പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

Written By:

'ഓട്ടോമാറ്റിക് കാറുകള്‍ പൊല്ലാപ്പാണ്. ഉയര്‍ന്ന ചെലവും, കുറഞ്ഞ ഇന്ധനക്ഷമതയും. വാങ്ങുന്നെങ്കില്‍ മാനുവല്‍ കാര്‍ മതി'... മൂന്ന് വര്‍ഷം മുമ്പ് വരെ വിപണി ഒന്നടങ്കം പറഞ്ഞു ഇക്കാര്യം. എന്നാല്‍ എഎംടി കാറുകള്‍ ഈ ധാരണ പാടെ തെറ്റിച്ചു.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

ബജറ്റ് വിലയില്‍ ഓട്ടോമാറ്റിക് സവിശേഷതകളുമായുള്ള എഎംടി കാറുകള്‍ക്കാണ് ഇന്ന് പ്രചാരം കൂടുതല്‍. പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള എഎംടി കാറുകളെ പരിശോധിക്കാം —

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

ടാറ്റ നാനോ

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ചെലവു കുറഞ്ഞ ഓട്ടോമാറ്റിക് കാറാണ് ടാറ്റ നാനോ. ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന XMA, XTA വകഭേദങ്ങളിലാണ് എഎംടി പതിപ്പ് ലഭ്യമാവുക. 624 സിസി പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങുന്ന നാനോ എഎംടിയില്‍ 21.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

3.01 ലക്ഷം രൂപയാണ് നാനോ XMA വകഭേദത്തിന്റെ എക്‌സ്‌ഷോറൂം പ്രൈസ്ടാഗ്. 3.20 ലക്ഷം രൂപ വിലയിലാണ് XTA വകഭേദം ഷോറൂമുകളില്‍ അണിനിരക്കുന്നതും.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

റെനോ ക്വിഡ്

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം നേടിക്കൊടുത്ത അവതാരങ്ങളില്‍ ഒന്നാണ് ക്വിഡ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് നിരയിലെ മുഖ്യനാണ് ക്വിഡ്. മോഡലിന്റെ പ്രചാരം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ക്വിഡില്‍ എഎംടി പതിപ്പിനെ റെനോ നല്‍കിയത്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

പ്രതീക്ഷിച്ച പോലെ തന്നെ 67 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ എഎംടി പതിപ്പ് വിപണിയില്‍ ഹിറ്റായി. RXL, RXT (O), ക്വിഡ് ക്ലൈമ്പര്‍ വകഭേദങ്ങളിലാണ് എഎംടി ഫീച്ചറുള്ളത്. 24.04 കിലോമീറ്ററാണ് മോഡല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

പ്രായോഗികത, വിശാലത, ഇന്ധനക്ഷമത എന്നീ ഘടകങ്ങളുടെ മികവുറ്റ സമന്വയമാണ് കിഡ് 1.0 ലിറ്റര്‍ എഎംടി. 3.78 ലക്ഷം രൂപ മുതലാണ് മോഡലിന്റെ ഓണ്‍റോഡ് വില (ദില്ലി).

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

ഡാറ്റ്‌സന്‍ റെഡി-ഗോ

ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി വിപണിയില്‍ എത്തിയത്. ക്വിഡുമായി അടിത്തറ പങ്കിടുന്ന റെഡി-ഗോ എഎംടിയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിക്കുന്നതും.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

റെഡി-ഗോയുടെ ഏറ്റവും ഉയര്‍ന്ന T(O), S വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ഫീച്ചര്‍ ലഭ്യമാവുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മറ്റു വകഭേദങ്ങളില്‍.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

22.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് റെഡി-ഗോ എഎംടിയില്‍ കമ്പനിയുടെ വാഗ്ദാനം. യഥാക്രമം 3.81 ലക്ഷം, 3.96 ലക്ഷം രൂപ എന്നിങ്ങനെയാണ് എഎംടി വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

മാരുതി ആള്‍ട്ടോ K10

മാരുതി ആള്‍ട്ടോ K10 എഎംടിയാണ് ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാമന്‍. 67 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ K10B പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10 എഎംടിയില്‍. ഇന്ധനക്ഷമത 24.07 കിലോമീറ്റര്‍.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

സിറ്റി ഡ്രൈവുകള്‍ക്ക് മാരുതിയുടെ ആള്‍ട്ടോ K10 എഎംടി ഏറെ പ്രശസ്തമാണ്. ഏറ്റവും ഉയര്‍ന്ന VXI, VXI (O) വകഭേദങ്ങളിലാണ് ആള്‍ട്ടോ K10 എഎംടി ലഭ്യമാവുക. 4.09 ലക്ഷം രൂപ മുതലാണ് മോഡലിന്റെ ഓണ്‍റോഡ് വില (ദില്ലി).

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

മാരുതി സെലറിയോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിലെ നിറസാന്നിധ്യമാണ് സെലറിയോ. എ സ്റ്റാറിനും എസ്റ്റിലോയ്ക്കും പകരക്കാരനാണ് ഇദ്ദേഹം. കുറച്ചുകാലം മുമ്പാണ് സെലറിയോയുടെ പരിഷ്‌കരിച്ച പതിപ്പിനെ വിപണിയില്‍ മാരുതി സമര്‍പ്പിച്ചത്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

ആള്‍ട്ടോ K10 ല്‍ നിന്നുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ്് സെലറിയോ എഎംടിയുടെ ഒരുക്കം. ഇന്ധനക്ഷമത 23.1 കിലോമീറ്റര്‍. 4.49 ലക്ഷം രൂപ മുതലാണ് (LXI വകഭേദം) മാരുതി സെലറിയോ എഎംടിയുടെ എക്‌സ്‌ഷോറൂം വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

മാരുതി വാഗണ്‍ആര്‍

വാഗണ്‍ആറിന് എഎംടി ഫീച്ചര്‍ ലഭിച്ചിട്ട് കാലമേറെ ആയിട്ടില്ല. ഏറ്റവും ഉയര്‍ന്ന VXI, VXI പ്ലസ്, VXI (O), VXI പ്ലസ് (O) വകഭേദങ്ങളിലാണ് വാഗണ്‍ആര്‍ എഎംടിയെ കമ്പനി അണിനിരത്തുന്നത്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

വാഗണ്‍ആറില്‍ പരീക്ഷിച്ച് വിജയിച്ച 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 20.51 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെക്കും. 4.10 ലക്ഷം രൂപ മുതലാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

ടാറ്റ ടിയാഗൊ

ടാറ്റയുടെ വിപ്ലവത്തിന് തിരികൊളുത്തിയ ആദ്യ അവതാരമാണ് ടിയാഗൊ. ആകര്‍ഷകമായ രൂപം, വിശാലമായ ആകത്തളം, കീശ കാലിയാക്കാത്ത പ്രൈസ്ടാഗ്; വരവിന് പിന്നാലെ ടിയാഗൊ എഎംടി സൂപ്പര്‍ഹിറ്റ്!

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

ഇന്ധനക്ഷമതയേറിയ എഎംടി കാറുകളില്‍ ടാറ്റ ടിയാഗൊ എഎംടി മുൻനിരയിലുണ്ട്. 23.84 കിലോമീറ്ററാണ് മോഡലിന്റെ മൈലേജ്. 5.33 ലക്ഷം രൂപ മുതലാണ് ടിയാഗൊ എഎംടിയെ ടാറ്റ അവതരിപ്പിക്കുന്നത് (ദില്ലി ഓണ്‍റോഡ് വില).

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

മാരുതി ഇഗ്നിസ്

ഇന്ത്യയില്‍ പത്തു ലക്ഷം രൂപയ്ക്ക് താഴെയുള്ള ഏക ഡീസല്‍ ഓട്ടോമാറ്റിക് ഹാച്ച്ബാക്കാണ് മാരുതി ഇഗ്നിസ്. ഏറ്റവും ഉയര്‍ന്ന ആല്‍ഫ വകഭേദത്തിലാണ് ഇഗ്നിസ് എഎംടി ലഭ്യമാവുക. 5.72 ലക്ഷം മുതല്‍ 7.01 ലക്ഷം രൂപ വരെയാണ് പെട്രോള്‍ എഎംടി പതിപ്പുകളുടെ വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

6.83 ലക്ഷം മുതല്‍ 8.08 ലക്ഷം രൂപ വരെ നീളും ഇഗ്നിസ് ഡീസല്‍ എഎംടിയുടെ പ്രൈസ്ടാഗ്. യഥാക്രമം 20.89 കിലോമീറ്റര്‍, 26.8 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ ഇഗ്നിസ് എഎംടികളുടെ ഇന്ധനക്ഷമത.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

മാരുതി സ്വിഫ്റ്റ്

ഫെബ്രുവരിയില്‍ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയിലാണ് സ്വിഫ്റ്റ് എഎംടി ഇന്ത്യന്‍ തീരമണഞ്ഞത്. ഇന്ത്യന്‍ സ്വിഫ്റ്റില്‍ ഇതാദ്യമായാണ് എഎംടി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ സ്വിഫ്റ്റ് എഎംടി ലഭ്യമാണ്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

22 കിലോമീറ്റര്‍ സ്വിഫ്റ്റ് പെട്രോള്‍ എഎംടിയും, 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമ സ്വിഫ്റ്റ് ഡീസല്‍ എഎംടിയും കാഴ്ചവെക്കും. എന്നാല്‍ മോഡലിന്റെ V, Z വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ഫീച്ചര്‍ ഒരുങ്ങുന്നത്. 6.34 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റ് പെട്രോള്‍ എഎംടിയുടെ വില. സ്വിഫ്റ്റ് ഡീസല്‍ എഎംടിയ്ക്ക് 7.34 ലക്ഷം രൂപ മുതലാണ് പ്രൈസ്ടാഗ്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

മാരുതി ഡിസൈര്‍

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍; ഇന്ധനക്ഷമതയുടെ കാര്യത്തിലും മാരുതി ഡിസൈര്‍ മുന്നിലാണ്. ഫിയറ്റില്‍ നിന്നുള്ള 74 bhp കരുത്തേകുന്ന 1.3 ലിറ്റര്‍ എഞ്ചിനും, ഭാരം കുറഞ്ഞ അടിത്തറയുമാണ് പുതുതലമുറ ഡിസൈറിന്റെ ഇന്ധനക്ഷമതയ്ക്ക് മുതല്‍ക്കൂട്ട്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

28.4 കിലോമീറ്ററാണ് ARAI പരിശോധനയില്‍ ഡിസൈര്‍ കാഴ്ചവെക്കുന്ന മൈലേജ്. 7.75 ലക്ഷം രൂപ മുതലാണ് പുതിയ ഡിസൈറിന്റെ ഓണ്‍റോഡ് വില (ദില്ലി).

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

ഒഴുകിയിറങ്ങുന്ന ആകാരം, വിശാലമായ അകത്തളം, ഫീച്ചറുകളുടെ ബാഹുല്യം, പിന്നെ മാരുതിയുടെ പ്രസിദ്ധ വില്‍പനാനന്തര ശൃഖല; ഡിസൈറിന് പ്രചാരം ലഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

ടാറ്റ സെസ്റ്റ്

കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ എഎംടി ഫീച്ചര്‍ കൊണ്ടുവന്ന ആദ്യ അവതാരമാണ് ടാറ്റ സെസ്റ്റ്. സെസ്റ്റ് ഡീസലില്‍ മാത്രമാണ് എഎംടി പതിപ്പിനെ ടാറ്റ അണിനിരത്തുന്നത്. XTA, XMA വകഭേദങ്ങളില്‍ മാത്രമാണ് സെസ്റ്റ് എഎംടിയുടെ ഒരുക്കം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

മഹീന്ദ്ര TUV300

പത്തു ലക്ഷം രൂപയ്ക്ക് താഴെയുള്ള എഎംടി കാറുകളില്‍ മഹീന്ദ്ര TUV300 യും ഉണ്ട്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ്. എന്നാല്‍ എഎംടി ഗിയര്‍ബോക്‌സിനെയും TUV300 ല്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 12 എഎംടി കാറുകള്‍; പട്ടികയില്‍ ക്വിഡും, ടിയാഗൊയും, സ്വിഫ്റ്റും!

18.49 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മോഡല്‍ കാഴ്ചവെക്കുന്നത്. T6 പ്ലസ്, T8, എംഹൊക്ക്100 T8 എന്നീ മൂന്ന് ഡീസല്‍ വകഭേദങ്ങളിലാണ് TUV300 എഎംടിയുടെ വരവ്.

കൂടുതല്‍... #off beat
English summary
12 AMT Cars Under Rs 10 Lakhs. Read in Malayalam.
Story first published: Friday, April 6, 2018, 11:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark