കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

By Dijo Jackson

ഒരു കിറുക്കന്‍ സംശയത്തില്‍ നിന്നാണ് എല്ലാറ്റിന്റെയും തുടക്കം. ഹിന്ദുസ്താന്‍ അംബാസഡറിന് പ്യൂഷോ കാറായി മാറാന്‍ പറ്റുമോ? പൂനെ അജീങ്ക്യ ഡിവൈ പാട്ടീല്‍ സര്‍വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പഴയ പ്യൂഷോ 206 പരസ്യം കണ്ടു നെറ്റി ചുളിച്ചു.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

ഇന്ത്യന്‍ പശ്ചാത്തലം. പ്യൂഷോ 206 -നോട് അഗാധപ്രണയം തോന്നുന്ന യുവാവ്. അദ്ദേഹത്തിന് കൈയ്യിലുള്ളത് ഒരു അംബാസഡറും. ആദ്യം അംബാസഡറിനെ ഭിത്തിയിലേക്ക് ഇടിച്ചുകയറ്റി. പിന്നെ ആനയെ കൊണ്ടിരുത്തി ചവിട്ടി. ഇതെല്ലാം കഴിഞ്ഞു ചുറ്റിക പ്രയോഗവും!

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

കൊഴുത്തുരണ്ട അംബാസഡറിനെ ഒറ്റ രാത്രികൊണ്ടു നാടന്‍ പ്യൂഷോ 206 ആക്കി ഇദ്ദേഹം മാറ്റി! കാര്‍ ലോകം കണ്ട ഏക്കാലത്തേയും മികച്ച പരസ്യങ്ങളില്‍ ഒന്നാണിത്. ഇറങ്ങിയത് 2003 -ല്‍. പരസ്യം കണ്ടപ്പോള്‍ 'ചരിത്രം' ആവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു.

പക്ഷെ പ്യൂഷോ 206 തലമുറ മണ്‍മറഞ്ഞു; 208 GTI തലമുറയാണ് നിലവില്‍. എന്നാല്‍ പിന്നെ അംബാസഡറിനെ പ്യൂഷോ 208 GTI ആക്കാമെന്ന് വിദ്യാര്‍ത്ഥികളും കല്‍പിച്ചു. 15 വര്‍ഷം മുമ്പിറങ്ങിയ പ്യൂഷോ പരസ്യത്തെ ധ്യാനിച്ചാണ് ഇവരുടെ തുടക്കം.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

ആദ്യം തന്നെ അംബാസഡറിന്റെ മൂന്നു ബോക്‌സ് ഘടന പൊളിച്ചെഴുതപ്പെട്ടു. പ്യൂഷോയുടെ പരുവത്തിലേക്ക് വരാന്‍ കുറച്ചൊന്നുമല്ല അംബാസഡര്‍ കഷ്ടപ്പെട്ടത്. കാറിന്റെ പിന്‍ഭാഗം സംഘം അടിച്ചുപരത്തി. ശേഷം പ്യൂഷോ 208 GTI -യുടെ യഥാര്‍ത്ഥ കാഡ് (CAD) ഡിസൈന്‍ ഫയലുകളുടെ പിന്തുണയാല്‍ ഫൈബര്‍ ഗ്ലാസ് പാനലുകള്‍ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പന ചെയ്തു.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

അംബാസഡറിന്റെ പിന്‍ഭാഗം പൂര്‍ണമായുംഫൈബര്‍ ഗ്ലാസ് പാനലുകള്‍ കൊണ്ടാണ് ഇവര്‍ ഒരുക്കിയത്. എന്തായാലും യഥാര്‍ത്ഥ പ്യൂഷോ 208 GTI -യുടെ പിന്നഴക് അംബാസഡറിന് ലഭിച്ചെന്നു ഇവിടെ എടുത്തുപറയണം. പിറകില്‍ ഗ്ലാസ് വിന്‍ഡ്ഷീല്‍ഡിന് പകരം അക്രൈലിക് ഘടനയാണ് ഇടംപിടിക്കുന്നത്.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

പിറകിലെ ഫൈബര്‍ ഗ്ലാസ് പാനലുകള്‍ അംബാസഡറിന്റെ ലോഹഘടനയോട് ചേര്‍ന്നണഞ്ഞാണ് നില്‍ക്കുന്നതും. പഴയ പരസ്യത്തില്‍ കണ്ടതു പോലെ ചുറ്റിക പ്രയോഗവും ജെസിബി പ്രയോഗവും (ആനയ്ക്ക് പകരം) അംബാസഡറില്‍ ഇവര്‍ ആവുവോളം നടത്തിയിട്ടുണ്ട്.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

മുന്നിലും കാര്യമായ ഇടപെടലുകള്‍ കാണാം. ബോണറ്റും ഫൈബര്‍ ഗ്ലാസ് നിര്‍മ്മിതം. ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, മിററുകള്‍, അലോയ് വീലുകള്‍ – ഘടകങ്ങളിലെല്ലാം പ്യൂഷോ 208 GTI -യുടെ പ്രഭാവം തെളിഞ്ഞു നിൽപ്പുണ്ട്. യഥാര്‍ത്ഥ പ്യൂഷോയില്‍ നിന്നും അടര്‍ത്തിമാറ്റിയ ബാഡ്ജുകള്‍ അംബാസഡറിന് ഫ്രഞ്ച് മുഖം നല്‍കുന്നു.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

പ്യൂഷോ 208 GTI -യുടെ ഗ്രില്ലാണ് അംബാസഡറിന് ഇവര്‍ നല്‍കിയത്. മുന്‍ബമ്പറും ഫോഗ്‌ലാമ്പുകളും പ്യൂഷോയുടേത് തന്നെ. പുറമെ പ്യൂഷോയാണെങ്കിലും അകത്തളത്തില്‍ അംബാസഡറിന്റെ പാരമ്പര്യം കാക്കാനാണ് ഇവര്‍ക്കു താത്പര്യം.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

മുന്നിലും പിന്നിലും പഴയ ബെഞ്ച് സീറ്റു തുടരുന്നു. നിലത്തു കാര്‍പെറ്റ് പഴയ അംബസഡര്‍ സ്മരണയുണര്‍ത്തും. ഇസുസുവിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കാറില്‍. എഞ്ചിന് 55 bhp കരുത്ത് പരമാവധി സൃഷ്ടിക്കും.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

പിന്‍ വീല്‍ ഡ്രൈവാണ് അംബാസഡറെങ്കില്‍, മുന്‍ വീല്‍ ഡ്രൈവാണ് പ്യൂഷോ 208 GTI. ഇക്കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ പ്യൂഷോയിലേക്കുള്ള അംബാസഡറിന്റെ പ്രയാണം അത്ഭുതപ്പെടുത്തുമെന്ന് നിസംശയം പറയാം.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ ചുവടുവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്യൂഷോ. വലിയ പരിചയമില്ലാത്ത ഇന്ത്യക്കാര്‍ക്ക് ഇടയിലേക്കാണ് ആദ്യരണ്ടു തവണയും പ്യൂഷോ കടന്നുവന്നത്. പേരെടുക്കുക പോയിട്ട്, ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിക്കാന്‍ പോലും ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞില്ല.

പക്ഷെ അംബാസഡര്‍ എന്ന ജനപ്രിയ ബ്രാന്‍ഡിനെ സ്വന്തമാക്കിയതോട് കൂടി ഇന്ത്യയില്‍ മൂന്നാമങ്കത്തിനുള്ള പടപ്പുറപ്പാട് കമ്പനി തുടങ്ങി. മണ്‍മറഞ്ഞ അംബാസഡറിനെ പ്യൂഷോ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അംബാസഡറിലൂടെ ഇന്ത്യയില്‍ പേരു സ്ഥാപിക്കാന്‍ പ്യൂഷോയും ആഗ്രഹിക്കുന്നു.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

അറിയുമോ, ഇങ്ങനെയും ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

പ്രീമിയര്‍ 118NE യെ ഇന്ത്യന്‍ കാര്‍പ്രേമികള്‍ അങ്ങനെ പെട്ടെന്ന് മറക്കില്ല. ഇന്ത്യ കണ്ട ആദ്യകാല ആഢംബര കാറുകളില്‍ പ്രീമിയര്‍ 118NE യ്ക്ക് പ്രഥമ സ്ഥാനമുണ്ട്. 1966 മോഡല്‍ ഫിയറ്റ് 124 നെ അനുസ്മരിപ്പിച്ച് 1986 ല്‍ ഇന്ത്യന്‍ തീരമണഞ്ഞ പ്രീമിയര്‍ 118NE, കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഇന്ത്യന്‍ മണ്ണില്‍ വന്‍പ്രചാരം നേടി.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

പ്രീമിയര്‍ പദ്മിനി, ഹിന്ദുസ്താന്‍ അംബാസഡര്‍, കോണ്ടസ്സ കാറുകള്‍ മാത്രമായിരുന്നു പ്രീമിയര്‍ 118NE യുടെ അക്കാലത്തെ എതിരാളികള്‍. വിപണിയില്‍ പുത്തന്‍ താരോദയങ്ങളുടെ കുത്തൊഴുക്കിലും തനത് വ്യക്തി മുദ്ര കൈവിടാതെ പിടിച്ച് നില്‍ക്കാന്‍ പ്രീമിയര്‍ 118NE ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

2001 ഓടെ ദീര്‍ഘശ്വാസം വലിച്ച പ്രീമിയര്‍ 118NE യുടെ അവശേഷിക്കുന്ന മോഡലുകള്‍ക്ക് ഇന്ന് പൊന്നും വിലയാണ് വിപണിയില്‍. പ്രീമിയര്‍ 118NE യ്ക്ക് വേണ്ടി കാര്‍പ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കവെ, ബംഗളൂരുവില്‍ നിന്നും ഒരു പ്രീമിയര്‍ 118NE ജീവശ്വാസമെടുത്തിരിക്കുകയാണ്.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

1.2 ലിറ്റര്‍ എഞ്ചിനില്‍ ഒരുങ്ങിയ ഈ പ്രീമിയര്‍ 118NE യില്‍ കസ്റ്റം എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും, കൊണി സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡുകളുമാണ് ഇടംപിടിച്ചിട്ടുള്ളത്. 13 ഇഞ്ച് ക്രൊമഡോറ റിമ്മുകളാണ് പ്രീമിയര്‍ 118NE യുടെ മറ്റൊരു ഹൈലൈറ്റ്. ഒരല്‍പം നവീകരിച്ചതാണ് എഞ്ചിനും ക്യാബിനും. പ്രീമിയറിന്റെ കയ്യൊപ്പായ ചതുര ഹെഡ്‌ലാമ്പുകള്‍, റൗണ്ട് ക്വാഡ്‌ലാമ്പ് സെറ്റപ്പിന് വേണ്ടി വഴിമാറി എന്നതും ശ്രദ്ധേയം.

കണ്ടാല്‍ പറയുമോ ഇത് അംബാസഡര്‍ ആണെന്ന്? ആരെയും അത്ഭുതപ്പെടുത്തും ഈ രൂപമാറ്റം!

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 1986 ല്‍ അവതരിച്ച പ്രീമിയര്‍ 118NE യില്‍ ഒരുങ്ങിയത്. 52 bhp കരുത്തും 81 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. FW56A ഗിയര്‍ബോക്‌സുമായി ബന്ധപ്പെട്ട എഞ്ചിന്‍, സ്മൂത്ത് ഗിയര്‍ഷിഫ്റ്റിന്റെ ഏറെ പ്രശസ്തി നേടി. മണിക്കൂറില്‍ 130 കിലോമീറ്ററായിരുന്നു ആദ്യകാല പ്രീമിയര്‍ 118NE യുടെ പരമാവധി വേഗത.

Source: TopGear

Malayalam
English summary
Hindustan Ambassador Modified As Peugeot 208. Read in Malayalam.
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more