ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 9 മാരുതി കാറുകള്‍
ഇന്ത്യയില്‍ പ്രാബല്യത്തിലുള്ള ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് തങ്ങളുടെ ഒമ്പതു മോഡലുകള്‍ വിപണിയില്‍ എത്തുന്നതെന്നു മാരുതി സുസുക്കി. നിലവില്‍ 15 മോഡലുകളാണ് മാരുതിയ്ക്ക് ഇന്ത്യയിലുള്ളത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തിലുണ്ടെങ്കിലും പുതിയ കാറുകളില്‍ ഇതു നിര്‍ബന്ധമല്ല.

2019 ഒക്ടോബര്‍ മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രം (BNVSAP) വിപണിയില്‍ കര്‍ശനമാകും. പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ പരിശോധനകള്‍ BNVSAP ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങളില്‍പ്പെടും.

ഈ നടപടിക്രമങ്ങള്‍ പാലിക്കുന്ന കാറുകള്‍ക്ക് മാത്രമാണ് അടുത്തവര്‍ഷം ഒക്ടോബര്‍ മുതല്‍ ഇന്ത്യയില്‍ വില്‍പനാനുമതി ലഭിക്കുക. 2018 ഒക്ടോബര്‍ മുതല്‍ വഴിയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ നിര്‍ദ്ദേശങ്ങളും വിപണിയില്‍ പ്രാബല്യത്തില്‍ വരും.

2020 ഒക്ടോബര്‍ തൊട്ടു പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ നിര്‍ദ്ദേശങ്ങള്‍ കാറുകള്‍ നിര്‍ബന്ധമായും പാലിക്കണം. അതേസമയം എസ്-ക്രോസ്, സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ്, സെലറിയോ എന്നീ ഒമ്പതു കാറുകള്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റ് അസെസ്‌മെന്റ് പ്രോഗ്രം ചട്ടങ്ങള്‍ പാലിച്ചാണ് വിപണിയില്‍ എത്തുന്നതെന്നു മാരുതി വ്യക്തമാക്കി.

വിപണിയില്‍ വരാന്‍ പോകുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റും പുതുതലമുറ എര്‍ട്ടിഗയും ഇതേ പാത പിന്തുടരും. നിലവില്‍ ഒമ്‌നി, ജിപ്‌സി, ഈക്കോ, വാഗണ്‍ആര്‍, ആള്‍ട്ടോ മോഡലുകള്‍ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല.

അടുത്തവര്‍ഷം ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാകുന്നതോടു കൂടി ഈ മോഡലുകളെ കമ്പനി പരിഷ്‌കരിക്കുകയോ, പിന്‍വലിക്കുകയോ ചെയ്യും. ഒമ്‌നി, ഈക്കോ മോഡലുകളെ മാരുതി നിര്‍ത്താനാണ് സാധ്യത കൂടുതല്‍.

വാഗണ്‍ആറിന് പകരക്കാരനെ കമ്പനി പരീക്ഷിച്ചു വരികയാണ്. ചെറു എംപിവി പരിവേഷത്തിലുള്ള സോലിയോയെ ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ക്യാമറ പിടികൂടി കഴിഞ്ഞു. നിരയില്‍ ആള്‍ട്ടോയെയും കമ്പനി മാറ്റി പ്രതിഷ്ഠിക്കാം.

പുതിയ ജിമ്‌നി വരുന്നതോടു കൂടി ജിപ്‌സിയുടെ കാര്യവും ഏറെക്കുറെ തീരുമാനമാകും. എന്നാല്‍ ജിമ്‌നിയുടെ വരവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ മാരുതി ഇതുവരെ നടത്തിയിട്ടില്ല. എന്തായാലും പൂര്‍ണ്ണ സജ്ജമായ ക്രാഷ് ടെസ്റ്റ് സംവിധാനം ഹരിയാനയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ മാരുതി സുസുക്കി സ്ഥാപിച്ചു കഴിഞ്ഞു.

നിലവില്‍ യൂട്ടിലിറ്റി വാഹന നിരയില്‍ വിറ്റാര ബ്രെസ്സയും പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ബലെനോയും മികച്ച പ്രതികരണമാണ് വിപണിയില്‍ നേടുന്നത്. ഫെബ്രുവരിയില്‍ വില്‍പനയ്‌ക്കെത്തിയ മൂന്നാംതലമുറ സ്വിഫ്റ്റും കഴിഞ്ഞ വര്‍ഷം വന്ന ഡിസൈറും അതത് ശ്രേണിയില്‍ വന്‍പ്രചാരം കൈയ്യടക്കി കഴിഞ്ഞു.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറാണ് ഡിസൈര്‍. സ്വിഫ്റ്റും മോശമല്ല. വില്‍പന കണക്കുകളില്‍ രണ്ടാമതുണ്ട് സ്വിഫ്റ്റ്. അടുത്ത രണ്ടുവര്‍ഷം വലിയ മാറ്റങ്ങള്‍ക്കാണ് ഇന്ത്യന്‍ വാഹനലോകം സാക്ഷ്യം വഹിക്കുക. 2020 മുതല്‍ BS VI നിര്‍ദ്ദേശങ്ങളും വിപണിയില്‍ കര്‍ശനമാകും.


Click it and Unblock the Notifications








