പുതിയ ഫീച്ചറുകളുമായി 2018 നിസാന്‍ മൈക്ര, മൈക്ര ആക്ടിവ് — വില 5.03 ലക്ഷം മുതല്‍
പുത്തന്‍ ഫീച്ചറുകളുമായി 2018 നിസാന്‍ മൈക്ര, മൈക്ര ആക്ടിവ് ഹാച്ച്ബാക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 6.19 ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയാണ് 2018 മൈക്രയുടെ വില. അതേസമയം 5.03 ലക്ഷം മുതല്‍ 5.98 ലക്ഷം രൂപ വരെയാണ് 2018 മൈക്ര ആക്ടിവിന് വിപണിയില്‍ വില. ഫീച്ചറുകള്‍ക്ക് പുറമെ പുറംമോടിയില്‍ ഒരുങ്ങുന്ന ചെറിയ മിനുക്കുപ്പണികളും പുത്തന്‍ നിസാന്‍ മൈക്ര ഹാച്ച്ബാക്കുകളുടെ വിശേഷങ്ങളില്‍പ്പെടും.

പുതിയ മോഡലുകള്‍ക്ക് വിപ്ലവാത്മക ഫീച്ചറുകള്‍ ലഭിച്ചെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ സുഖസൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും മൈക്ര, മൈക്ര ആക്ടിവ് മോഡലുകള്‍ അവകാശപ്പെടും.

പുതിയ മൈക്ര നിരയില്‍ ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ പ്രാരംഭ വകഭേദത്തില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം നല്‍കാന്‍ ഇത്തവണയും കമ്പനി മുന്‍കൈയ്യെടുത്തില്ല.

സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും മൈക്രയ്ക്ക് ലഭിച്ച പുതുഫീച്ചറുകളില്‍പ്പെടും. പുതിയ 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് 2018 മൈക്രയിലെ മറ്റൊരു മുഖ്യാകര്‍ഷണം.

നാവിഗേഷന് വേണ്ടിയുള്ള മിറര്‍ലിങ്ക് കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്. അതേസമയം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി മോഡല്‍ അവകാശപ്പെടില്ല. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്.

പുതിയ മൈക്ര ആക്ടിവിലും ഇരട്ട എയര്‍ബാഗുകളെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് നിസാന്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന XV വകഭേദത്തില്‍ മാത്രമെ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം ഒരുങ്ങുകയുള്ളു.

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും പുതിയ മൈക്ര ആക്ടിവിലെ വിശേഷങ്ങളാണ്. മിററുകളില്‍ ഇടംപിടിച്ച ടേണ്‍ ഇന്‍ഡിക്കേറ്ററുകളും സ്‌പോയിലറും 2018 മൈക്ര ഹാച്ച്ബാക്കിന് പുതുമ കാഴ്ച്ചവെക്കും.

ഓട്ടോ ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ എന്നിങ്ങനെ നീളും നിസാന്‍ മൈക്ര ഹാച്ച്ബാക്കുകളുടെ മറ്റു സവിശേഷതകള്‍.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, മാനുവല്‍ എസി തുടങ്ങിയവ 2018 നിസാന്‍ മൈക്ര ആക്ടിവും അവകാശപ്പെടുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് മൈക്രയിലുള്ളത്. 1.2 ലിറ്റര്‍ എഞ്ചിന് 76 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും.

63 bhp കരുത്തും 160 Nm torque -മാണ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മൈക്രയില്‍ ലഭ്യമാണ്. മൈക്ര ആക്ടിവിന്റെ കാര്യമെടുത്താല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹാച്ച്ബാക്കിലുള്ളത്. എഞ്ചിന് 67 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.


Click it and Unblock the Notifications