രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയിലേക്ക്

By Dijo Jackson

ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ സജീവമാകാന്‍ മിത്സുബിഷി തീരുമാനിച്ചു. ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിക്ക് പിന്നാലെ ഔട്ട്‌ലാന്‍ഡര്‍ PHEV മോഡലിനെയും മിത്സുബിഷി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഓഗസ്റ്റ് 20 -ന് പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV വിപണിയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയുടെ പ്ലഗ് - ഇന്‍ ഹൈബ്രിഡ് പതിപ്പാണ് ഔട്ട്‌ലാന്‍ഡര്‍ PHEV. നിലവില്‍ രാജ്യാന്തര വിപണികളില്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV വില്‍പനയ്ക്ക് എത്തുന്നുണ്ട്. പൂര്‍ണ ഇറക്കുമതി മോഡലായാകും ഔട്ട്ലാന്‍ഡര്‍ PHEV ഇന്ത്യയില്‍ അവതരിക്കുക.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

പെട്രോള്‍ എഞ്ചിന്റെയും വൈദ്യുത മോട്ടോറിന്റെയും പിന്തുണയോടെയാണ് ഔട്ട്‌ലാന്‍ഡര്‍ PHEV നിരത്തിലോടുക. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും രണ്ടു വൈദ്യുത മോട്ടോറുകളും ഔട്ട്‌ലാന്‍ഡര്‍ PHEV -യില്‍ തുടിക്കും.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 186 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ഇരു വൈദ്യുത മോട്ടോറുകള്‍ക്കും 82 bhp വരെ കരുത്തുത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഹൈബ്രിഡ് സവിശേഷതയുടെ ആകെത്തുകയായി 203 bhp കരുത്തു ഔട്ട്‌ലാന്‍ഡര്‍ PHEV -യ്ക്ക് ലഭിക്കും.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

എസ്‌യുവിയുടെ മുന്‍ പിന്‍ ആക്‌സിലുകളിലാണ് വൈദ്യുത മോട്ടോറുകള്‍ ഒരുങ്ങുന്നത്. 12kW ലിഥിയം അയോണ്‍ ബാറ്ററി വൈദ്യുത മോട്ടോറുകള്‍ക്ക് ഊര്‍ജ്ജമേകും. ആറര മണിക്കൂര്‍ കൊണ്ടു ബാറ്ററി സംവിധാനം പൂര്‍ണമായും ചെയ്യാന്‍ കഴിയുമെന്നാണ് മിത്സുബിഷിയുടെ അവകാശവാദം.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയിലാണ് ലഭിക്കുക. ഫാസ്റ്റ് ചാര്‍ജ്ജറെങ്കില്‍ അരമണിക്കൂര്‍ കൊണ്ടുതന്നെ ബാറ്ററി സംവിധാനത്തില്‍ എണ്‍പതു ശതമാനം ചാര്‍ജ്ജ് കയറും.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

മൂന്നു ഡ്രൈവിംഗ് മോഡുകളാണ് ഔട്ട്‌ലാന്‍ഡര്‍ PHEV -യില്‍. ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് എന്നീ മോഡുകള്‍ മോഡലിന്റെ പ്രകടനക്ഷമത നിര്‍ണ്ണയിക്കും. പേരു സൂചിപ്പിക്കുന്നതു പോലെ പൂര്‍ണമായി വൈദ്യുത മോട്ടോറുകളെ ആശ്രയിച്ച് ഓള്‍ ഇലക്ട്രിക് മോഡ് പ്രവര്‍ത്തിക്കും.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

പരമാവധി വേഗതയായ 120 കിലോമീറ്റര്‍ വേഗത്തില്‍ അമ്പതു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ മോഡില്‍ എസ്‌യുവിക്ക് പറ്റും. സീരീസ് ഹൈബ്രിഡ് മോഡും വൈദ്യുത കരുത്തിലാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഇവിടെ പെട്രോള്‍ എഞ്ചിന്റെ സഹായത്താല്‍ ബാറ്ററി തുടര്‍ച്ചയായി ചാര്‍ജ്ജ് ചെയ്യപ്പെടും.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

പാരലല്‍ മോഡില്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് എസ്‌യുവി ഓടുക. അതേസമയം പെട്രോള്‍ എഞ്ചിന് വൈദ്യുത മോട്ടോറുകള്‍ പിന്തുണയര്‍പ്പിക്കും. ഔട്ട്ലാന്‍ഡര്‍ PHEV -യില്‍ 58 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

പവര്‍ട്രെയിനിന് പുറമെ ഔട്ട്ലാന്‍ഡര്‍ PHEV -യുടെ അകത്തളത്തവും മാറ്റങ്ങള്‍ അവകാശപ്പെടും. അഞ്ചു സീറ്റര്‍ ഘടനയാണ് അകത്തളം പാലിക്കുന്നത്. വലുപ്പമേറിയ ലിഥിയം അയോണ്‍ ബാറ്ററികളെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

ഹൈബ്രിഡ് പതിപ്പിലേക്ക് വരുമ്പോള്‍ എസ്‌യുവിയുടെ ഇന്ധനശേഷി 60 ലിറ്ററില്‍ നിന്നും 45 ലിറ്ററായി ചുരുങ്ങും. കൂടാതെ 260 കിലോയോളം അധികഭാരവും ഔട്ട്ലാന്‍ഡര്‍ PHEV രേഖപ്പെടുത്തും.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

ഏഴു എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഔട്ട്ലാന്‍ഡറിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

കീലെസ് ഗോ, ഓട്ടോ ഹെഡ്ലാമ്പുകള്‍, വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്ക്, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 6.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ഔട്ട്ലാന്‍ഡര്‍ PHEV -യുടെ മറ്റു വിശേഷങ്ങളാണ്.

രണ്ടുംകല്‍പിച്ച് മിത്സുബിഷി, പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV ഈ മാസം വിപണിയില്‍

ഇന്ത്യന്‍ വരവില്‍ മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ PHEV -യ്ക്ക് 35 ലക്ഷത്തിന് മേലെ വില പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഔട്ട്ലാന്‍ഡര്‍ PHEV പതിപ്പിന് എതിരാളികള്‍ ആരുമില്ല. അതേസമയം ടൊയോട്ട ഫോര്‍ച്യൂണര്‍, വരാനുള്ള ഹോണ്ട CR-V, ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവികളുമായാണ് ഔട്ട്ലാന്‍ഡറിന്റെ അങ്കം.

Source: MoneyControl

More from DriveSpark

Article Published On: Saturday, August 18, 2018, 14:33 [IST]
English summary
2018 Mitsubishi Outlander PHEV India Launch Details Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X