട്. 4,395 mm നീളവും 1,735 mm വീതിയും, 1,690 mm ഉയരവുമാണ് എര്‍ട്ടിഗയ്ക്ക്. 2,740 mm നീളമേറിയതാണ് വീല്‍ബേസ്.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. പുതിയ എര്‍ട്ടിഗയില്‍ ഏഴു പേര്‍ക്കു വിശാലമായി സഞ്ചരിക്കാം. 45 ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ ബൂട്ട് കപ്പാസിറ്റി 153 ലിറ്ററില്‍ നിന്നും 550 ലിറ്ററായി വര്‍ധിക്കും.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

വേണമെങ്കില്‍ രണ്ടും മൂന്നും നിര സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി 803 ലിറ്ററില്‍ എത്തിക്കാം. സ്വിഫ്റ്റിലും ഡിസൈറിലും കണ്ട ഡാഷ്‌ബോര്‍ഡാണ് പുതിയ എര്‍ട്ടിഗയുടെ അകത്തളത്തിലും.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം വരാനിരിക്കുന്ന എര്‍ട്ടഗിയിലുണ്ട്. സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍ എന്നിങ്ങനെ നീളും അകത്തളത്തെ മറ്റു വിശേഷങ്ങള്‍.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

രണ്ടു എയര്‍ബാഗുകളും എബിഎസും പുതുതലമുറ എര്‍ട്ടിഗയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ് ബ്രേക്കിംഗ് നിറവേറ്റുക.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

ബ്രോഷര്‍ പ്രകാരം ഏറ്റവും പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാം തലമുറ എര്‍ട്ടിഗയില്‍. മാരുതി സുസൂക്കി വികസിപ്പിച്ച എഞ്ചിനാണിത്. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ DOHC K158 എഞ്ചിന് പരമാവധി 103.2 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും.

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ — ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു!

അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. ഇന്ത്യയില്‍ വരുന്ന പുതിയ എര്‍ട്ടിഗയ്ക്ക് ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും മാരുതി നല്‍കുമെന്നാണ് പ്രതീക്ഷ.

Source: Serayamotor

More from DriveSpark

Article Published On: Wednesday, April 18, 2018, 19:21 [IST]
English summary
2018 Maruti Ertiga Leaked. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X