ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

By Dijo Jackson

നിരത്തിലേക്കിറങ്ങുന്ന കാറുകളുടെ എണ്ണം ഇന്നു ക്രമാതീതമായി ഉയരുകയാണ്. ഗതാഗതക്കുരുക്ക് മുറുകുന്നു. സിഗ്നലുകളില്‍ പച്ച തെളിയുന്നതും കാത്തു ഇഴഞ്ഞു നീങ്ങുന്ന കാറുകള്‍ നഗരജീവിതങ്ങളുടെ മായാത്ത കാഴ്ചയായി മാറുന്നു. എഎംടി കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം കൂടാന്‍ കാരണവും ഈ ചിത്രം തന്നെ. തെല്ലും ഭയം കൂടാതെ തിരക്കേറിയ റോഡുകളില്‍ എഎംടി കാറിനെ ഓടിച്ചുകൊണ്ടു പോകാം.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

മുന്‍കാലങ്ങളിലെ പോലെ ഓട്ടോമാറ്റിക് കാറുകള്‍ ഇന്നു ഇന്ധനം കുടിച്ചു വറ്റിക്കുന്നില്ല. ഭേദപ്പെട്ട പ്രകടനക്ഷമതയും കാഴ്ചവെക്കുന്നു. അതുകൊണ്ടു പുതിയ കാര്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ ആദ്യം ചോദിക്കാറ്, മോഡലിന് എഎംടി പതിപ്പുണ്ടോയെന്നാണ്. നാലു വര്‍ഷം മുമ്പ് മാരുതി കൊണ്ടുവന്ന സെലറിയോയാണ് വിപണി കണ്ട ആദ്യ എഎംടി കാര്‍.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

ശേഷം എഎംടി കാറുകളുടെ കുത്തൊഴുക്കിനും ഇന്ത്യ സാക്ഷ്യം വഹിച്ചു. ബജറ്റ് കാറുകള്‍ക്ക് എഎംടി പതിപ്പിനെ നല്‍കാനാണ് ഇന്നു നിര്‍മ്മാതാക്കളുടെ മുഴുവന്‍ ശ്രദ്ധ. ഈ ശ്രേണിയിലാണ് എഎംടി കാറുകള്‍ക്ക് ആവശ്യക്കാരേറുന്നതും. അതുകൊണ്ടു ആറു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ എഎംടി കാറുകളെ പരിശോധിക്കാം —

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

ടാറ്റ ടിയാഗൊ

ടാറ്റയുടെ പുതുവിപ്ലവത്തിന് തിരികൊളുത്തിയ ആദ്യ അവതാരം. ആകര്‍ഷകമായ രൂപം, വിശാലമായ ആകത്തളം, കീശ കാലിയാക്കാത്ത പ്രൈസ്ടാഗ്; വരവിന് പിന്നാലെ ടിയാഗൊ എഎംടി വിപണിയില്‍ ഹിറ്റ്! മൈലേജ് 23.84 കിലോമീറ്റര്‍. ടിയാഗൊ എഎംടി റെവട്രൊണ്‍ XTA -യ്ക്ക് വില 4.99 ലക്ഷം. 5.59 ലക്ഷം രൂപയാണ് റെവട്രൊണ്‍ XZA വകഭേദത്തിന് വില.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

മാരുതി സുസൂക്കി സെലറിയോ

ഇന്ത്യ കണ്ട ആദ്യ എഎംടി കാര്‍. വന്നത് 2014 ല്‍. അവതരിച്ച നാളുകള്‍ തൊട്ടു വില്‍പന കണക്കുകളില്‍ സെലറിയോ എഎംടി എന്നും മുന്നിലുണ്ട്. എ സ്റ്റാറിനും എസ്റ്റിലോയ്ക്ക് പകരം മാരുതി കൊണ്ടുവന്ന മോഡലാണ് സെലറിയോ.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

പ്രതീക്ഷിച്ചതിലേറെ വിജയം സെലറിയോ മാരുതിയ്ക്ക് നല്‍കി. മുന്‍നിര ഓട്ടോമാറ്റിക് കാറുകളിലുള്ള ക്രീപ് ഫംങ്ഷനും സെലറിയോയിലും കാണാം. ആള്‍ട്ടോ K10 -ന്റെ എഞ്ചിനിലാണ് സെലറിയോയുടെയും ഒരുക്കം. സെലറിയോ VXI എഎംടി വകഭേദത്തിന് വില 4.96 ലക്ഷം രൂപ. VXI എഎംടി (O), ZXI എഎംടി വകഭേദങ്ങള്‍ക്ക് യഥാക്രമം 5.11 ലക്ഷം, 5.21 ലക്ഷം എന്നിങ്ങനെയാണ് വില.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

മാരുതി സുസൂക്കി വാഗണ്‍ആര്‍

വാഗണ്‍ആറിന് എഎംടി ഫീച്ചര്‍ ലഭിച്ചിട്ടു കാലമേറെയായിട്ടില്ല. ഏറ്റവും ഉയര്‍ന്ന VXI, VXI പ്ലസ്, VXI (O), VXI പ്ലസ് (O) വകഭേദങ്ങളില്‍ വാഗണ്‍ആര്‍ എഎംടി അണിനിരക്കുന്നു. കമ്പനി പരീക്ഷിച്ചു തെളിഞ്ഞ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഗണ്‍ആറില്‍. മൈലേജ് 20.51 കിലോമീറ്റര്‍.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

ഉയര്‍ന്ന ഘടനയായതു കൊണ്ടു വാഗണ്‍ആറിന്റെ അകത്തളം വിശാലമാണ്. 4.92 ലക്ഷം രൂപയാണ് വാഗണ്‍ആര്‍ VXI എഎംടിയ്ക്ക് വില. VXI പ്ലസ് എഎംടിയ്ക്ക് വില 5.20 ലക്ഷം രൂപയും. VXI എഎഎംടി (O), VXI പ്ലസ് എഎംടി (O) വകഭേദങ്ങള്‍ക്ക് യഥാക്രമം 5.24 ലക്ഷം രൂപയും, 5.39 ലക്ഷം രൂപയുമാണ് പ്രൈസ്ടാഗ്.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

ഡാറ്റ്‌സന്‍ റെഡി-ഗോ

ഡാറ്റ്സന്‍ റെഡി-ഗോ എഎംടി വിപണിയില്‍ എത്തിയത് ഇക്കഴിഞ്ഞ ജനുവരിയില്‍. ക്വിഡുമായി അടിത്തറ പങ്കിടുന്ന റെഡി-ഗോ എഎംടിയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിക്കുന്നത്. റെഡി-ഗോയുടെ ഏറ്റവും ഉയര്‍ന്ന T(O), S വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ഫീച്ചര്‍ ലഭ്യമാവുക.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് മറ്റു വകഭേദങ്ങളില്‍. മൈലേജ് 22.5 കിലോമീറ്റര്‍. 3.96 ലക്ഷം രൂപയാണ് റെഡി-ഗോ എഎംടി T(O) മോഡലിന് വില. റെഡി-ഗോ എഎംടി S ന് വില 4.06 ലക്ഷം രൂപയും.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

റെനോ ക്വിഡ്

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം നേടിക്കൊടുത്ത മോഡല്‍. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് നിരയിലെ മുഖ്യനാണ് ക്വിഡ്. മോഡലിന്റെ പ്രചാരം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ക്വിഡില്‍ എഎംടി പതിപ്പിനെ റെനോ നല്‍കിയത്.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

കരുതിയതു പോലെ 67 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ എഎംടി പതിപ്പ് വിപണിയില്‍ ഹിറ്റായി. RXL, RXT (O), ക്വിഡ് ക്ലൈമ്പര്‍ വകഭേദങ്ങളിലാണ് എഎംടി ഫീച്ചറുള്ളത്. 24.04 കിലോമീറ്ററാണ് മോഡല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

ആറു ലക്ഷത്തിന്റെ ജനപ്രിയ എഎംടി കാറുകള്‍

പ്രായോഗികത, വിശാലത, ഇന്ധനക്ഷമത എന്നീ ഘടകങ്ങളുടെ മികവുറ്റ സമന്വയമാണ് കിഡ് 1.0 ലിറ്റര്‍ എഎംടി. 3.88 ലക്ഷം രൂപയില്‍ തുടങ്ങും ക്വിഡ് എഎംടി വകഭേദങ്ങളുടെ വില. RXL 1.0 എഎംടി (O) മോഡലിന് വില 4.35 ലക്ഷം രൂപ. ഏറ്റവും ഉയര്‍ന്ന ക്ലൈമ്പര്‍ എഎംടിയ്ക്ക് വില വരുന്നത് 4.60 ലക്ഷം രൂപയും.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Automatic Hatchback Cars Under Rs 6 Lakh. Read in Malayalam.
Story first published: Wednesday, May 30, 2018, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X