വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

By Dijo Jackson

1998 -ല്‍ സാന്‍ട്രോയിലൂടെ ഇന്ത്യയില്‍ ചുവടുറപ്പിച്ച ഹ്യുണ്ടായി ഇതുവരെ എണ്‍പതുലക്ഷം വാഹനങ്ങളെ വിപണിയില്‍ പുറത്തിറക്കി കഴിഞ്ഞു. സാന്‍ട്രോയ്ക്ക് ശേഷം വിപണി കണ്ട i10, ഗ്രാന്‍ഡ് i10, എലൈറ്റ് i20, ക്രെറ്റ മോഡലുകള്‍ ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയുടെ തേരോട്ടത്തിന് ഊര്‍ജ്ജം പകരുകയാണ്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

അടുത്തരണ്ടു വര്‍ഷത്തിനകം ഒമ്പതു പുതിയ മോഡലുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായി. മാരുതി സുസുക്കിയുടെ അപ്രമാദിത്വം കൂടുതല്‍ മോഡലുകളെ ഇറക്കി തകര്‍ക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഈ അവസരത്തില്‍ ഇന്ത്യയില്‍ വരണമെന്നു കാര്‍ പ്രേമികള്‍ ആഗ്രഹിക്കുന്ന ഏഴു ഹ്യുണ്ടായി കാറുകള്‍ പരിശോധിക്കാം —

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ഹ്യുണ്ടായി ലഫെസ്റ്റ

കഴിഞ്ഞ ഏപ്രില്‍മാസം സമാപിച്ച 2018 ഓട്ടോ ചൈന ഷോയില്‍ കമ്പനി അവതരിപ്പിച്ച സെഡാനാണിത്. ഈ വര്‍ഷം അവസാനത്തോടെ ലഫെസ്റ്റ ചൈനയില്‍ വില്‍പനയ്‌ക്കെത്തും. പെര്‍ഫോര്‍മന്‍സ് സെഡാനുകളുടെ ഗണത്തിലാണ് എലാന്‍ട്രയുടെ അടിത്തറയില്‍ ഒരുങ്ങുന്ന ലഫെസ്റ്റ പെടുക.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

യുവതലമുറയെയാണ് മോഡല്‍ പ്രധാനമായും നോട്ടമിടുന്നത്. 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകള്‍ ലഫെസ്റ്റയിലുണ്ട്. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നത്. ലഫെസ്റ്റയെ ഹ്യുണ്ടായി ഇന്ത്യയില്‍ കൊണ്ടുവരുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ഹ്യുണ്ടായി സെലസ്റ്റ

സെലസ്റ്റ. 2016 ഗ്വാങ്‌സോ ഓട്ടോ ഷോയില്‍ ഹ്യുണ്ടായി കാഴ്ച്ചവെച്ച മറ്റൊരു സെഡാന്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സെലസ്റ്റ ചൈനീസ് വിപണിയില്‍ എത്തി. മുന്‍തലമുറ എലാന്‍ട്രയെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന സെലസ്റ്റയെ വേര്‍ണയ്ക്ക് മുകളിലാണ് കമ്പനി പ്രതിഷ്ഠിക്കുന്നത്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ഹ്യുണ്ടായിയുടെ ഫ്‌ളൂയിഡിക് സ്‌കള്‍പ്ച്ചര്‍ 2.0 ഡിസൈന്‍ ഭാഷയാണ് സെലസ്റ്റ പിന്തുടരുന്നത്. അതേസമയം പുതിയ വേര്‍ണയിലും എലാന്‍ട്രയിലും കണ്ട ഡിസൈന്‍ ശൈലികള്‍ സെലസ്റ്റയിലും ദൃശ്യമാണ്. ഒരല്‍പം ഉയര്‍ന്നാണ് സെഡാന്റെ പിന്നഴക്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മോഡലില്‍. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷുകള്‍ സെലസ്റ്റയില്‍ ലഭ്യമാണ്. സെലസ്റ്റയുടെ ഇന്ത്യന്‍ വരവിന് സാധ്യത തീരെ കുറവാണ്. കാരണം നിലവില്‍ ഹ്യുണ്ടായി നിരയില്‍ വേര്‍ണ ശക്തമായി നിലകൊള്ളുന്നുണ്ട്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ഹ്യുണ്ടായി കോന

വികസിത രാഷ്ട്രങ്ങളെ മനസില്‍വെച്ചു ഹ്യുണ്ടായി രൂപംനല്‍കിയ ബി-സെഗ്മന്റ് കോമ്പാക്ട് എസ്‌യുവിയാണ് കോന. ക്രെറ്റയ്ക്കും മുകളിലാണ് കോനയുടെ സ്ഥാനം. പുതുതലമുറ ഉപഭോക്താക്കളെയാണ് ഹ്യുണ്ടായി കോന ലക്ഷ്യമിടുന്നത്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

1.0 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ കോനയില്‍ ലഭ്യമാണ്. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക്, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കോനയില്‍ തെരഞ്ഞെടുക്കാം.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

കോനയുടെ തെരഞ്ഞെടുത്ത പതിപ്പുകളില്‍ മാത്രമെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ലഭ്യമാവുകയുള്ളു. അടുത്തവര്‍ഷം രണ്ടാംപകുതിയില്‍ പൂര്‍ണ്ണ വൈദ്യുത കാറായി കോന ഇലക്ട്രിക്കിനെ ഇന്ത്യയില്‍ കൊണ്ടുവരുമെന്നു കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ജെനിസിസ് G90

ഹ്യുണ്ടായിയുടെ ആഢംബര ബ്രാന്‍ഡാണ് ജെനിസിസ്. മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി കമ്പനികള്‍ക്ക് ജെനിസിസിലൂടെയാണ് ഹ്യുണ്ടായി മറുപടിയേകുന്നത്. ഒഴുകിയിറങ്ങുന്ന കമ്പനിയുടെ പതിവു ആകാരമാണ് ജെനിസിസ് G90 സെഡാനും.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ജര്‍മ്മന്‍ കാറുകളോടു മല്ലിടാനുള്ള ആഢംബര കാറില്‍ എടുത്തുപറയണം. മൂന്നു പെട്രോള്‍ എഞ്ചിനുകളാണ് കാറില്‍. 3.8 ലിറ്റര്‍ V6, 3.3 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V6, 5.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V8 എഞ്ചിന്‍ തുടിപ്പുകളില്‍ ജെനിസിസ് G90 ആഗോള വിപണിയില്‍ എത്തുന്നു.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

3.3 ലിറ്റര്‍, 3.8 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനല്‍ വ്യവസ്ഥയില്‍ തെരഞ്ഞെടുക്കാം. അതേസമയം 5.0 ലിറ്റര്‍ പതിപ്പില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ഹ്യുണ്ടായി i30

ഇന്ത്യയില്‍ വരാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ഹ്യുണ്ടായി i30. ഇതിനകം ഇന്ത്യന്‍ നിരത്തില്‍ പലകുറി i30 ഹാച്ച്ബാക്കിനെ ക്യാമറ പകര്‍ത്തി കഴിഞ്ഞു. 1.0 ലിറ്റര്‍, 1.4 ലിറ്റര്‍, 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും 1.6 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും ഹാച്ച്ബാക്കില്‍ ലഭ്യമാണ്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

രണ്ടു ട്യൂണിംഗ് വ്യവസ്ഥകള്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിനുണ്ട്. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക്, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കില്‍ തെരഞ്ഞെടുക്കാം.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

വിലയുടെ കാര്യം മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി i30 ഹാച്ച്ബാക്കിന് തലവേദനയായി മാറുക. ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ ഇടത്തരം സെഡാന്റെ വില i30 ഹാച്ച്ബാക്കിന് പ്രതീക്ഷിക്കാം.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ഹ്യുണ്ടായി i30 N

i30 ഹാച്ച്ബാക്കിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പാണ് ഹ്യുണ്ടായി i30 N. കമ്പനിയുടെ പെര്‍ഫോര്‍മന്‍സ് വിഭാഗം N ഡിവിഷനാണ് i30 N മോഡലിന് പിന്നില്‍. എയറോഡൈനാമിക് ഡിസൈന്‍ ഘടന, വീതിയേറിയ ഇന്‍ടെയ്ക്കുകള്‍, പിന്‍ ഡിഫ്യൂസര്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് കുഴലുകള്‍, പ്രത്യേക കൂളിങ്ങ് ഇന്‍ലെറ്റ് എന്നിവയെല്ലാം ഹ്യുണ്ടായി i30 N ഹാച്ച്ബാക്കിന്റെ സവിശേഷതകളാണ്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

രണ്ടു ട്യൂണിംഗ് വ്യവസ്ഥയേകുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറില്‍. 19 ഇഞ്ച് അലോയ് അലോയ് വീലുകള്‍ ഓപ്ഷനല്‍ ഫീച്ചറായി ഹാച്ച്ബാക്കില്‍ തെരഞ്ഞെടുക്കാം. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

രാജ്യത്തെ കടുത്ത പെര്‍ഫോര്‍മന്‍സ് കാര്‍ പ്രേികളെ തൃപ്തിപ്പെടുത്താന്‍ ഹ്യുണ്ടായി i30 N -ന് കഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

ഹ്യുണ്ടായി i20 കൂപ്പെ

i20 ഹാച്ച്ബാക്കിന്റെ മൂന്നു ഡോര്‍ കൂപ്പെ പതിപ്പിനെ രാജ്യാന്ത വിപണിയില്‍ ഹ്യുണ്ടായി അണിനിരത്തുന്നുണ്ട്. രണ്ടു ഡോറുകള്‍ ഇല്ലെന്നതിന് പുറമെ കൂടുതല്‍ സ്‌പോര്‍ടിയാണ് i20 കൂപ്പെ ഹാച്ച്ബാക്ക്.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

1.25 ലിറ്റര്‍, 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും 1.1 ലിറ്റര്‍, 1.4 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനുകളും i20 കൂപ്പെയില്‍ ഒരുങ്ങുന്നുണ്ട്. 1.25 പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ലഭ്യമാവുകയുള്ളു.

വരണം ഈ ഏഴു ഹ്യുണ്ടായി കാറുകള്‍ ഇന്ത്യയില്‍

അതേസമയം 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പതിപ്പിന് നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കൂടിയുണ്ട്. ഡീസല്‍ മോഡലുകളിലെല്ലാം ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Article Published On: Monday, August 13, 2018, 15:40 [IST]
English summary
7 Hyundai Cars Enthusiasts Ask For In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X