പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍; വില 92.60 ലക്ഷം രൂപ

Written By:

2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍ പുറത്തിറങ്ങി. 92.60 ലക്ഷം രൂപയാണ് പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). കേവലം VXL വകഭേദത്തില്‍ മാത്രമാണ് പുത്തന്‍ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വരവ്. മുന്‍തലമുറകളെ പോലെ ഇക്കുറിയും കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് ടൊയോട്ടയുടെ ആഢംബര എസ്‌യുവി വിപണിയില്‍ എത്തുന്നത്.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് 2018 ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ഒരുക്കം. എഞ്ചിന് 170 bhp കരുത്തും 410 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയില്‍. 2990 കിലോഗ്രാമാണ് ഈ ഏഴു സീറ്റര്‍ എസ്‌യുവിയുടെ ഭാരം. ഇന്ധനശേഷി 81 ലിറ്ററും.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

പ്രധാനമായും യൂറോപ്യന്‍ ശൈലിയാണ് പുതിയ എസ്‌യുവിയ്ക്ക്. പുറംമോഡിയിലും അകത്തളത്തും കാര്യമായ നടത്തിയ അഴിച്ചുപണികള്‍ ടൊയോട്ട നടത്തിയിട്ടുണ്ട്.

Recommended Video - Watch Now!
Mahindra Rexton Quick Look; Specs, Interior And Exterior - DriveSpark
പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

വലിയ വീതിയേറിയ ഗ്രില്ലാണ് മാറ്റങ്ങളില്‍ എടുത്തുപറയേണ്ടത്. ഗ്രില്ലില്‍ കുത്തനെയുള്ള സ്ലാറ്റുകളും പരിഷ്‌കരിച്ച പ്രൊജക്ടര്‍ ടൈപ് ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

പുതുക്കിയ ബമ്പറിനൊപ്പമുള്ള എല്‍ഇഡി ഡൈയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുത്തന്‍ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വിശേഷമാണ്. പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ഡിസൈൻ പേരു കേട്ട LC200 നെ ഓര്‍പ്പെടുത്തും.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

പഴയ തലമുറയെക്കാളും 60 mm നീളം അധികനീളം പുതിയ എസ്‌യുവിയ്ക്കുണ്ട്. 17 മുതല്‍ 19 ഇഞ്ച് വരെയുള്ള പുതിയ അലോയ് വീലുകളും ഡിസൈന്‍ ഫീച്ചറുകളിൽ ഉള്‍പ്പെടും.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

ആധുനികമാണ് അകത്തളം. പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള 4.2 ഇഞ്ച് MID യൂണിറ്റ്, പുതിയ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, പുതിയ സ്റ്റീയറിംഗ് വീല്‍ എന്നിവയിലേക്ക് കണ്ണു പതിയുമെന്ന കാര്യം തീര്‍ച്ച.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

സ്പീഡ് അസിസ്റ്റോടെയുള്ള പവര്‍ സ്റ്റീയറിംഗ്, ഡൗണ്‍ഹില്‍-ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഏഴു എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവ അടങ്ങുന്നതാണ് 2018 ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ സുരക്ഷാമുഖം.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, ഗ്രെയ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ളെയ്ക്ക്, ആറ്റിറ്റിയൂഡ് ബ്ലാക് മീക്ക, റെഡ് മീക്ക മെറ്റാലിക്, അവാന്‍ഡ്-ഗാര്‍ഡെ ബ്രോണ്‍സ് മെറ്റാലിക്, വിന്റേജ് ബ്രൗണ്‍ പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ എന്നീ എട്ടു നിറങ്ങളിലാണ് പുതിയ പ്രാഡോ വിപണിയില്‍ എത്തുന്നത്.

പുതിയ ഭാവത്തില്‍ 2018 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയില്‍;വില 92.60 ലക്ഷം രൂപ

ഫോര്‍ച്യൂണറിനും ലാന്‍ഡ് ക്രൂയിസര്‍ LC200 നും ഇടയിലാണ് 2018 ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ സ്ഥാനം. ഔടി Q7, മെര്‍സിഡീസ് ബെന്‍സ് GLS, വോള്‍വോ XC90 എന്നിവരാണ് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ മുഖ്യ എതിരാളികള്‍.

കൂടുതല്‍... #toyota #new launch
English summary
2018 Toyota Land Cruiser Prado Launched In India. Read in Malayalam.
Story first published: Monday, March 19, 2018, 10:17 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark